Wednesday, March 11, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.19 AM

മലയോര കര്‍ഷക രോഷം പ്രകടമായ തെരഞ്ഞെടുപ്പ്‌ ഫലം: സ്വതന്ത്ര കര്‍ഷക സംഘം

കല്‍പ്പറ്റ: കാര്‍ഷിക മേഖലയെ അവഗണിക്കുകയും കര്‍ഷകരെ നിരാശപ്പെടുത്തുകയും ചെയ്‌ത സര്‍ക്കാരിനെതിരെയുള്ള മലയോര കര്‍ഷകരുടെ വിധിയെഴുത്താണ്‌ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്ന്‌ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്‌ദുല്‍ അസീസ്‌. തെരഞ്ഞെടുപ്പില്‍ നിന്ന്‌ പാഠം ഉള്‍കൊണ്ട്‌ കര്‍ഷക സൗഹൃദ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
വിളനാശ ആനുകൂല്യങ്ങള്‍, ഇന്‍ഷ്വറന്‍സ്‌ തുടങ്ങിയ കര്‍ഷകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കാനും, കര്‍ഷകരും സാധാരണക്കാരും പൊറുതിമുട്ടി കഴിയുന്ന വന്യമൃഗ ശല്യത്തിന്‌ ശാശ്വത പരിഹാരം കാണാനും സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 14 Dec 2025 10.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW