Saturday, March 14, 2026 Last Updated 25 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.14 AM

താനൂരില്‍ ഇളക്കമില്ലാതെ യു.ഡി.എഫ്‌ കോട്ട: ഒരു സീറ്റ്‌ വര്‍ധിപ്പിച്ച്‌ എട്ട്‌ സീറ്റുകളോടെ ബി.ജെ.പി. വീണ്ടും മുഖ്യ പ്രതിപക്ഷം, നാല്‌ സീറ്റുകളിലൊതുങ്ങി എല്‍.ഡി.എഫ്‌.

താനൂര്‍: പ്രതീക്ഷിച്ച പോലെ താനൂരില്‍ യു.ഡി.എഫ്‌. കോട്ടക്ക്‌ ഇളക്കം തട്ടിയില്ല. 27 സീറ്റുകളോടെ മുസ്ലിം ലീഗും നാല്‌ സീറ്റുകളുമായി കോണ്‍ഗ്രസ്സും ഒരു യു.ഡി.എഫ്‌. സ്വതന്ത്രനും ചേര്‍ന്ന്‌ ആകെയുള്ള 45ല്‍ 32 സീറ്റുകളാണ്‌ നേടിയത്‌. തിരിച്ചടി നേരിട്ട എല്‍.ഡി.എഫിന്‌ സിറ്റിങ്‌ സീറ്റുകളടക്കം നഷ്‌ടപ്പെട്ട്‌ കേവലം നാല്‌ സീറ്റുകളിലൊതുങ്ങേണ്ടി വന്നു. മുഖ്യപ്രതിപക്ഷമായ ബി.ജെ.പി. ഏഴു സീറ്റുകളുണ്ടായിരുന്നത്‌ എട്ടാക്കി വര്‍ധിപ്പിച്ചെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കിയില്ല.
കനത്ത ത്രികോണ മത്സരം നടന്ന താനൂര്‍ കാരാട്‌ ഡിവിഷനില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായ ഒ.കെ. ബേബിശങ്കര്‍ കരുത്തനായ യു.ഡി.എഫ്‌. സ്വതന്ത്ര സ്‌ഥാനാര്‍ഥി സി.കെ.എം. ബഷീറിനെ 39 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തി. എല്‍.ഡി.എഫ്‌. സിറ്റിങ്‌ സീറ്റായിരുന്ന 13ാം ഡിവിഷന്‍ ചാഞ്ചേരിപ്പറമ്പും 22ാം ഡിവിഷന്‍ നടക്കാവും യു.ഡി.എഫ്‌. പിടിച്ചെടുത്തപ്പോള്‍ രായിരിമംഗലം ഈസ്‌റ്റ് ഡിവിഷന്‍ ബി.ജെ.പിയും പിടിച്ചെടുത്തു. അതേ സമയം നഗര ഹൃദയത്തിലുള്ള താനൂര്‍ സെന്‍ട്രല്‍ ഡിവിഷന്‍ എല്‍.ഡി.എഫ്‌. പിടിച്ചെടുത്തു. 39ാം ഡിവിഷന്‍ ചാപ്പപ്പടിയില്‍ എല്‍.ഡി.എഫ്‌. സ്വതന്ത്ര സ്‌ഥാനാര്‍ഥി സഫീര്‍ ലീഗിന്റെ പി.പി. സൈദലവിയോട്‌ പരാജയപ്പെട്ടത്‌ വെറും രണ്ടു വോട്ടുകള്‍ക്കായിരുന്നു.
മറ്റൊരു കനത്ത മത്സരം നടന്ന ഡിവിഷനായ തെയ്ായല റെയില്‍വെ ഗേറ്റില്‍ എല്‍.ഡി.എഫ്‌. സ്വതന്ത്രന്‍ ലാമിഹ്‌ റഹ്‌മാന്‍ യു.ഡി.എഫ്‌. പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ആലിങ്ങല്‍ റഷീദിനെ 12 വോട്ടുകള്‍ക്കാണ്‌ പരാജയപ്പെടുത്തിയത്‌. മൂന്ന്‌ സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ്സ്‌ നാല്‌ സീറ്റുകളായാണ്‌ ഇത്തവണ സീറ്റ്‌ നേട്ടം വര്‍ധിപ്പിച്ചത്‌.

ഡിവിഷന്‍, വിജയി, പാര്‍ട്ടി ക്രമത്തില്‍

1. ഒട്ടുംപുറം ഉമ്മുഹാന്‍ സുല്‍ത്താന്‍ ((ലീഗ്‌) ഭൂരിപക്ഷം : 556
2. പരിയാപുരം പി.കെ. ബിന്ദു (ബി.ജെ.പി) ഭൂരിപക്ഷം : 104
3. ഓലപ്പീടിക ഫൗസിയ (ലീഗ്‌) ഭൂരിപക്ഷം : 420
4. മാലിദ്വീപ്‌ റഷീദ്‌ മോര്യ (ലീഗ്‌) ഭൂരിപക്ഷം : 289
5. ആട്ടില്ലം ഫാത്തിമ (ലീഗ്‌) ഭൂരിപക്ഷം : 172
6. കുന്നുംപുറം നോര്‍ത്ത്‌ ടി.വി. അഭിലാഷ്‌ ((ബി.ജെ.പി) ഭൂരിപക്ഷം : 297
7. മോര്യ ആബിദ യൂസുഫ്‌ (ലീഗ്‌) ഭൂരിപക്ഷം : 382
8. കുന്നുംപുറം സൗത്ത്‌ ദിനേശന്‍ ((ബി.ജെ.പി) ഭൂരിപക്ഷം : 403
9. കുന്നുംപുറം സെന്‍ട്രല്‍ റസീന ഇനാം (ലീഗ്‌) ഭൂരിപക്ഷം : 472
10. കുന്നുംപുറം ഈസ്‌റ്റ് രാധിക ജയപ്രകാശ്‌ (കോണ്‍) ഭൂരിപക്ഷം : 186
11. പനങ്ങാട്ടൂര്‍ സെന്‍ട്രല്‍ മുഫ്‌ലിഹ ഷാഹിദ്‌ (ലീഗ്‌) ഭൂരിപക്ഷം : 153
12. പനങ്ങാട്ടൂര്‍ അബ്‌ദുമോന്‍ ഹാജി (ലീഗ്‌) ഭൂരിപക്ഷം : 345
13. ചാഞ്ചേരിപ്പറമ്പ്‌ മെതുകയില്‍ അനീഷ ജാഫര്‍ (ലീഗ്‌) ഭൂരിപക്ഷം : 35
14. രായിരിമംഗലം ഈസ്‌റ്റ് ആനന്ദന്‍ ((ബി.ജെ.പി) ഭൂരിപക്ഷം : 14
15. രായിരിമംഗലം വെസ്‌റ്റ് പ്രിയേഷ്‌ ((ബി.ജെ.പി) ഭൂരിപക്ഷം : 172
16. തെയ്യാല റെയില്‍വെ ഗേറ്റ്‌ എ.എന്‍. ലാമിഹ്‌ റഹ്‌മാന്‍ ( എല്‍.ഡി.എഫ്‌ സ്വത.) ഭൂരിപക്ഷം : 12
17. റെയില്‍വെ മേല്‍പ്പാലം ഫര്‍സാന ഫൈറോസ്‌ (കോണ്‍) ഭൂരിപക്ഷം : 155
18. കണ്ണന്തെളി സിദ്ധീഖ്‌ പറമ്പേല്‍ (ലീഗ്‌) ഭൂരിപക്ഷം : 495
19. കാട്ടിലങ്ങാടി സുചിത്ര സന്തോഷ്‌ ( എല്‍.ഡി.എഫ്‌ സ്വത.) ഭൂരിപക്ഷം : 330
20. കാട്ടിലങ്ങാടി സൗത്ത്‌ സുഹൈബ്‌ ( എല്‍.ഡി.എഫ്‌ സ്വത.) ഭൂരിപക്ഷം : 28
21. കാട്ടിലങ്ങാടി വെസ്‌റ്റ് രാധിക ശശികുമാര്‍ (കോണ്‍) ഭൂരിപക്ഷം : 289
22. നടക്കാവ്‌ ഫാറൂഖ്‌ നടക്കാവ്‌ (യു.ഡി.എഫ്‌. സ്വത) ഭൂരിപക്ഷം : 256
23. താനൂര്‍ ഫൈസല്‍ കള്ളിത്തടത്തില്‍ (ലീഗ്‌) ഭൂരിപക്ഷം : 213
24. കാരാട്‌ ഒ.കെ. ബേബി ശങ്കര്‍ (സ്വത.) ഭൂരിപക്ഷം : 39
25. പുതിയ കടപ്പുറം സാബിറ മനാഫ്‌ (ലീഗ്‌) ഭൂരിപക്ഷം : 342
26. അഞ്ചുടി എ.പി. നൗഷാദ്‌ (ലീഗ്‌) ഭൂരിപക്ഷം : 97
27. ചീരാന്‍ കടപ്പുറം സഫൂറ സകരിയ്യ (ലീഗ്‌) ഭൂരിപക്ഷം : 153
28. വെമ്പാലംപറമ്പ്‌ ഇ.പി. സമീര്‍ (ലീഗ്‌) ഭൂരിപക്ഷം : 342
29. എടക്കടപ്പുറം സൗത്ത്‌ കെ.സലാം (ലീഗ്‌) ഭൂരിപക്ഷം : 361
30. എടക്കടപ്പുറം നോര്‍ത്ത്‌ നസീറ ഷറഫുദ്ധീന്‍ (ലീഗ്‌) ഭൂരിപക്ഷം : 526
31. താനൂര്‍ നഗരം പി.പി. ഫാസില (കോണ്‍) ഭൂരിപക്ഷം : 662
32. ഹാര്‍ബര്‍ അഷ്‌റഫ്‌ കൊല്ലഞ്ചേരി (ലീഗ്‌) ഭൂരിപക്ഷം : 188
33. എളാരം കടപ്പുറം സുഹറ അഷ്‌റഫ്‌ (ലീഗ്‌) ഭൂരിപക്ഷം : 269
34. താനൂര്‍ സെന്‍ട്രല്‍ ജാസ്‌മിന്‍ കാദര്‍ (എല്‍.ഡി.എഫ്‌ സ്വത.) ഭൂരിപക്ഷം : 45
35. സിവില്‍ സേ്‌റ്റഷന്‍ നസ്ല ബഷീര്‍ (ലീഗ്‌) ഭൂരിപക്ഷം : 349
36. ചെള്ളിക്കാട്‌ ഹഫ്‌സത്ത്‌ (ലീഗ്‌) ഭൂരിപക്ഷം : 31
37. സി.എച്ച്‌.സി. പ്രമീള രാജന്‍ (ലീഗ്‌) ഭൂരിപക്ഷം : 392
38. പണ്ടാരകടപ്പുറം പി. മുഹ്‌സിന (ലീഗ്‌) ഭൂരിപക്ഷം : 553
39. ചാപ്പപ്പടി പി.പി. സൈദലവി (ലീഗ്‌) ഭൂരിപക്ഷം : 2
40. ആല്‍ബസാര്‍ എം.പി. അഷ്‌റഫ്‌ (ലീഗ്‌) ഭൂരിപക്ഷം : 288
41. ചിറക്കല്‍ സുമിത (ബി.ജെ.പി) ഭൂരിപക്ഷം : 322
42. ചിറക്കല്‍ നോര്‍ത്ത്‌ ദിബീഷ്‌ (ബി.ജെ.പി) ഭൂരിപക്ഷം : 312
43. മുക്കോല സി. പ്രവീണ്‍ (ബി.ജെ.പി) ഭൂരിപക്ഷം : 320
44. കോര്‍മ്മന്‍ കടപ്പുറം പി. ആയിശ (ലീഗ്‌) ഭൂരിപക്ഷം : 344
45. കമ്പനിപ്പടി പി. ഷഹര്‍ബാന്‍ (ലീഗ്‌) ഭൂരിപക്ഷം : 325

Ads by Google
Advertisement
Monday 15 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW