Wednesday, March 11, 2026 Last Updated 29 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.50 AM

കോഴിക്കോട്‌ കോര്‍പ്പറേഷനില്‍ ഭരണകക്ഷിക്ക്‌ കേവല ഭൂരിപക്ഷം നഷ്‌ടമായത്‌ 36 വോട്ടുകള്‍ക്ക്‌

വിനോദ്‌ താമരശേരി
കോഴിക്കോട്‌

കോഴിക്കോട്‌ കോര്‍പ്പറേഷനില്‍ ഭരണകക്ഷിയായ ഇടതു മുന്നണിക്ക്‌ കേവല ഭൂരിപക്ഷം നഷ്‌ടമായത്‌ 36 വോട്ടുകള്‍ക്ക്‌. ആകെയുള്ള 76 സീറ്റില്‍ 35 എണ്ണം വിജയിച്ച എല്‍.ഡി.എഫിന്‌ നാല്‌ സീറ്റുകള്‍ കൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 39 ല്‍ എത്താനാകുമായിരുന്നു. എല്‍.ഡി.എഫിന്‌ വെസ്‌റ്റ്ഹില്‍, നദീനഗര്‍, സിവില്‍ സ്‌റ്റേഷന്‍, ബേപ്പൂര്‍ വാര്‍ഡുകള്‍ നഷ്‌ടമായത്‌ 36 വോട്ടുകള്‍ക്കാണ്‌.
വെസ്‌റ്റ്ഹില്‍ വാര്‍ഡ്‌ അഞ്ച്‌ വോട്ടുകള്‍ക്കാണ്‌ എല്‍.ഡി.എഫിന്‌ നഷ്‌ടമാകുന്നത്‌. വെസ്‌റ്റ്ഹില്ലില്‍ വിജയിച്ച കോണ്‍ഗ്രസിലെ കെ. സരിത 1896 വോട്ടു നേടിയപ്പോള്‍ എതിരാളിയായ സി.പി.എമ്മിലെ പി.ആര്‍ ഷിജു 1891 വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡായ നദീ നഗര്‍ എല്‍.ഡി.എഫിന്‌ കൈവിട്ടത്‌ ഏഴ്‌ വോട്ടുകള്‍ക്കാണ്‌. ഇവിടെ മുസ്ലിം ലീഗിലെ ഫസ്‌ന ഷംസുദ്ദീന്‍ 2223 വോട്ടുകള്‍ക്കാണ്‌ വിജയിച്ചത്‌. രണ്ടാമതെത്തിയ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി അഡ്വ. സി.കെ സീനത്ത്‌ 2216 വോട്ടുകളാണ്‌ നേടിയത്‌.
സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥിയായ വിനീത രാജീവ്‌ 11 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌. ഇവിടെ വിനീത 1444 വോട്ടുകളും സി.പി.എമ്മിലെ പി.ബി മഞ്‌ജു അനൂപ്‌ 1433 വോട്ടുകളുമാണ്‌. ബേപ്പൂര്‍ വാര്‍ഡില്‍ സി.പി.എമ്മിലെ സിറ്റിങ്‌ കൗണ്‍സിലര്‍ തോട്ടുങ്ങല്‍ രജനി പരാജയപ്പെട്ടത്‌ 13 വോട്ടുകള്‍ക്കാണ്‌. വിജയിച്ച ബി.ജെ.പി. സ്‌ഥാനാര്‍ഥി ഷിനു പിണ്ണാണത്ത്‌ 2520 വോട്ടുകളും രജനി 2507 വോട്ടുമാണ്‌ നേടിയത്‌. വെള്ളിമാടുകുന്ന്‌ വാര്‍ഡ്‌ 14 വോട്ടുകള്‍ക്കും പയ്ായനക്കല്‍ വാര്‍ഡ്‌ 34 വോട്ടുകള്‍ക്കുമാണ്‌ എല്‍.ഡി.എഫിന്‌ നഷ്‌ടമായത്‌.
ഇവിടെ രണ്ടിടങ്ങളിലും യു.ഡി.എഫ്‌ ആണ്‌ വിജയിച്ചത്‌. യു.ഡി.എഫില്‍ നിന്നും പുതിയറ വാര്‍ഡ്‌ 09 വോട്ടുകള്‍ക്കാണ്‌ ബി.ജെ.പി പിടിച്ചെടുത്തത്‌. ഇവിടെ വിജയിച്ച ബി.ജെ.പി സ്‌ഥാനാര്‍ഥി ബിന്ദു ഉദയകുമാര്‍ 952 വോട്ടുകളും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി 943 വോട്ടുകളുമാണ്‌ കരസ്‌ഥമാക്കിയത്‌. ചെലവൂര്‍ വാര്‍ഡ്‌ 17 വോട്ടുകള്‍ക്കും അരകിണര്‍ വാര്‍ഡ്‌ 19 വോട്ടുകള്‍ക്കും ചെറുവണ്ണൂര്‍ വെസ്‌റ്റ് വാര്‍ഡ്‌ 22 വോട്ടുകള്‍ക്കുമാണ്‌ യു.ഡി.എഫിന്‌ നഷ്‌ടമായത്‌. ഇവിടെയെല്ലാം ഇടത്‌ സ്‌ഥാനാര്‍ഥികളാണ്‌ വിജയിച്ച്‌ കയറിയത്‌.ഈ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 3081 വോട്ടുകള്‍ നേടിയത്‌ മുഖദാര്‍ വാര്‍ഡിലെ മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥി ടി.പി.എം ജിഷാലാണ്‌. ഇവിടെ ഇടതുമുന്നണി സ്‌ഥാനാര്‍ഥി എന്‍.പി നൗഷാദ്‌ നേടിയത്‌ 2484 വോട്ടുകളാണ്‌.
കോഴിക്കോട്‌ കോര്‍പ്പറേഷന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ 1,29,978 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ്‌. 1.21,061 വോട്ടുകള്‍ സ്വന്തമാക്കി. ഇടതുമുന്നണിക്ക്‌ 8917 വോട്ടുകളുടെ ലീഡ്‌ കോഴിക്കോട്‌ നഗരസഭയിലുണ്ട്‌. ഇടതുമുന്നണിയുടെ കൈവശമുള്ള നാല്‌ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ പരിധിയില്‍ ഈ ലീഡ്‌ പരിമതമാണ്‌. എന്നാല്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഐക്യമുന്നണിയേക്കാള്‍ ഏറെ പിന്നിലായിരുന്നു.

Ads by Google
Advertisement
Tuesday 16 Dec 2025 04.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW