Wednesday, March 11, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.51 AM

കാക്കാഞ്ചാല്‍ വാര്‍ഡിലെ പരാജയം; തളിപ്പറമ്പിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ വിമര്‍ശനം ശക്‌തമാവുന്നു

തളിപ്പറമ്പ്‌: കാക്കാഞ്ചാല്‍ വാര്‍ഡിലെ പരാജയത്തില്‍ തളിപ്പറമ്പ്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം.കേവലം രണ്ട്‌ വോട്ടിനാണ്‌ ഇവിടെ ഡി.സി.സി സെക്രട്ടെറിയും നിലവിലുള്ള കൗണ്‍സിലറുമായ കെ.നബീസ ബീവി സി.പി.എമ്മിലെ എം.പി.സജീറയോട്‌ തോറ്റത്‌. നബിസ ബീവിക്ക്‌ 366 വോട്ടും സജീറക്ക്‌ 364 വോട്ടുകളുമാണ്‌ ലഭിച്ചത്‌.കാക്കാഞ്ചാലില്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടന്നത്‌ മുസ്ലിംലീഗിന്റെ നേതൃത്വത്തിലായിരുന്നു.
നഗരസഭ ഭരണം കൈവിട്ടുപോകുമോ എന്ന്‌ ആശങ്കയുള്ളതിനാല്‍ ലീഗ്‌ നേതൃത്വം അരയും തലയും മുറുക്കി കോണ്‍ഗ്രസ്‌ മത്സരിക്കുന്ന വാര്‍ഡുകളില്‍ സജീവമായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ വളരെ നിര്‍ജീവമായിരുന്നു.അവസാനനിമിഷം വരെ മുസ്ലിംലീഗ്‌ നല്‍കിയ ശക്‌തമായ പിന്തുണ കൊണ്ടുമാത്രമാണ്‌ കാക്കാഞ്ചാലില്‍ സജീറയുടെ ഭൂരിപക്ഷം രണ്ടു വോട്ടായി കുറഞ്ഞത്‌. അല്ലായിരുന്നുവെങ്കില്‍ സജീറയുടെ ഭൂരിപക്ഷം വര്‍ധിക്കുമായിരുന്നു. പുഴക്കുളങ്ങരയിലും പാളയാടും കോണ്‍ഗ്രസ്‌ നേടിയ വിജയത്തിന്റെ ക്രെഡിറ്റ്‌ പൂര്‍ണമായും ലീഗ്‌ നേതൃത്വത്തിനാണ്‌. ഈ രണ്ട്‌ ഇടങ്ങളിലും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളെ തങ്ങളുടെ സ്വന്തം സ്‌ഥാനാര്‍ഥികളായി കണ്ടാണ്‌ ലീഗ്‌ പ്രവര്‍ത്തിച്ചത്‌.
ലീഗിന്റെ മുഴവന്‍ വോട്ടുകളും ഇവിടെ പോള്‍ ചെയ്ിയക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ പ്രവര്‍ത്തനം വളരെ ദുര്‍ബലമായിരുന്നു.എന്തിനാണ്‌ ഇത്തരമൊരു മണ്ഡലം കമ്മറ്റി പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ഒരു പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ പ്രതികരിച്ചത്‌. നേതൃത്വം മാറണമെന്ന ചര്‍ച്ച വരെ അടുത്ത ദിവസങ്ങളില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ രണ്ട്‌ വോട്ടിന്റെ തോല്‍വി തെരഞ്ഞെടുപ്പ്‌ ക്രമക്കേടിനെ തുടര്‍ന്നാണെന്നും തന്റെ പരാതികള്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പരിഗണിച്ചില്ലെന്നും പരാജയപ്പെട്ട സ്‌ഥാനാര്‍ഥി കെ.നബീസബിവി പറഞ്ഞു. ഇതിനെതിരെ നിയമനടപടികള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 16 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW