Wednesday, March 11, 2026 Last Updated 28 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.51 AM

സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

കണ്ണൂര്‍: മാനവരാശിയുടെ മുഴുവന്‍ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുക എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട്‌ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്‍വയണ്‍മെന്റ്‌ മിഷന്‍ (എന്‍.എച്ച്‌.ആര്‍.ഇ.എം) കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.
ഭൂമിക്കുള്ള അവകാശം അടിസ്‌ഥാന മനുഷ്യാവകാശമാണ്‌ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട്‌ കേരളത്തിലെ സമൂര്‍ത്തമായ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഒന്നായ ഭൂഉടമസ്‌ഥതയുടെ വിഷയത്തില്‍ സമഗ്രവും ശാസ്‌ത്രീയവുമായി ഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്നും ഡോ രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. കണ്ണൂര്‍ കെ.എസ്‌.ആര്‍.ടി.സി ജങ്‌ഷനില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്‌ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ജെയ്‌സന്‍ ഡോമിനിക്ക്‌ അധ്യക്ഷത വഹിച്ചു. പോത്തന്‍ ഗോപിനാഥ്‌,ബിജു ആന്റണി,അന്‍വര്‍ കരുവന്‍ചാല്‍, സി.എം.മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 16 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW