Friday, March 13, 2026 Last Updated 28 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.14 AM

ശബരിമലയെ ക്ലീന്‍ ആക്കാന്‍ വിശുദ്ധിസേന സദാ സജ്‌ജം

uploads/news/2025/12/816032/1.jpg

ശബരിമല: ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച്‌ വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിര്‍ത്താന്‍ ആയിരം പേര്‍ അടങ്ങുന്ന സംഘമാണ്‌ വിശുദ്ധസേനയില്‍ പ്രവര്‍ത്തിക്കുന്നത്‌. സന്നിധാനത്ത്‌ മാത്രം 300 പേരടങ്ങുന്ന സംഘത്തെയാണ്‌ ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്‌. പമ്പയില്‍ 220, നിലയ്‌ക്കല്‍ ബേസ്‌ ക്യാമ്പില്‍ 430 എന്നിങ്ങനെയും സേനാംഗങ്ങളെ സജ്‌ജമാക്കിയിട്ടുണ്ട്‌. ജില്ലാ കലക്‌ടര്‍ ചെയര്‍പേഴ്‌സനും അടൂര്‍ ആര്‍ഡിഓ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ്‌ വിശുദ്ധ സേന പ്രവര്‍ത്തിക്കുന്നത്‌. പ്രതിദിനം 40 മുതല്‍ 45 വരെ ലോഡ്‌ മാലിന്യങ്ങളാണ്‌ വിശുദ്ധ സേന നീക്കുന്നത്‌. 1200 ലോഡിലധികം മാലിന്യങ്ങള്‍ ഇതിനകം നീക്കി കഴിഞ്ഞു. മാലിന്യം ശേഖരിക്കാന്‍ ആയി സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലായി ഇരുപത്തിനാല്‌ ട്രാക്‌ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അതതിടങ്ങളില്‍ നിന്ന്‌ ശേഖരിക്കുന്ന മാലിന്യം ഇന്‍സീനറേറ്ററുകളിലേക്ക്‌ കൈമാറുന്നു. ഇതിന്‌ നേതൃത്വം നല്‍കാന്‍ ഓരോയിടത്തും സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ സേലം സ്വദേശികളായ ജീവനക്കാരാണ്‌ വിശുദ്ധ സേനയില്‍ പ്രവര്‍ത്തിക്കുന്നത്‌.

Ads by Google
Advertisement
Monday 15 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW