Wednesday, March 11, 2026 Last Updated 11 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.15 AM

പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസിന്‌ കാലിടറി

പുല്‍പ്പള്ളി: ഇത്തവണ നടന്ന ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ നഷ്‌ടം കോണ്‍ഗ്രസിനും നേട്ടം സിപിഎമ്മിനും ഒപ്പം ബി.ജെ.പിക്കും. നിലവില്‍ കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന്റെ കൈകളിലേക്ക്‌ മാറുകയാണ്‌. 9 സീറ്റ്‌ നേടി എല്‍ഡിഎഫ്‌, 8 സീറ്റുകള്‍ നേടി യുഡിഎഫ്‌, നാല്‌ സീറ്റുകള്‍ നേടി ബിജെപി ഇതാണ്‌ കക്ഷിനില.
ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം എരിയപ്പള്ളി വാര്‍ഡില്‍ മത്സരിച്ച ബി.ജെ.പി സ്‌ഥാനാര്‍ത്ഥി അരുണിനാണ്‌ 484. അരുണ്‍ ആകെ നേടിയ വോട്ട്‌ 690 .തൊട്ടടുത്ത എതിര്‍ സ്‌ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി എന്‍ ശിവന്‌ ലഭിച്ചത്‌ 246 വോട്ടുകള്‍ ആണ്‌ . ഗ്രാമപഞ്ചായത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത്‌ ചേകാടി വാര്‍ഡില്‍ വിജയിച്ച എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി പ്രേംജിക്കാണ്‌ 357 വോട്ടുകള്‍ .ഇവിടെ പ്രേംജി ആകെ 706 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി ജോളി നരി തൂക്കിന്‌ ലഭിച്ചത്‌ 349 വോട്ടുകളാണ്‌.
പഞ്ചായത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത്‌ കളനാടികൊല്ലി വാര്‍ഡില്‍ മത്സരിച്ച ഇടതുമുന്നണി സ്‌ഥാനാര്‍ഥി മിനിക്കാണ്‌ 256 വോട്ടുകള്‍ .മിനി ആകെ 455 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്‌ഥാനാര്‍ത്ഥി യുഡിഎഫിലെ ശ്യാമളയ്‌ക്ക് ലഭിച്ചത്‌ 199 വോട്ടുകളാണ്‌. ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ്‌ ഭൂരിപക്ഷം ലഭിച്ചത്‌ പാക്കം വാര്‍ഡില്‍ നിന്നും വിജയിച്ച ഇടതുമുന്നണി സ്‌ഥാനാര്‍ത്ഥി ബാബുവിനാണ്‌ 12 വോട്ടുകള്‍. ഇവിടെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥി ആകെ 368 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത യുഡിഎഫ്‌ സ്‌ഥാനാര്‍ഥി മണി 356 വോട്ടുകള്‍ നേടി.
ഗ്രാമപഞ്ചായത്തില്‍ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത്‌ വാര്‍ഡ്‌ രണ്ടില്‍ ബിജെപി സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ച റിന്‍ഷു വിനാണ്‌ 30 വോട്ട്‌. ശക്‌തമായ ത്രികോണ മത്സരം നടന്ന ഇവിടെ റിന്‍ഷു 469 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്‌ഥാനാര്‍ത്ഥി യുഡിഎഫിലെ ജോമറ്റ്‌ കോതവഴി 439 വോട്ടുകള്‍ നേടി .തെരഞ്ഞെടുപ്പില്‍ നഷ്‌ടം കൂടുതല്‍ സംഭവിച്ചത്‌ യുഡിഎഫിനാണ്‌. മുന്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജോളി നരിതൂക്കിലിന്റെ ചേകാടിയിലെ പരാജയം, മുന്‍വൈസ്‌ പ്രസിഡന്റ്‌ പിഎന്‍ ശിവന്റെ പരാജയം, മുന്‍ മെമ്പര്‍ ജോമറ്റിന്റെ പരാജയം എന്നിവ കോണ്‍ഗ്രസിന്‌ കനത്ത ആഘാതമായി.
മുന്‍ പ്രസിഡന്റ്‌ എം.ടി കരുണാകരന്‍ താന്നി തെരുവില്‍ നിന്നും 212 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചതും ആശ്രമക്കൊല്ലി വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസിലെ സിജു പൗലോസ്‌ 36 വോട്ടുകള്‍ക്ക്‌ വിജയിച്ചതുമാണ്‌ കോണ്‍ഗ്രസിന്‌ കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത്‌. കോണ്‍ഗ്രസിലെ മുന്‍ മെമ്പര്‍ സിലിന്‍ മാനുവല്‍ പതിനെട്ടാം വാര്‍ഡില്‍ നിന്നും വിജയിച്ചു.45 വര്‍ഷമായി കോണ്‍ഗ്രസ്‌ കോട്ടയായിരുന്ന വാര്‍ഡ്‌ 17 മൂഴിമലയില്‍ കോണ്‍ഗ്രസിന്റെ നഷ്‌ടം കനത്തതാണ്‌ .ഇവിടെ എല്‍ഡിഎഫ്‌ സ്വതന്ത്രന്‍ ജോഷി ചാരുവേലില്‍ (ഇദ്ദേഹം കഴിഞ്ഞ പഞ്ചായത്ത്‌ ഭരണസമിതിയിലും അംഗമാണ്‌) 125 വോട്ടുകള്‍ക്ക്‌ കോണ്‍ഗ്രസിലെ ജിനേഷ്‌ ചീനി കുഴിയെ പരാജയപ്പെടുത്തി. പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍ നേരിട്ടെത്തി പ്രചാരണം നടത്തിയതാണ്‌ ഈ വാര്‍ഡില്‍. എന്നിട്ടും ഈ കനത്ത പരാജയം കോണ്‍ഗ്രസിന്‌ ആഘാതമായി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌ കുറുവ വാര്‍ഡില്‍ നിന്നും വിജയിച്ചത്‌ എല്‍ഡിഎഫിന്‌ നേട്ടമായി.
തെരഞ്ഞെടുപ്പ്‌ നേരിട്ട രണ്ട്‌ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരും (ബിന്ദു പ്രകാശ്‌, എം.ടി കരുണാകരന്‍) വിജയിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന കക്ഷി എന്ന നിലയില്‍ എല്‍ഡിഎഫിനാണ്‌ ഭരണ സാധ്യത. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയും നില മെച്ചപ്പെടുത്തി.

Ads by Google
Advertisement
Monday 15 Dec 2025 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW