Wednesday, March 11, 2026 Last Updated 31 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.51 AM

സ്‌ഥാനാര്‍ഥിയെയും ഏജന്റിനെയും അക്രമിച്ച കേസ്‌: നാല്‌ പേര്‍ അറസ്‌റ്റില്‍

കൂത്തുപറമ്പ്‌: മമ്പറത്ത്‌ സ്‌ഥാനാര്‍ഥിയെയും ഏജന്റിനെയും അക്രമിച്ച സംഭവത്തില്‍ നാല്‌ സിപിഎം പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. മുഹമ്മദ്‌ ഫാസില്‍ (29) പി.വി രൂപേഷ്‌ (46), ശ്രീജിത്ത്‌ (47), രഞ്‌ജിത്ത്‌ (40) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. പിണറായി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പിണറായി ഇന്‍സ്‌പെക്‌ടര്‍ എന്‍. അജീഷ്‌ കുമാര്‍, എസ്‌.ഐ കെ.ടി. അഖില്‍ നേതൃത്വം നല്‍കിയ പോലീസ്‌ സംഘമാണ്‌ ഞായറാഴ്‌ച കുഴിയില്‍പ്പീടികയില്‍ വച്ച്‌ പ്രതികളെ പിടികൂടിയത്‌. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. വോട്ടെണ്ണലിന്റെ തലേദിവസം ഉച്ചയോടെയാണ്‌ വേങ്ങാട്‌ 16ാം വാര്‍ഡിലെ വനിതാ സ്‌ഥാനാര്‍ഥി ടി. ഷീനയും ചീഫ്‌ ഏജന്റ്‌ പി. നരേന്ദ്രബാബുവും മമ്പറത്ത്‌ അക്രമത്തിനിരയായത്‌. മമ്പറത്തെ നരേന്ദ്രബാബുവിന്റെ ഉടമസ്‌ഥതയിലുള്ള ജനസേവാകേന്ദ്രത്തില്‍വെച്ചായിരുന്നു ഇരുവര്‍ക്കും മര്‍ദനമേറ്റത്‌.

Ads by Google
Advertisement
Tuesday 16 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW