Sunday, March 15, 2026 Last Updated 24 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.13 AM

ഡി.ജെ. പാര്‍ട്ടികളുടെ മറവില്‍ ലഹരിയില്‍ പുതഞ്ഞ്‌ മലയോരം

അടിമാലി: റിസോര്‍ട്ടുകളുടെയും സാഹസിക ടൂറിസത്തിന്റെയും മറവില്‍ മലയോര മേഖലയിലും ലഹരിപദാര്‍ഥങ്ങള്‍ വ്യാപകമാകുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം ശാന്തന്‍പാറയില്‍ പോലീസ്‌ റിസോര്‍ട്ടില്‍ നടത്തിയ റെയ്‌ഡില്‍ മാരക ലഹരി വസ്‌തുക്കളുമായി 12 യുവാക്കളെ അറസ്‌റ്റ് ചെയ്‌തിരുന്നു. 18, 20 വയസ്‌ പ്രായമായ യുവാക്കളായിരുന്നു എല്ലാവരും. ഡി.ജെ പാര്‍ട്ടികളും നിശാപാര്‍ട്ടികളും ബര്‍ത്ത്‌ഡെ പാര്‍ട്ടികളുമായി മറ്റ്‌ ജില്ലക്കാരാണ്‌ ഇത്തരത്തില്‍ കൂടുതല്‍ എത്തുന്നത്‌.
വിനോദ സഞ്ചാര കേന്ദ്രങ്ങളോട്‌ ബന്ധപ്പെട്ടാണ്‌ കൂടുതലും സംഘങ്ങള്‍ ഒത്തുചേരുന്നത്‌. യുവതീ-യുവാക്കളും കൗമാരക്കാരുമാണ്‌ കൂടുതലും ഒത്തുചേരുന്നത്‌. ഇവര്‍ക്കായി പരവതാനി വിരിച്ച്‌ റിസോര്‍ട്ടുകളും ഹോംസ്‌റ്റേ നടത്തിപ്പുകാരും സജീവമായതോടെ ജില്ലയില്‍ ജില്ല ലഹരി വലയത്തിലായി മാറി. ക്രിസ്‌മസ്‌-പുതുവല്‍ത്സര സീസണില്‍ മൂന്നാര്‍ ഉള്‍പ്പെടെ സന്ദര്‍ശകരെക്കോണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. കഴിഞ്ഞ 10 ദിവസമായി കൗമാരക്കാരായ സഞ്ചാരികളുടെ വരവ്‌ വര്‍ധിച്ചിട്ടുണ്ട്‌. എത്‌ മാര്‍ഗത്തി ലൂടെയും വരുമാനം വര്‍ധിപ്പിക്കണമെന്ന ചിന്തയാണ്‌ ലഹരി ഉള്‍പ്പെടെയുളള മാര്‍ഗങ്ങളിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയത്‌.
ടെന്റുകള്‍ കെട്ടി നിശാപാര്‍ട്ടി നടത്തുന്ന സംഘവും വ്യാപകമായിട്ടുണ്ട്‌. ന്യൂ ഇയര്‍, ക്രിസ്‌മസ്‌ അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിന്‌ വന്‍ സജ്‌ജീകരണങ്ങള്‍ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട, മാങ്കുളം, മൂന്നാര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ ആരംഭിച്ചതായും വിവരമുണ്ട്‌. പ്രകൃതി സുന്ദരമായ മല മുകളിലും പുല്‍മേടുകളും, പാറപുറങ്ങളും ലഹരി പാര്‍ട്ടികള്‍ക്കായി ഒരുങ്ങുന്നതായും വിവരമുണ്ട്‌. മൈക്ക്‌ സെറ്റ്‌ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ പാര്‍ട്ടിക്കായി ഒരുക്കിയിരുന്നു.
ഇന്‍സ്‌റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ്‌ പരിപാടിയിലേക്ക്‌ ആളെ സംഘടിപ്പിച്ചിരുന്നത്‌. ലഹരിവസ്‌തുക്കള്‍ എത്തിച്ച്‌ നല്‍കിയും അനാശാസ്യത്തിന്‌ സൗകര്യം നല്‍കിയും വന്‍കിട ലോബി ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഒരാള്‍ക്ക്‌ 1,500 രൂപയും, വീക്ക്‌ എന്‍ഡ്‌ ടിക്കറ്റിന്‌ 2,000 രൂപയും, ന്യൂഇയര്‍ ടിക്കറ്റിന്‌ 2,500 രൂപയും ആണ്‌ ഫീസ്‌. ഇത്തരത്തില്‍ വന്‍കിട റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും ഡി.ജെ. പാര്‍ട്ടികളും നിശാപാര്‍ട്ടികളും നടക്കുന്ന തായിട്ടാണ്‌ വിവരം.

Ads by Google
Advertisement
Monday 15 Dec 2025 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW