-->
വള്ളിക്കുന്ന്: ഘടകകക്ഷികളോടുള്ള സി.പി.എമ്മിന്റെ സമീപനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിന് വലിയ തിരിച്ചടിയായി. ആര്‍.ജെ.ഡി. ഇടതുമുന്നണിയില്‍ നിന്ന് മത്സരിച്ച പലപ്പോഴും തോല്‍ക്കുകയും വിജയിക്കുകയും ചെയ്‌ത 19ാം വാര്‍ഡ് കഴിഞ്ഞ തവണ വനിതാ സംവരണമായപ്പോള്‍ സി.പി.എമ്മിന് വിട്ടുകൊടുക്കുകയും അടുത്ത പ്രാവശ്യം ജനറല്‍ സീറ്റ് ആയാല്‍ തിരിച്ചു തരാം എന്ന് പറയുകയും ചെയ്‌തതിന്റെ അടിസ്‌ഥാനത്തില്‍ ഈ തവണ സി.പി.എം. വള്ളിക്കുന്ന് കമ്മിറ്റി ചര്‍ച്ചയ്‌ക്ക് വിളിക്കുകയും പത്തൊമ്പതാം വാര്‍ഡ് അനുവദിക്കുകയും ചെയ്‌തു.
എന്നാല്‍ 19ാം വാര്‍ഡിലെ വനിതാ അംഗം ഇനിയും താന്‍ തന്നെ മത്സരിക്കാമെന്ന് പറഞ്ഞതിന്റെ പേരില്‍ സി.പി.എം. സ്‌ഥാനാര്‍ത്ഥിയായി തന്നെ മത്സര രംഗത്തിറങ്ങുകയും ആര്‍.ജെ.ഡി. ഇടതുമുന്നണിയില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്‌തു. ഇഷ്‌ടമുള്ളവര്‍ക്ക് വോട്ട് ചെയ്ായന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ നാല് സീറ്റുകളില്‍ സി.പി.എം. കുറഞ്ഞ വോട്ടിന് തോല്‍ക്കാന്‍ ഇടയാവുകയും പഞ്ചായത്ത് ഭരണം തന്നെ നഷ്‌ടപ്പെടുകയും ചെയ്‌തു. നേരത്തെ മുസ്ലിം ലീഗ് 7, കോണ്‍ഗ്രസ് രണ്ട്, സി.പി.എം. 15 എന്നിങ്ങനെയായിരുന്നു. നിലവില്‍ സി.പി.എം. 9, മുസ്ലിം ലീഗ് 8, കോണ്‍ഗ്രസ് 6, ബി.ജെ.പി. 1 എന്നിങ്ങനെയായതിനാല്‍ ഭരണം യു.ഡി.എഫിന് ലഭിച്ചു.