Wednesday, March 11, 2026 Last Updated 28 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.51 AM

മാതൃവേദി അതിരൂപത ജനറല്‍ ബോഡിയും ക്രിസ്‌മസ്‌ ആഘോഷവും സംഘടിപ്പിച്ചു

uploads/news/2025/12/816199/4.jpg

പയ്യാവൂര്‍: മാതൃവേദിയുടെ തലശേരി അതിരൂപത ജനറല്‍ ബോഡി യോഗവും ക്രിസ്‌തുമസ്‌ ആഘോഷവും തളിപ്പറമ്പ്‌ സെന്റ്‌ മേരീസ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. എ.കെ.സി.സി ?ോബല്‍ ഡയറക്‌ടര്‍ റവ.ഡോ.ഫിലിപ്പ്‌ കവിയില്‍ ഉദ്‌ഘാടനം ചെയ്‌തു. കൂട്ടായ്‌മയാണ്‌ സമുദായത്തിന്റെ ശക്‌തിയെന്നും അതിനെ വളര്‍ത്താനും തലമുറകളെ ഇതേക്കുറിച്ച്‌ അവബോധമുള്ളവരാക്കാനും അമ്മമാര്‍ക്ക്‌ അനിഷേധ്യമായ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മേഴ്‌സി വാതപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. മാതൃവേദി അതിരൂപത ഡയറക്‌ടര്‍ ഫാ.ജോബി കോവാട്ട്‌, ആനിമേറ്റര്‍ സിസ്‌റ്റര്‍ ലിന്റ എന്നിവര്‍ പ്രസംഗിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂന്നിയ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ലിന്‍സിയും വരവ്‌ ചെലവ്‌ കണക്കുകള്‍ റെജീനയും അവതരിപ്പിച്ചു. അതിരൂപത ഭാരവാഹികളായ ജിജി, വത്സമ്മ, ബീന എന്നിവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പ്‌ ഫൊറോന വികാരി ഫാ. മാത്യു ആശാരിപ്പറമ്പില്‍ ക്രിസ്‌തുമസ്‌ കേക്ക്‌ മുറിച്ച്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. വിവിധ കലാ പരിപാടികളും നടന്നു. അതിരൂപതയിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നുമായി വൈദികരും സന്യസ്‌തരുമടക്കം 270 പേര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 16 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW