Wednesday, March 11, 2026 Last Updated 29 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.13 AM

പ്രകൃതി സ്‌നേഹത്തിന്റെ നേര്‍ക്കാഴ്‌ചയൊരുക്കി ഹോളിക്രോസ്‌ കോളേജ്‌ വിദ്യാര്‍ഥികള്‍

uploads/news/2025/12/816008/1.jpg

കോഴിക്കോട്‌: പരിസ്‌ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിലേക്ക്‌ പകരുന്ന വ്യത്യസ്‌തമായ ദൃശ്യാവിഷ്‌കാരവുമായി ഹോളിക്രോസ്‌ കോളേജ്‌ വിദ്യാര്‍ഥികള്‍. കോളേജിലേക്കുള്ള പ്രവേശന വഴിയുടെ ഇരുവശങ്ങളിലുമുള്ള മതിലുകളിലാണ്‌ പ്രകൃതിസ്‌നേഹത്തിന്റെ ആഴമേറിയ ആശയം പകര്‍ന്നുനല്‍കുന്ന ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ വരച്ചത്‌. മരങ്ങളും പക്ഷികളും നദികളും പച്ചപ്പുമടങ്ങിയ പ്രകൃതിയുടെ സുന്ദരമായ ദൃശ്യങ്ങള്‍ക്കൊപ്പം, പ്രകൃതിയെ സംരക്ഷിക്കാന്‍ മനുഷ്യന്റെ ഉത്തരവാദിത്വവും വ്യക്‌തമാക്കുന്ന ചിത്രങ്ങളാണ്‌ മതിലുകളില്‍ വരച്ചത്‌. മാലിന്യമുക്‌തമായ ഭൂമി, പ്ലാസ്‌റ്റിക്‌ രഹിത പ്രകൃതി, ശുദ്ധജല സ്രോതസ്സുകള്‍, സഹജീവികളോടുള്ള കരുതല്‍ എന്നിവയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ വഴി കാണുന്നവരുടെ മനസില്‍ ആഴമുള്ള സന്ദേശമാണ്‌ വിദ്യാര്‍ത്ഥികള്‍ എത്തിക്കുന്നത്‌.
പ്രകൃതിയോടുള്ള സ്‌നേഹവും ഉത്തരവാദിത്തവും പുതിയ തലമുറയില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ കലാപ്രവര്‍ത്തനം നടത്തിയത്‌. പരിസ്‌ഥിതി സംരക്ഷണം പുസ്‌തകങ്ങളിലെ ആശയങ്ങളായി മാത്രം ഒതുങ്ങാതെ ജീവിതശൈലിയായി മാറണമെന്ന സന്ദേശമാണ്‌ ചിത്രങ്ങള്‍ നല്‍കുന്നത്‌.
പ്രകൃതിസ്‌നേഹം വളര്‍ത്തുക കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അതിന്‌ ശക്‌തമായ ദൃശ്യപാഠങ്ങളാണെന്നും, സീറോ വേസ്‌റ്റ് ക്യാമ്പസ്‌ പ്രവര്‍ത്തനങ്ങളുടെ പ്രചരണ ക്യാമ്പയിന്റെ ഭാഗമായാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി തെന്നും പ്രിന്‍സിപ്പാള്‍ ഡോ. സിസ്‌റ്റര്‍ ഷൈനി ജോര്‍ജ്‌ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സൃഷ്‌ടിപരമായ ഇടപെടലിലൂടെ രൂപംകൊണ്ട ഈ മതില്‍ ചിത്രങ്ങള്‍ യാത്രക്കാരുടെയും പൊതു ജനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും, പരിസ്‌ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്‌ ശക്‌തമായ പ്രചോദനമാകുകയും ചെയ്ുന്നുയ.

Ads by Google
Advertisement
Monday 15 Dec 2025 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW