Saturday, March 14, 2026 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.14 AM

കന്നി മത്സരത്തില്‍ മിന്നും വിജയവുമായി കെ.എം. മുഹമ്മദ്‌

uploads/news/2025/12/816028/1.jpg

തിരൂരങ്ങാടി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി നഗരസഭയുടെ 21-ാം ഡിവിഷനില്‍ നിന്ന്‌ മുസ്ലിം ലീഗ്‌ നേതാവ്‌ കെ.എം. മുഹമ്മദ്‌ കന്നി മത്സരത്തില്‍ തന്നെ ശ്രദ്ധേയമായ വിജയം നേടി. 411 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ മുഹമ്മദിന്റെ വിജയം. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കുകള്‍ പോലും ആകര്‍ഷിക്കാന്‍ കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിനുള്ള ജനപ്രീതിയുടെയും അംഗീകാരത്തിന്റെയും തെളിവാണ്‌. യൂത്ത്‌ ലീഗിലൂടെ രാഷ്‌ട്രീയ രംഗത്ത്‌ സജീവമായ മുഹമ്മദ്‌, തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ്‌ സെക്രട്ടറി, കരിമ്പില്‍ ടൗണ്‍ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌, 21-ാം ഡിവിഷന്‍ മുസ്ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്‌.
കരിമ്പില്‍ പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചതാണ്‌ ഡിവിഷനിലെ ചരിത്ര ഭൂരിപക്ഷത്തിന്‌ കാരണമായത്‌. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായ കെ.എം. മുഹമ്മദിന്റെ വിജയം തിരൂരങ്ങാടി നഗരസഭയില്‍ യു.ഡി.എഫിന്റെ മുന്നേറ്റത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ മറ്റു നഗരസഭകളിലേതുപോലെ തിരൂരങ്ങാടിയിലും യു.ഡി.എഫ്‌. ശക്‌തമായ പ്രകടനം കാഴ്‌ചവെച്ചു.

Ads by Google
Advertisement
Monday 15 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW