-->
അടൂര്‍: ക്യാന്‍സര്‍ എന്നത് പ്രധാനമായും ജീവിതശൈലീ രോഗമായതിനാല്‍ കുടുംബനാഥകളെന്ന നിലക്ക് സ്‌ത്രീകള്‍ക്ക് ഇതിനെ ചെറുക്കാന്‍ വലിയ പങ്കു വഹിക്കാനാകുമെന്ന് അഡ്വ. യു. പ്രതിഭ എം. എല്‍.എ പറഞ്ഞു. അടൂര്‍ ഗൈനെക്കോളജിക്കല്‍ സൊസൈറ്റിയുടെയും ലൈഫ്‌ലൈന്‍ ആശുപത്രിയുടെയും സംയുക്‌താഭിമുഖ്യത്തില്‍ സ്‌തനാര്‍ബുദത്തിനെതിരേ ബൈ ബൈ ബ്രെസ്‌റ്റ് ക്യാന്‍സര്‍ എന്ന പേരില്‍ ബോധവത്‌കരണ പരിപാടി ഉദ്‌ഘാടന ചെയ്‌തു സംസാരിക്കുകയായിരുന്നു അവര്‍.
ഹോട്ടലുകളെ കഴിയുന്നതും ഒഴിവാക്കി വീടുകളില്‍ത്തന്നെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന ശീലം കുടുംബാങ്കങ്ങങ്ങളില്‍ ഉണ്ടാക്കി എടുക്കണം എന്ന് ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുനിന്നു വരുന്ന വിഷം ചേര്‍ന്ന പച്ചക്കറികളും മായം കലര്‍ന്ന മറ്റു ഭക്ഷ്യ വസ്‌തുക്കളും വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഹോട്ടലുകളും മറ്റും എന്നതിനാല്‍ കുറഞ്ഞ സൗകര്യങ്ങളാണ് ഉള്ളതെങ്കിലും അവിടൊക്കെ പച്ചക്കറികള്‍ ഉത്‌പാദിപ്പിക്കുന്ന സാഹചര്യം ഒരുക്കണം. സ്‌ത്രീകള്‍ തങ്ങളുടെ ആരോഗ്യം കൂടി കണക്കിലെടുത്തു കുറച്ചു സമയമെങ്കിലും വ്യായാമത്തിനു ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് എം എല്‍ ഏ പറഞ്ഞു.
അടൂര്‍ ഗൈനെക്കോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് പ്ര?ഫ ഡോ ബി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ അനുസ്‌മിത ആന്‍ഡ്രൂസ് വിഷയം അവതരിപ്പിച്ചു.
പള്ളിക്കല്‍ പഞ്ചായത്തു പ്രസിഡന്റ് സുശീല ദേവി തങ്കച്ചി, ലൈഫ് ലൈന്‍ ചെയര്‍മാന്‍ ഡോ എസ്. പാപ്പച്ചന്‍, ഡോ. നിര്‍പ്പിന്‍ ക്‌ളീറ്റസ് എന്നിവര്‍ പ്രസംഗിച്ചു. ബൈ ബൈ ബ്രെസ്‌റ് ക്യാന്‍സര്‍ എന്നെഴുതിയ പ്ലാക്കാര്‍ഡുമായി നടത്തിയ വാഹന ജാഥക്ക് മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ മാത്യൂസ് ജോണ്‍ നേതൃത്വം നല്‍കി.