-->
വടകര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കോഴിക്കോട് നോര്‍ത്ത് ജില്ലയില്‍ നില മെച്ചപ്പെടുത്തി. 2020 ല്‍ 12 ആയിരുന്നത് ഇത്തവണ അഞ്ച് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡായ പൂക്കാട്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് വാര്‍ഡ് രണ്ട് ആന്തട്ട, മൂന്ന് മേലൂര്‍ വെസ്‌റ്റ്, അഞ്ച് എളാട്ടേരി നോര്‍ത്ത്, ഏഴ് ചേലിയ ടൗണ്‍, ചോറോട് പഞ്ചായത്ത് വാര്‍ഡ് രണ്ട് കുരിയാടി, അഴിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍, 16 ആവിക്കര, വടകര നഗരസഭ ഒന്ന് കുരിയാടി, 27 ചീനംവീട്, 35 വെളുത്തമല, കൊയിലാണ്ടി നഗരസഭ പത്താം വാര്‍ഡ് പാവുവയല്‍, 36 ചെറിയമങ്ങാട്, 37 വിരുന്നുകണ്ടി, 42 കശ്‌മിക്കണ്ടി, പേരാമ്പ്ര പഞ്ചായത്ത് രണ്ടാം വാര്‍ഡ് കല്ലോട് നോര്‍ത്ത്, പയേ്ോളി നഗരസഭ 37 കോട്ടക്കടപ്പുറം എന്നിവിടങ്ങളിലാണ് ബി.ജെ.പി ഇത്തവണ വിജയിച്ചത്.