Wednesday, March 11, 2026 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.50 AM

'കോട്ടുളി തണ്ണീര്‍തടം സംരക്ഷിക്കണം'

uploads/news/2025/12/816188/2.jpg

കോഴിക്കോട:്‌ കോട്ടുളി തണ്ണീര്‍തടം സംരക്ഷിക്കണെമന്ന്‌ ഗ്രീന്‍ മൂവ്‌മെന്റ്‌ കേരള. ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതാണ്‌ കോഴിക്കോട്‌ നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ സ്‌ഥിതി ചെയ്യുന്ന കോട്ടുളി തണ്ണീര്‍തടം. ചരിത്രാതീതകാലം മുതലേ നിലനില്‍ക്കുന്ന ഒരു തണ്ണീര്‍തടം എന്നതിനാല്‍ വിദേശീയര്‍ക്ക്‌ പോലും ഇത്‌ സുപരിചിതമാണ്‌. കനോലി കനാലിന്റെ ആവിര്‍ഭാവത്തോടെ തണ്ണീര്‍തടവും ശിഥിലീകരിക്കപ്പെട്ടുവെന്ന്‌ വേണം പറയാന്‍. മിനി ബൈപാസ്‌ വന്നതോടെ തണ്ണീര്‍തടം വീണ്ടും ശുഷ്‌കമായി. മിനി ബൈപാസിനും കനാലിനും പടിഞ്ഞാറ്‌ ഭാഗത്തെ ശുദ്ധജലതടകമായിരുന്നു കുറമ്പന്‍ ചിറ. കോഴിക്കോട്‌ കോര്‍പറേഷന്‍ അതിന്റെ 140 മത്‌ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ കുറുമ്പന്‍ചിറ ഏറെറടുത്ത്‌ സംരക്ഷിക്കുമെന്ന്‌ പറയുന്നുണ്ട്‌.
കുറമ്പന്‍ ചിറയുടെ ഇരുവശങ്ങളിലും തണ്ണീര്‍തടമാണ്‌. അതുപോലെ എന്‍.എച്ച്‌ 66 ന്റെ രൂപീകരണം മലാപ്പറമ്പിന്നടുത്തുണ്ടായിരുന്ന പാച്ചാക്കല്‍ പോലുള്ള വെള്ളക്കെട്ടുകളെ കോട്ടുളി തണ്ണീര്‍തടത്തില്‍ നിന്നും അകറ്റി. എന്‍.എച്ച്‌ 66 കടന്നും കോട്ടുളി തണ്ണീര്‍തടം നിലനിന്നിരുന്നു. അതുപോലെ കനോലി കനാലിനും മിനി ബൈപാസിനുമപ്പുറം തണ്ണീര്‍തടമാണ്‌. ഇവ കൂടി ഉള്‍പ്പെടുത്തി വേണം കോട്ടുളി തണ്ണീര്‍ താത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുവാന്‍. സോയല്‍ സര്‍വ്വേ ആന്‍ഡ്‌ സോയല്‍ കണ്‍സര്‍വേഷന്‍ വകുപ്പ്‌ നടത്തിയ പഠനത്തില്‍ കോട്ടുളി തണ്ണീര്‍തടത്തിന്റെ വിസ്‌തൃതി 150 ഹെക്‌ടര്‍ ആണ്‌. കോട്ടുളി തണ്ണീര്‍തടത്തിന്റെ വിസ്‌തൃതി നിര്‍ണ്ണയിക്കുന്നതിന്‌ യു.എസ്‌ ആര്‍മി മേപ്പ്‌ സര്‍വ്വീസസിന്റെ എന്‍.സി 43-3 സീരിയസ്‌ യു 502 (1954), സര്‍വ്വേ ഓഫ്‌ ഇന്ത്യ ടോപ്പോ ഗ്രാഫിക്കല്‍ മേപ്പ്‌സ് 49 എം/15 (19) എന്നിവ കൂടി കണക്കിലെടുക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു. കോട്ടുളി, വേങ്ങേരി, ചേവായൂര്‍ എന്നീ വില്ലേജുകളിലായാണ്‌ തണ്ണീര്‍തടം നിലകൊള്ളുന്നത്‌.
കോട്ടുളി വില്ലേജിലെ റി.സര്‍വ്വേ നമ്പര്‍ 1, 2, 7, 8, 9, 10, 56, 57, 61, 62, 63, 64, 66, 67, 68, 69, 70, 71, 72 എന്നിവകളിലും സര്‍വ്വേ നമ്പര്‍ 55, 58 എന്നിവകളില്‍ ഭാഗികമായും തണ്ണീര്‍തടം സ്‌ഥിതി ചെയ്യുന്നു. വേങ്ങേരി വില്ലേജിലാകട്ടെ റിസര്‍വ്വേ നമ്പര്‍ 45, 54, 55, 56, 57, 58, 63, 64, 65, 70, 71, 72, 73, 74 എന്നീവകളിലും സര്‍വേ നമ്പര്‍ 42 ല്‍ ഭാഗികമായും കാണപ്പെടുന്നു. ചേവായൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 53ല്‍ തണ്ണീര്‍തടം സ്‌ഥിതി ചെയ്യുന്നു. കോട്ടുളി വില്ലേജിലെ ചുള്ളിവയല്‍, മുണ്ടോത്ത്‌ വയല്‍, ആനക്കുഴി വയല്‍, ചുള്ളിയോട്‌ വയല്‍, ചെമ്പ്ര വയല്‍, പൂങ്കുഴി നിലം എന്നീ വയല്‍ പ്രദേശങ്ങളും പരിഗണിക്കേണ്ടതുണ്ട്‌. ചേവായൂര്‍ വില്ലേജില്‍ എ.ആര്‍ കാമ്പസിന്‌ സമീപം വരെ തണ്ണീര്‍തടം സ്‌ഥിതിചെയ്യുന്നു. തെക്ക്‌ ഭാഗത്താകട്ടെ മാവൂര്‍ റോഡും കടന്ന്‌ പുതിയറ റോഡ്‌ വരെയും തണ്ണീര്‍തടം സ്‌ഥിതി ചെയ്യുന്നു. പുതിയറയിലായിരുന്നു കൃഷിയിടങ്ങളിലേക്ക്‌ ഉപ്പ്‌ വെള്ളം കയറാതിരിക്കാന്‍ ഒരു ചീര്‍പ്പ്‌ ഉണ്ടായിരുന്നതെന്നും സ്‌മരണീയമാണ്‌. കോട്ടുളി തണ്ണീര്‍ തടത്തിന്റെ വൃഷ്‌ടിപ്രദേശം 1595.24 ഹെക്‌ടറാണെന്ന്‌ കണക്കാക്കുന്നു. ഇവയും കടന്നാക്രമണങ്ങളിലില്ലാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. കോട്ടുളി തണ്ണീര്‍തടം വ്യാപകമായ തരംമാറ്റലുകള്‍ക്കും കയേ്േറ്റങ്ങള്‍ക്കും വിധേയമായിരിക്കയാണ്‌. ഓരോ ദിനത്തിലും കയേ്േറ്റവും തരം മാറ്റലുകളും അളവറ്റ രീതിയില്‍ തുടരുകയാണ്‌.
തണ്ണീര്‍ തടത്തിലെ ജലത്തെ വിഷലിപ്‌തമാക്കാന്‍ ഒരു ആക്രിക്കടയും, സിമന്റ്‌ കട്ട നിര്‍മ്മാണ ശാലയും തണ്ണീര്‍തടത്തില്‍ സ്‌ഥിതി ചെയ്യുന്നു എന്നത്‌ ഖേദകരമാണ്‌. നഗരത്തിന്റെ നിലനിലപിന്‌ കോട്ടൂളി തണ്ണീര്‍തടം തനത്‌ അവസ്‌ഥയില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. ഈ സാഹചര്യത്തില്‍ കോട്ടുളി തണ്ണീര്‍തടത്തിന്റെ വിസ്‌തൃതി 150 ഹെക്‌ടര്‍ തന്നെയെങ്കിലുമായി നിജപ്പെടുത്തുന്നതിനും തണ്ണീര്‍തടം റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ സത്വര നടപടിക്രമങ്ങള്‍ സ്വീകരിക്കണം. ഗ്രീന്‍ മൂവ്‌മെന്റ്‌ കേരള സംസ്‌ഥാന വെറ്റ്‌ലാന്‍ഡ്‌ അതോറിറ്റിക്ക്‌ ഇത്‌ സംബന്ധിച്ച പരാതി നല്‍കി.

Ads by Google
Advertisement
Tuesday 16 Dec 2025 04.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW