Wednesday, March 11, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.50 AM

വടകരയില്‍ എല്‍.ഡി.എഫ്‌ വിജയാഹ്ലാദ റാലി നടത്തി

uploads/news/2025/12/816189/3.jpg

വടകര: നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയാഘോഷ റാലിയും കൗണ്‍സിലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ്‌ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ജനപങ്കാളിത്തത്താല്‍ ആവേശമായി. മുത്തുക്കുടയുടെയും ബാന്റ്‌ വാദ്യത്തിന്റയും ചെണ്ടമേളത്തിന്റയും ഡി.ജെ സംഗീതത്തിന്റയും അകമ്പടിയോടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഘോഷയാത്രയായി സ്വീകരിച്ച്‌ ആനയിച്ചു. ടൗണ്‍ ഹാള്‍ പരിസരത്ത്‌ നിന്നും ആരംഭിച്ച റാലിയില്‍ എല്‍.ഡി.എഫ്‌ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറു കണക്കിന്‌ പേര്‍ അണിനിരന്നു. റോഡിന്‌ ഇരുവശവും ജനപ്രതിനിധികള്‍ക്ക്‌ അഭിവാദ്യമര്‍പ്പിക്കാന്‍ ഏറെ പേരെത്തി. റാലി പുതിയ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ സമാപിച്ചു.

Ads by Google
Advertisement
Tuesday 16 Dec 2025 04.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW