Wednesday, March 11, 2026 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.50 AM

മേപ്പയ്യൂരില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയുടെ വീടിനു നേരെ അക്രമണം

uploads/news/2025/12/816187/1.jpg

മേപ്പയൂര്‍: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത്‌ 16ാം വാര്‍ഡ്‌ യു.ഡി.എഫ്‌ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായിരുന്ന കെ.കെ ജിഷയുടെ വീടിനു നേരെ ആക്രമണം. എല്‍.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിനിടയിലാണ്‌ വീട്ടിലേക്ക്‌ സ്‌ഫോടക വസ്‌തുവെറിഞ്ഞതെന്ന്‌ പറയുന്നു.
സ്‌ഫോടക വസ്‌തുവെറിഞ്ഞവരുടെ ദൃശ്യം പകര്‍ത്തിയുണ്ടെന്നും മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയതായും കെ.കെ ജിഷ പറഞ്ഞു. പുലപ്രക്കുന്ന്‌ മണ്ണെടുപ്പിനെതിരായ സമരത്തെ തുടര്‍ന്ന്‌ അഭിപ്രായ വ്യത്യാസം മൂലം ജിഷ സി.പി.എം ബന്ധം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ്‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്വതന്ത്രയായി മത്സരിച്ചത്‌.
ജിഷയുടെ അയല്‍ക്കാരനും കോണ്‍ഗ്രസ്‌ മേപ്പയൂര്‍ മണ്ഡലം വൈസ്‌ പ്രസിഡണ്ടുമായ വളളില്‍ രവീന്ദ്രന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു അര്‍ധരാത്രിയില്‍ തീ വെച്ചെങ്കിലും ശബ്‌ദം കേട്ട്‌ പുറത്തുവന്ന്‌ തീ അണച്ചതു കാരണം വന്‍ ദുരന്തം ഒഴിവായി. രവീന്ദ്രന്‍ വളളിലും മേപ്പയൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌ മേപ്പയൂര്‍ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി. രാമചന്ദ്രന്‍, പി.കെ അനീഷ്‌, കെ.എം.എ അസീസ്‌, മുജീബ്‌ കോമത്ത്‌, എടയിലാട്ട്‌ ഉണ്ണിക്കൃഷ്‌ണന്‍, കീപ്പോട്ട്‌ അമ്മത്‌, ഷബീര്‍ ജന്നത്ത്‌, ഇല്ലത്ത്‌ അബ്‌ദുറഹിമാന്‍, കെ.എം ശ്യാമള എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.
തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്‌ഘാടനം ചെയ്‌തു. ചെയര്‍മാന്‍ പറമ്പാട്ട്‌ സുധാകരന്‍ അധ്യക്ഷനായി. കണ്‍വീനര്‍ കമ്മന അബ്‌ദുറഹിമാന്‍, എം.എം അഷറഫ്‌, കെ.പി വേണുഗോപാല്‍, സി.എം ബാബു, ടി.എം അബ്‌ദുള്ള എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 16 Dec 2025 04.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW