Thursday, March 12, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.13 AM

1500 പപ്പാഞ്ഞിമാരുടെ മഹാസംഗമവും ക്രിസ്‌മസ്‌ വിളംബരയാത്രയും

uploads/news/2025/12/816012/1.jpg

വൈപ്പിന്‍: ക്രിസ്‌തുമസിന്റെ വരവറിയിച്ചുകൊണ്ട്‌ വൈപ്പിന്‍കരയുടെ ചരിത്രത്തിലാദ്യമായ്‌ ബോണ്‍ നതാലെ എന്ന പേരില്‍ 1500 ഓളം പപ്പാഞ്ഞിമാര്‍ അണിനിരന്ന ക്രിസ്‌മസ്‌ സന്ദേശ വിളംബരയാത്രയും മഹാസംഗമവും നടത്തി.
വാടേല്‍ സെന്റ്‌ ജോര്‍ജ്‌ ഇടവകയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5 മണിക്ക്‌ വെളിയാംപറമ്പ്‌ ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച വിളംബര യാത്ര വാടേല്‍ പള്ളിയങ്കണത്തില്‍ സമാപിച്ചു. വൈപ്പിന്‍-മുനമ്പം സംസ്‌ഥാന പാതയിലൂടെ കടന്നുപോയ സാന്താക്ലോസ്‌ കൂട്ടം കാണികള്‍ക്ക്‌ കൗതുകമായി.
ക്രിസ്‌മസ്‌ സന്ദേശയാത്രയെ കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട്‌ ദൃശ്യങ്ങളും ബാന്റ്‌ മേളവും വാദ്യഘോഷവും ഉണ്ടായിരുന്നു. കൂടാതെ ഒട്ടകപ്പുറത്തേറിയ പുല്‍ക്കൂടും കുതിരപ്പുറത്തേറിയ സാന്താക്ലോസ്‌മാരും 15 അടിയോളം ഉയരത്തി ലുള്ള വടിയില്‍ കുത്തി നടക്കുന്ന കുറ്റന്‍ പപ്പാഞ്ഞിമാരും ഭീമാകാരമായ കുരടി രൂപങ്ങളും വിളംബരയാത്രയ്‌ക്ക് കൂടുതല്‍ പകിട്ടേകി. ഇതോടൊപ്പം 500 ഓളം കുഞ്ഞ്‌ സാന്താക്ലോസ്‌ കൂട്ടവും വിളംബരയാത്രയില്‍ ഉണ്ടായിരുന്നു.
വ്യത്യസ്‌തമായ നൃത്ത ചുവടുകളോടെയാണ്‌ വിളംബരയാത്ര പള്ളിയങ്കണത്തില്‍ എത്തി ച്ചേര്‍ന്നത്‌. തുടര്‍ന്ന്‌ നടന്ന മഹാസംഗമം ഇടവകവികാരി ഫാ.ഡെന്നി മാത്യു പെരിങ്ങാട്ട്‌ ഉദ്‌ഘാടനം ചെയ്‌ത് സംസാരിച്ചു.
സഹവികാരി ഫാ. ജിക്‌സണ്‍ ജോണ്‍ ചേരിയില്‍ വിളംബരയാത്രയിലും സംഗമത്തിലും പങ്കെടുത്ത എല്ലാ വര്‍ക്കും നന്ദിയര്‍പ്പിച്ചു സംസാരിച്ചു.

Ads by Google
Advertisement
Monday 15 Dec 2025 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW