Sunday, March 15, 2026 Last Updated 24 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.13 AM

മഞ്ഞില്‍ക്കുളിച്ച്‌ മൂന്നാര്‍ ഡിസംബര്‍ പാതിയടുത്തതോടെ മൂന്നാറിലെ അന്തരീക്ഷ താപനില താഴേക്ക്‌

uploads/news/2025/12/816016/1.jpg

മൂന്നാര്‍: ഡിസംബര്‍ പാതിയടുത്തതോടെ മൂന്നാറിലെ അന്തരീക്ഷ താപനില താഴോട്ട്‌. മൂന്നാറിലെ താപനില എട്ട്‌ ഡിഗ്രി സെല്‍ഷ്യസോളമെത്തി. നവംബറില്‍ത്തന്നെ മൂന്നാറില്‍ തണുപ്പുകാലം ആരംഭിക്കാറുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം മഴ തുടര്‍ന്നതോടെ തണുപ്പെത്താന്‍ വൈകുകയായിരുന്നു. വടക്കുകിഴക്കന്‍ കാലവര്‍ഷവും തീവ്ര ചുഴലിക്കാറ്റും കാരണം കഴിഞ്ഞ ആഴ്‌ചവരെ മൂന്നാറില്‍ മഴ പെയ്‌തിരുന്നു. വെയില്‍ ഉണ്ടെങ്കിലും പകല്‍ താപനില ഒന്‍പത്‌ ഡിഗ്രി സെല്‍ഷ്യസിലാണ്‌. ഡിസംബര്‍ പകുതിയോടെ രാവിലെ മൂന്നാറില്‍ താപനില എട്ട്‌ ഡിഗ്രി സെല്‍ഷ്യസിലെത്തി.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24ന്‌ മൂന്നാറിലെ താപനില രണ്ട്‌ ഡിഗ്രിയിലെത്തിയിരുന്നു. ആ സമയത്ത്‌ പലയിടങ്ങളിലും മഞ്ഞുവീഴ്‌ചയും തുടങ്ങി. ഈ വര്‍ഷവും മഞ്ഞു വീഴ്‌ചയുണ്ടാകുമോയെന്നാണ്‌ വിനോദ സഞ്ചാരികള്‍ ഉറ്റുനോക്കുന്നത്‌.
തണുപ്പ്‌ വര്‍ധിച്ചതോടെ സൂര്യനെല്ലി, കൊളുക്കുമല എന്നിവിടങ്ങളിലേക്ക്‌ സൂര്യോദയം കാണാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്‌. രാവിലെയും രാത്രിയിലുമാണ്‌ കുറഞ്ഞ താപനില. കോടമഞ്ഞ്‌ മൂടിയ വൈകുന്നേരങ്ങള്‍ ആസ്വദിക്കാന്‍ നിലവില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങുന്നതേയുള്ളൂവെങ്കിലും ക്രിസ്‌മസ്‌ ന്യൂ ഇയര്‍ സീസണ്‍ ആകുന്നതോടെ വന്‍ തിരക്കാകും അനുഭവപ്പെടുക. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ജനുവരി മാസങ്ങള്‍ക്ക്‌ പുറമെ ഫെബ്രുവരിയിലും മൂന്നാറില്‍ വലിയ തണുപ്പനുഭവപ്പെട്ടിരുന്നു.

Ads by Google
Advertisement
Monday 15 Dec 2025 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW