-->
മാനന്തവാടി: തൊഴിലുറപ്പ് തട്ടിപ്പില്‍ രണ്ട് കോടിയോളം രൂപാ നഷ്‌ടപ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തില്‍ ജനവിധി സി.പി.എമ്മിനെ തൂത്തെറിഞ്ഞു. കഴിഞ്ഞ പതിനഞ്ചംഗ ഭരണ സമിതിയില്‍ എട്ട് സീറ്റുകള്‍ സി.പി.എമ്മും അഞ്ച് സീറ്റുകള്‍ യു.ഡി.എഫിനും രണ്ട് സീറ്റുകള്‍ ബിജെപിക്കുമായിരുന്നു. ഇത്തവണ 17 സീറ്റില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് സി.പിഎമ്മിന് ലഭിച്ചത്. ബി.ജെ.പിക്കും രണ്ടില്‍ നിന്നും ഒരു സീറ്റ് നഷ്‌ടപ്പെട്ട് ഒന്നിലൊതുങ്ങി. എന്നാല്‍ യു.ഡി.എഫ് പതിമൂന്നിടങ്ങളില്‍ വിജയിച്ച് തിരിച്ചു വരവ് തിളക്കമേറിയതാക്കി. എട്ട് സീറ്റുകള്‍ കോണ്‍ഗ്രസും അഞ്ചു സീറ്റുകള്‍ മുസ്ലിം ലീഗുമാണ് നേടിയത്. പൊര്‍ളോം, തേറ്റമല, മട്ടിലിയം വാര്‍ഡുകളാണ് സി.പിഎമ്മിന് ലഭിച്ചത്. നിരവില്‍പ്പുഴ വാര്‍ഡ് ബി.ജെ.പിയും നിലനിര്‍ത്തി. 10 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിന് ഗ്രാമ പഞ്ചായത്ത് ഭരണം ലഭിക്കുന്നത്.