Sunday, March 15, 2026 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.13 AM

ജില്ലാ പഞ്ചായത്ത്‌് പ്രസിഡന്റ്‌: യു.ഡി.എഫില്‍ ചര്‍ച്ച പുരോഗമിക്കുന്നു ആദ്യ ടേമില്‍ ഷീലാ സ്‌റ്റീഫനും മിനി സാബുവും പരിഗണനയില്‍

തൊടുപുഴ: ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ്‌. നേടിയ മിന്നും വിജയത്തിനുശേഷം അധ്യക്ഷ സ്‌ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവം.
ജില്ലാ പഞ്ചായത്തില്‍ ഇത്തവണ അധ്യക്ഷ സ്‌ഥാനം വനിതാ സംവരണമാണ്‌. കോണ്‍ഗ്രസിന്‌ അധ്യക്ഷ സ്‌ഥാനം ലഭിച്ചാല്‍ പ്രഥമ പരിഗണന വാഗമണ്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മഹിള കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മിനി സാബുവിനാണ്‌.
പാമ്പാടുംപാറ ഡിവിഷനില്‍ നിന്നും വിജയിച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മിനി പ്രിന്‍സിനും സാധ്യതയുണ്ട്‌. കേരള കോണ്‍ഗ്രസിന്റെ നാലു വനിത സ്‌ഥാനാര്‍ഥികളാണ്‌ ജയിച്ചത്‌. അധ്യക്ഷ പദവി യിലേക്ക്‌ പരിഗണിക്കപ്പെടുന്നതില്‍ മുന്നിലുള്ളത്‌ കരിങ്കുന്നം വാര്‍ഡില്‍ നിന്നും വിജയിച്ച ഷീലാ സ്‌റ്റീഫനാ ണ്‌.
മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയാണ്‌ ഷീലാ സ്‌റ്റീഫന്‍.
കഴിഞ്ഞ തവണ കൈവിട്ടുപോയ ജില്ലാ പഞ്ചായത്ത്‌ ഭരണം വന്‍ഭൂരിപക്ഷത്തോടെ യു.ഡി.എഫ്‌ തിരിച്ചുപിടിച്ച കാഴ്‌ചയാണ്‌ ഈ തെരഞ്ഞെടു പ്പില്‍ കാണാന്‍ കഴിഞ്ഞത്‌.
17 സീറ്റില്‍ 14 സിറ്റും നേടിയാണ്‌ യു.ഡി.എഫ്‌ വന്‍ തിരിച്ച്‌ വരവ്‌ നടത്തിയത്‌. നാല്‌ സീറ്റ്‌ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗവും നേടി. നിലവില്‍ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റുള്‍പ്പെടെ എല്‍.ഡി.എഫിലെ പ്രമുഖ നേതാക്കളെല്ലാം തോറ്റു.
മൂന്ന്‌ സീറ്റില്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ നേടാനായത്‌. സി.പി.എമ്മിന്‌ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന ജില്ലാ ആസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന പൈനാവ്‌ ഡിവിഷനില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തി അട്ടിമറി ജയമാണ്‌ യു.ഡി.എഫ്‌. നേടിയത്‌. അതും ഡിവിഷനില്‍ അത്രപരിചയമില്ലാത്ത സ്‌ഥാനാര്‍ഥി യായിട്ടുപോലും. എല്‍.ഡി.എഫിന്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്‌ രാജാക്കാട്‌ ഡിവിഷനില്‍ മാത്രമാണ്‌.

ഇത്തവണ പ്രസിഡന്റ്‌ സ്‌ഥാനംവനിതകള്‍ക്ക്‌

മഹിളാ കോണ്‍ഗ്രസിന്റെ മിനി സാബു ഉള്‍പ്പെടെ പ്രമുഖ വനിതാ സ്‌ഥാനാര്‍ഥികള്‍ ജയിച്ചുവന്നിട്ടുണ്ട്‌. വരും ദിവസങ്ങളില്‍ അധ്യക്ഷ സ്‌ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.ഡി.എഫ്‌ ആരംഭിക്കുമെന്നും യോഗം ചേര്‍ന്ന്‌ ഒരുമിച്ച്‌ തീരുമാനമെടു ക്കുമെന്നും യു.ഡി.എഫ്‌ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.

Ads by Google
Advertisement
Monday 15 Dec 2025 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW