-->
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഒരു വിധ ഉലച്ചിലും തട്ടാത്ത മുസ്ലിം ലീഗ് കോട്ടകള്‍ ഭദ്രം. സി.പി.എമ്മിന് അനുകൂലമായി വാര്‍ഡുകള്‍ മുറിച്ചു മാറ്റി, രണ്ട് വാര്‍ഡുകള്‍ കുറച്ചുവെങ്കിലും ഒന്നാം വാര്‍ഡായ കുപ്പം ഒഴികെ ഒരു വാര്‍ഡില്‍ പോലും 100 വോട്ടുകള്‍ തികയ്‌ക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചില്ല. ബി.ജെ.പിയുടെ സ്‌ഥിതിയും ദയനീയമായിരുന്നു. 30 വര്‍ഷത്തിന് ശേഷം ആദ്യമായി ചെയര്‍മാന്‍ സ്‌ഥാനാര്‍ത്ഥിയായി പി.കെ.സുബൈറിനെ നേരത്തെ പ്രഖ്യാപിച്ചായിരുന്നു യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
1995 ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ കെ.വി. മുഹമ്മദ് കുഞ്ഞിയുടെയും എം.എ. സത്താറിന്റെയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ തിരിഞ്ഞ് മത്സരിക്കുകയും ചെയര്‍മാന്‍ സ്‌ഥാനം രണ്ട് വര്‍ഷവും 3 വര്‍ഷവുമായി ഇരു വിഭാഗവും പങ്കുവെക്കുകയുമായിരുന്നു. പിന്നീട് അഞ്ച് തവണ നടന്ന തെരഞെടുപ്പിലും ചെയര്‍മാന്‍ സ്‌ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. ഇത്തവണ തികഞ്ഞ ഐക്യത്തോടെ ചിട്ടയായ പ്രവര്‍ത്തനം നടത്തിയതാണ് ലീഗിന്റെ മിന്നും വിജയത്തിന് കാരണമായത്. അള്ളാംകുളം മഹമൂദ് പി.മുഹമ്മദ് ഇഖ്‌ബാല്‍, പി.പി. മുഹമ്മദ് നിസാര്‍, സലീം കൊടിയില്‍ എന്നീ നേതാക്കളുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനവും ലീഗിനെ വലിയ വിജയത്തിലേക്ക് നയിച്ചു.