Wednesday, March 11, 2026 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.50 AM

യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ അക്രമണം; നടപടി എടുക്കുക

കായക്കൊടി: കായക്കൊടി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ വിജയിച്ചതിന്റെ ഭാഗമായി നടത്തിയ ആഹ്ലാദ പ്രകടനത്തിന്‌ നേരെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്‌തമായ നടപടികള്‍ എടുക്കണമെന്നും കായക്കൊടി മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കായക്കൊടി ടൗണിലെ മജീദിന്റെ വീട്ടില്‍ കയറി സ്‌ത്രീകളെ പോലും ഭീഷണിപ്പെടുത്തിയ സംഭവം നാടിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കിയതായും ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണം. അല്ലാത്തപക്ഷം യു.ഡി.എഫ്‌ ശക്‌തമായ പ്രതിഷേധത്തിന്‌ മുന്നിട്ടിറങ്ങുന്നതാണെന്നും യു.ഡി.എഫ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 16 Dec 2025 04.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW