Wednesday, March 11, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.13 AM

തോറ്റവരില്‍ ഇരുമുന്നണികളുടെ പ്രമുഖരും

വടകര: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മേഖലയില്‍ പരാജയപ്പെട്ടവരുടെ പട്ടികയില്‍ എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌ മുന്നണികളുടെ പ്രമുഖര്‍. വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. ഗിരിജ ചോറോട്‌ പഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍നിന്ന്‌ ആര്‍.എം.പി.ഐയുടെ വി.കെ. അജേഷിനോട്‌ 111 വോട്ടിനാണ്‌ പരാജയപ്പെട്ടത്‌ അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മര്‍ സിപിഎമ്മിന്റെ രമ്യ കരോടിയോട്‌ 294 വോട്ടിനാണ്‌ പരാജയപ്പെട്ടു. സിപിഎം വടകര ഏരിയാകമ്മിറ്റി അംഗവും വില്യാപ്പള്ളി ലോക്കല്‍ സെക്രട്ടറിയുമായ പി.കെ. കൃഷ്‌ണദാസ്‌ വില്യാപ്പള്ളി 20ാം വാര്‍ഡ്‌ മയ്യന്നൂര്‍ സൗത്ത്‌ വാര്‍ഡില്‍നിന്ന്‌ മുസ്ലിംലീഗ്‌ സ്‌ഥാനാര്‍ഥി പുത്തലത്ത്‌ ഇബ്രായിയോട്‌ മൂന്നുവോട്ടിന്‌ പരാജയപ്പെട്ടു. കൃഷ്‌ണദാസ്‌ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായിരുന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ബബിത്ത്‌മലോല്‍ തിരുവള്ളൂര്‍ പഞ്ചായത്ത്‌ 21ാം വാര്‍ഡ്‌ ചെമ്മരത്തൂര്‍ നോര്‍ത്തില്‍നിന്ന്‌ സി.പി.എം സ്‌ഥാനാര്‍ഥി എല്‍.വി. രാമകൃഷ്‌ണനോട്‌ 296 വോട്ടിന്‌ പരാജയപ്പെട്ടു. മണിയൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ പി. ഷൈമ മണിയൂര്‍ മൂന്നാം വാഡില്‍നിന്ന്‌ യു.ഡി.എഫ്‌ സ്വതന്ത്രസ്‌ഥാനാര്‍ഥി ടി. ജസീലയോട്‌ 83 വോട്ടിന്‌ പരാജയപ്പെട്ടു. നിലവിലെ ജില്ലാപഞ്ചായത്തംഗം സി.പി.ഐയുടെ എന്‍.എം. വിമല ആയഞ്ചേരി പഞ്ചായത്ത്‌ കീരിയങ്ങാടിയില്‍ നിന്ന്‌ മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥി സി.കെ. ജമീലയോട്‌ 361 വോട്ടിന്‌ പരാജയപ്പെട്ടു.സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന കെ.കെ. സുരേഷ്‌ കുന്നുമ്മലില്‍ പരാജയപ്പെട്ടു. ഏരിയാ സെക്രട്ടറിസ്‌ഥാനം രാജിവെച്ചാണ്‌ കെ.കെ ലതികയുടെ സഹോദന്‍ കൂടിയായ സുരേഷ്‌ മത്സരിച്ചത്‌. കോണ്‍ഗ്രസിന്റെ നസീര്‍ നാളേംകണ്ടിയാണ്‌ അഞ്ചുവോട്ടിന്‌ പരാജയപ്പെടുത്തിയത്‌.

Ads by Google
Advertisement
Monday 15 Dec 2025 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW