Wednesday, March 11, 2026 Last Updated 28 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.13 AM

ചിറക്കല്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ്‌ രണ്ടില്‍നിന്ന്‌ അഞ്ചിലേക്കുയര്‍ന്നു

uploads/news/2025/12/816020/1.jpg

പുതിയതെരു: സി പി എമ്മിന്റെ കോട്ടയായ ചിറക്കല്‍ പഞ്ചായത്തില്‍ മികച്ച മുന്നേറ്റമാണ്‌ യുഡിഎഫ്‌ ഉണ്ടാക്കിയത്‌. നേരത്തെ മുസ്ലിംലീഗിന്റെ രണ്ട്‌ അംഗങ്ങള്‍ ഉണ്ടായിരുന്ന പഞ്ചായത്ത്‌ ഭരണസമിതിയില്‍ മുസ്ലിംലീഗിന്‌ ഒരു സ്വതന്ത്രനടക്കം അഞ്ചായി ഉയര്‍ത്താന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്‌ നിലവിലുണ്ടായിരുന്ന രണ്ട്‌ സിറ്റിംഗ്‌ സീറ്റ്‌ നഷ്‌ടപ്പെട്ടെങ്കിലും ബി ജെ പി യില്‍ നിന്ന്‌ അലവില്‍ സൗത്ത്‌ വാര്‍ഡും, സി പി എമ്മില്‍ നിന്നും പനങ്കാവ്‌ വാര്‍ഡും പിടിച്ചടക്കി നാല്‌ സീറ്റ്‌ നിലനിര്‍ത്താന്‍ കഴിഞ്ഞു. ആകെയുള്ള 24 വാര്‍ഡില്‍ 14 എല്‍ ഡി എഫും, ഒന്ന്‌ ബി ജെ പി യും നേടി. 9 വാര്‍ഡിലാണ്‌ യു ഡി എഫ്‌ ജയം. സി പി എമ്മിന്റെ കയ്യിലുണ്ടായിരുന്ന കാട്ടാമ്പള്ളി ബ്ലോക്ക്‌ ഡിവിഷന്‍ മുസ്ലിം ലീഗ്‌ പിടിച്ചെടുത്തു.
അലവില്‍ ബ്ലോക്ക്‌ ഡിവിഷന്‍ കോണ്‍ഗ്രസ്‌ നിലനിര്‍ത്തി. മുസ്ലിംലീഗില്‍ നിന്നും ഗ്രാമപഞ്ചായത്തിലേക്ക്‌ വിജയിച്ചവര്‍ 5 കീരിയാട്‌ പി സജീവന്‍(സ്വതന്ത്രന്‍), 6 എരുമ്മേല്‍വയല്‍ എസ്‌ സുജീറ, 8 കാട്ടാമ്പള്ളി കെ വി സാജി, 9 കോട്ടക്കുന്ന്‌ അസ്‌ രിയത്ത്‌, 13 അരയമ്പത്ത്‌ പി പി സല്‍മത്ത്‌, കാട്ടാമ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷന്‍ എന്‍ പി നിലോഫര്‍, കോണ്‍ഗ്രസില്‍ നിന്നും ഗ്രാമപഞ്ചായത്തിലേക്ക്‌ വിജയിച്ചവര്‍ 2 മന്ന കെ വി സിന്ധു, 14 പനങ്കാവ്‌ പി പ്രദീപന്‍, 21 അലവില്‍ സൗത്ത്‌ പി പി വിദ്യ, 24 പുതിയാപറമ്പ്‌ എസ്‌ അശ്വതി, അലവില്‍ ബ്ലോക്ക്‌ ഡിവിഷന്‍ പി സിത്താര എന്നിവരും,ജില്ലാ പഞ്ചായത്ത്‌ കൊളച്ചേരി ഡിവിഷനില്‍ പെട്ട ചിറക്കല്‍ പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും മുസ്ലിംലീഗിലെ മുസ്‌തഫ കൊടിപ്പൊയിലിന്‌ വ്യക്‌തമായ ഭൂരിപക്ഷവും നേടാന്‍ കഴിഞ്ഞു.ആറ്‌ മാസങ്ങള്‍ക്കു മുമ്പ്‌ നേതൃത്വ ക്യാമ്പോടെ തുടങ്ങിയ ശാസ്‌ത്രീയവും ചിട്ടയുമായ പ്രവര്‍ത്തനം കൊണ്ട്‌ ഏത്‌ വിധത്തിലും പഞ്ചായത്ത്‌ പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു മുസ്ലിം ലീഗ്‌. വിജയികളെ മുസ്ലിം ലീഗ്‌ ചിറക്കല്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എസ്‌ എല്‍ പി മുഹമ്മദ്‌ കുഞ്ഞി, ആക്‌ടിംഗ്‌ ജനറല്‍ സെക്രട്ടറി റഹീം എ കാട്ടാമ്പള്ളി, ട്രഷറര്‍ പി എം അമീര്‍, ചിറക്കല്‍ പഞ്ചായത്ത്‌ യു ഡി എഫ്‌ ചെയര്‍മാന്‍ കെ ബാലകൃഷ്‌ണന്‍ മാസ്‌റ്റര്‍, കണ്‍വീനര്‍ സിദ്ദീഖ്‌ പുന്നക്കല്‍, ട്രഷറര്‍ രാമചന്ദ്രന്‍ കാട്ടാമ്പള്ളി എന്നിവര്‍ അഭിനന്ദിച്ചു.

Ads by Google
Advertisement
Monday 15 Dec 2025 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW