-->
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ 36ല്‍ 28 ഡിവിഷനില്‍ വിജയിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ്. നിലമ്പൂര്‍ ചന്തക്കുന്നില്‍ നിന്ന് ആരംഭിച്ച വിജയാഹ്ലാദ റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. നേതാക്കള്‍ പങ്കെടുത്തു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പ്രവര്‍ത്തകരും അണിനിരന്ന റാലി നിലമ്പൂര്‍ കെ.എന്‍.ജി. റോഡിനെ ജനസാഗരമാക്കി മാറ്റി. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടികള്‍ ഉയര്‍ത്തി വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലുമായി പ്രവര്‍ത്തകര്‍ റാലിക്ക് ആവേശം പകര്‍ന്നു.
നൂറുക്കണക്കിന് സ്‌ത്രീകളും റാലിയില്‍ അണിനിരന്നു. ചന്തക്കുന്നില്‍ നിന്ന് ആരംഭിച്ച റാലി നിലമ്പൂര്‍ ടൗണില്‍ സമാപിച്ചു. റോഡ് നീളെ പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. നിലമ്പൂര്‍ നഗരസഭയിലെ അഴിമതി ഭരണത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് വിജയമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പറഞ്ഞു. പാലോളി മെഹബൂബ്, അഡ്വ. ഷെറി ജോര്‍ജ്, കൂമഞ്ചേരി നാണിക്കുട്ടി പ്രസംഗിച്ചു.