-->
പനമരം: മലയോര ഹൈവേയുടെ നിര്‍മാണപ്രവൃത്തിയുടെ ഭാഗമായി പനമരത്ത് സംരക്ഷണഭിത്തി ഒരുക്കുന്നതിനായി റോഡരിക് പൊളിച്ചതോടെ ജലനിധിയുടെ പൈപ്പ് പൊട്ടിയത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ജലനിധി പദ്ധതി കഴിഞ്ഞ ആറുദിവസത്തോളമായി മുടങ്ങിയതിനാല്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാര്‍.
ഹോട്ടലുകളില്‍ നിത്യവും ടാങ്കറുകളിലും മറ്റും വെള്ളമടിച്ചാണ് ഇപ്പോള്‍ ഭക്ഷണം പാചകം ചെയ്യുന്നത്. പനമരംമാനന്തവാടി റോഡിലെ നെല്ലാറാട്ട് കവലയ്‌ക്ക് സമീപമാണ് സംരക്ഷണഭിത്തി ഒരുക്കുന്നതിനായി റോഡിന്റെ ഒരു ഭാഗം പാടെ പൊളിച്ചിട്ടിരിക്കുന്നത്.
കുത്തനെയുള്ള ഇറക്കവും വളവും നിറഞ്ഞ ഭാഗത്ത് റോഡ് പൊളിച്ചതോടെ അപകടക്കെണിയാകുകയാണ്. മൂന്നുദിവസം മുന്‍പ് ഇവിടെ കാറിന് പുറകില്‍ ഓട്ടോയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. റോഡ് പൊളിച്ചതിന് സമീപമാണ് പനമരം ക്രസന്റ് പബ്ലിക് സ്‌കൂളുള്ളത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇതുവഴി കടന്നുപോകുന്നതാണ്.