-->
മാനന്തവാടി: സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്‌ഥാനാര്‍ത്ഥിയായ ജേഷ്‌ഠന്‍ സി. കുഞ്ഞബ്‌ദുള്ളയ്‌ക്ക് വിജയം.
എല്‍.ഡി.എഫ് സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച സ്വന്തം അനിയന്‍ സി. ആബുട്ടിയെ 25 വോട്ടുകള്‍ക്കാണ് കുഞ്ഞബ്‌ദുള്ള പരാജയപ്പെടുത്തിയത്. കുഞ്ഞബ്‌ദുള്ളക്ക് 350 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആബുട്ടിക്ക് 325 വോട്ടുകളാണ് നേടാനായത്. കുഞ്ഞബ്‌ദുള്ളയുടെ കന്നിയങ്കമായിരുന്നു ഇത്. 1967ല്‍ എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം നിലവില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും എസ്.ടി.യു സംസ്‌ഥാന സെക്രട്ടറിയുമാണ്. സി.പി.എം ടൗണ്‍ ബ്രാഞ്ച് അംഗമായ ആബുട്ടി ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. മുന്‍പ് ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. സഹോദരങ്ങള്‍ നേര്‍ക്കുനേര്‍ വന്നതോടെ ഈ വാര്‍ഡിലെ ഫലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.