Thursday, March 12, 2026 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.14 AM

സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റ്‌ വാര്‍ഷികം നടത്തി

uploads/news/2025/12/816026/3.jpg

വൈക്കം: മൂത്തേടത്തുകാവ്‌ 114-ാം നമ്പര്‍ സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ കുടുംബ യൂണിറ്റിന്റെ 20-ാം വാര്‍ഷികാഘോഷം എസ്‌.എന്‍.ഡി.പി. യോഗം ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍ രാജേഷ്‌ മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. മഴുവഞ്ചേരി ക്ഷേത്രം മേല്‍ശാന്തി സുനില്‍ ശാന്തി ഗുരുപൂജ നടത്തിയ ശേഷമാണ്‌ സമ്മേളനം തുടങ്ങിയത്‌. ശാഖ പ്രസിഡന്റ്‌ ബിജു കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ശിവദാസ്‌ പാലുവിരുത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. മഹേഷ്‌ പുത്തന്‍തറ, അനില്‍ കുമാര്‍ കുട്ടുമ്മേല്‍, തങ്കച്ചന്‍ കിഴക്കേപാലുവിരുത്തില്‍, ശശിധരന്‍ കാക്കാലംതറ, സുരേന്ദ്രന്‍ പുള്ളോന്തറ, കെ.ഡി സുഷമ, സൗമ്യ അരുണ്‍, ചെയര്‍മാന്‍ അമൃത വിഷ്‌ണു, ഷിനു അഭിലാഷ്‌, അനിത വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 15 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW