Wednesday, March 11, 2026 Last Updated 13 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.14 AM

പോസ്‌റ്ററുകളും ചുവരെഴുത്തുകളും നീക്കംചെയ്‌ത് സ്‌ഥാനാര്‍ഥി

uploads/news/2025/12/816024/1.jpg

മാന്നാര്‍: തെരഞ്ഞെടപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി ചുവരുകളിലും മറ്റും ഒട്ടിച്ച പോസ്‌റ്ററുകളും ചുവരെഴുത്തുകളും നീക്കംചെയ്‌ത് വൃത്തിയാക്കാന്‍ സ്‌ഥാനാര്‍ഥി യുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.
ഫലം പ്രഖ്യാപിക്കുന്നതിന്റ അടുത്ത ദിവസംതന്നെ പോസ്‌റ്ററുകളും മറ്റും നീക്കി നാട്‌ വൃത്തിയാക്കണമെന്നുള്ള സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ ആഹ്വാനപ്രകാരം മാന്നാര്‍ ഗ്രാമ പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡ്‌ സ്വിച്ച്‌ ഗിയര്‍ ഡിവിഷന്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി സി.പി.ഐ പ്രതിനിധിയായ ശ്വേതാ കൃഷ്‌ണനാണ്‌ മത്സരിച്ച്‌ തോറ്റിട്ടും സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയത്‌. സി.പി.ഐ മുട്ടേല്‍ ബ്രാഞ്ച്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനീഷ്‌ കുട്ടന്‍, അനന്തകൃഷ്‌ണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.

Ads by Google
Advertisement
Monday 15 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW