-->
പാനൂര്‍: പാറാട്ട് തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ സി.പിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് കേസടുത്തു. അഞ്ച് പ്രതികളെ അറസ്‌റ്റ് ചെയ്‌തു. വടിവാളേന്തി പ്രകോപനം സൃഷ്‌ടിക്കുകയും വീടുകളിലും ഓഫിസുകളിലും കയറി ആക്രമണം അഴിച്ചുവിടുകയും ചെയ്‌ത സംഭവത്തിലാണ് അറസ്‌റ്റ് ചെയ്‌തത്.സി.പി.എം പ്രവര്‍ത്തകരായ പാറാട് മീത്തലെ കല്ലില്‍താഴെ എം. കെ.അമല്‍ (21), പുത്തന്‍പുരയില്‍ ശ്രീജു (33), വടക്കെ ആര്യപ്പള്ളിയില്‍ എം.ജീവന്‍ (28), പൊന്നത്ത് റനീഷ് (39), കുഞ്ഞിപ്പറമ്പത്ത് കെ.പി.സച്ചിന്‍ (28) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.പൊലീസ് വാഹനം ആക്രമിച്ചതിനും സംഘം ചേര്‍ന്ന് ആയുധവുമായി വീട്ടില്‍ക്കയറി വധഭീഷണി മുഴക്കിയതിനുമാണ് കേസ്.പാറാട്ടെ മുസ്ലിം ലീഗ് ഓഫിസ് ആക്രമിച്ച സംഭവത്തിലും ഇവര്‍ പ്രതികളാണ്.മേഖലയില്‍ ഇന്നലെ അനി ഷ്‌ടസംഭവങ്ങളൊന്നും ഉണ്ടായില്ല.കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചതിനെത്തുടര്‍ന്ന് യൂ.ഡി.എഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.വടി വാളേന്തിയ സംഘം വീടുകളിലെത്തി ഭീഷണി മുഴക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ുയന്ന ഫോട്ടോസും വീഡിയോയും വൈറലായിരുന്നു.