Saturday, March 14, 2026 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.12 AM

നൂറനാട്‌ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്‌. ഭരണം നിലനിര്‍ത്തി

ആകെയുള്ള 18 സീറ്റില്‍ സി.പി.ഐയുടെ ഒരു സീറ്റ്‌ ഉള്‍പ്പെടെ എല്‍.ഡി.എഫ്‌ 11 സീറ്റ്‌ നേടി. കോണ്‍ഗ്രസിന്‌ അഞ്ചും ബി.ജെ.പിക്ക്‌ ഒന്നും ഒരു സ്വതന്ത്രനും വിജയിച്ചു. മൂന്ന്‌ സീറ്റുകളുണ്ടായിരുന്നിടത്താണ്‌ ബി.ജെ.പി ഒരു സീറ്റ്‌ കൊണ്ട്‌ തൃപ്‌തിയടയേണ്ടി വന്നത്‌. യു.ഡി.എഫ്‌ ഭരിച്ചിരുന്ന താമരക്കുളത്ത്‌ യു.ഡി എഫും, എല്‍.ഡി.എഫും ഏഴ്‌ സീറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമെത്തി. കഴിഞ്ഞ തവണയും യു.ഡി.എഫിന്‌ ഏഴ്‌ സീറ്റുകളാണുണ്ടായിരുന്നത്‌. എല്‍.ഡി.എഫ്‌ ആകട്ടെ നാല്‌ സീറ്റില്‍ നിന്നാണ്‌ നില മെച്ചപ്പെടുത്തിയത്‌. സി.പി.എമ്മിന്ന്‌ ആറും സി.പി.ഐക്ക്‌ ഒരു സീറ്റും ലഭിച്ചു. അതേസമയം അഞ്ച്‌ സീറ്റുണ്ടായിരുന്ന ബി.ജെ.പി മൂന്ന്‌ സീറ്റില്‍ ഒതുങ്ങി.
12- ാം വാര്‍ഡില്‍ പി.ഡി.പിയില്‍ നിന്ന്‌ സീറ്റ്‌ പിടിച്ചെടുത്താണ്‌ എസ്‌.ഡി.പി.ഐ. അക്കൗണ്ട്‌ തുറന്നത്‌. വള്ളികുന്നത്ത്‌ എല്‍.ഡി.എഫിന്‌ തിരിച്ചടി നേരിട്ടു. എല്‍.ഡി.എഫ്‌ വ്യക്‌തമായ ഭൂരിപക്ഷത്തില്‍ ഭരണത്തിലുണ്ടായിരുന്ന ഇവിടെ 20 ല്‍ ഏഴ്‌ സീറ്റുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. കോണ്‍ഗ്രസും ഏഴ്‌ സീറ്റ്‌ നേടി ഒപ്പമെത്തി. കഴിഞ്ഞ തവണ യു.ഡി.എഫിന്‌ ആറ്‌ സീറ്റുകളാണുണ്ടായിരുന്നത്‌. രണ്ടില്‍ നിന്ന്‌ അഞ്ച്‌ സീറ്റിലേക്കുയര്‍ന്ന്‌ ബി.ജെ.പി നിലമെച്ചടുത്തിയപ്പോള്‍ കടുവിങ്കല്‍ 14-ാം വാര്‍ഡില്‍ വിജയിച്ച്‌ ഇവിടെയും എസ്‌.ഡി.പി ഐ ഒരു സീറ്റ്‌ നേടി. ചുനക്കര ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്‌ ഭരണം നിലനിര്‍ത്തി. തുടര്‍ച്ചയായി എല്‍.ഡി.എഫ്‌. ഭരണം നടത്തുന്ന ഇവിടെ എല്‍.ഡി.എഫ്‌ 10 സീറ്റുകള്‍ നേടി.യു.ഡി.എഫ്‌ നാല്‌ , ബി.ജെ.പി മൂന്ന്‌, സ്വതന്ത്ര ഒന്ന്‌ എന്നതാണ്‌ കക്ഷിനില. ഭരണിക്കാവ്‌ ഗ്രാമപഞ്ചായത്തിലും എല്‍.ഡി.എഫ്‌ ഭരണം നിലനിര്‍ത്തി. ആകെയുള്ള 22 സീറ്റില്‍ എല്‍.ഡി.എഫ്‌ 14ഉം യു.ഡി.എഫ്‌ ഏഴും ബി.ജെ.പി ഒരു സീറ്റും നേടി.

Ads by Google
Advertisement
Monday 15 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW