-->
പത്തനംതിട്ട: നഗരസഭ തിരികെ പിടിച്ച് യു.ഡി.എഫ്. കഴിഞ്ഞ തവണ കൈവിട്ടുപോയ നഗരസഭാ ഭരണം യു.ഡി.എഫ് 17 സീറ്റുകള്‍ നേടിയാണ് ഉറപ്പിച്ചത്. എന്നാല്‍ യു.ഡി.എഫില്‍ മല്‍സരിച്ച പ്രമുഖരില്‍ നഗഭസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടിയുടെ പരാജയം കനത്ത ആഘാതമായി. ഇവിടെ സ്വതന്ത്രനാണു ജയിച്ചത്. ഡി.സി.സി വൈസ് പ്രസിഡന്റ് അനില്‍ തോമസും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് സെക്രട്ടറി ആയിരുന്ന തോമസ് പി ചാക്കോ സി. പി. എം വിട്ട് യൂ. ഡി. എഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്വതന്ത്രയായി മല്‍സരിച്ച കോണ്‍ഗ്രസ് വിമത സ്‌ഥാനാര്‍ഥി ആനി സജി, എല്‍. ഡി. എഫില്‍ മുണ്ടു കോട്ടയ്‌ക്കല്‍ സുരേന്ദ്രന്‍ എന്നിവരും പരാജയപ്പെട്ടു.
എല്‍. ഡി .എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ബിജിമോള്‍ വിജയിച്ചപ്പോള്‍ ഭര്‍ത്താവ് ജെറി മാത്യുവിന് വിജയിക്കാനായില്ല . മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ആമിന ഹൈദ്രലിയും പരാജയപ്പെട്ടു. യൂ. ഡി. എഫില്‍ മുന്‍ നഗരസഭ ചെയര്‍മാന്‍മാരായിരുന്ന അഡ്വ. എ. സുരേഷ് കുമാര്‍, ഭാര്യ അഡ്വ. ഗീത സുരേഷ് എന്നിവരുടെ വിജയം തിളക്കമാര്‍ന്നതാണ് . ഗീതാ സുരേഷിന് വേണ്ടി അവസാനം വരെയും കോര്‍ കമ്മിറ്റിയില്‍ പോരാടിയാണ് സീറ്റ് നേടിയെടുത്തതെന്ന പ്രത്യേകതയുമുണ്ട് . കെ .പി. സി. സി ജനറല്‍ സെകട്ടറിയും മുന്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന പി. മോഹന്‍ രാജിന്റെ ഭാര്യ ആശയും വിജയിച്ചു. എന്‍. ഡി. എ ക്ക് ഒരു സീറ്റ് ഇത്തവണ നേടാന്‍ കഴിഞ്ഞു. മൈലാടുംപാറ വാര്‍ഡ് 7 ല്‍ നിന്നും എന്‍. ഡി. എയുടെ അഖില്‍ മഠത്തിലേത്താണ് വിജയിച്ചത്. കഴിഞ്ഞ തവണ 3 സീറ്റുകള്‍ ഉണ്ടായിരുന്ന എസ്. ഡി.പി.ഐക്ക് ഇത്തവണ ഒരു സ്വതന്ത്രയെ മാത്രമാണ് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. വെട്ടിപ്പുറം വാര്‍ഡ് 30 ല്‍ നിന്നും ഷെറീന റഹീമാണ് വിജയിച്ചത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് 13, സി. പി. എം 13, സി. പി. ഐ 1, കേരളകോണ്‍ഗ്രസ് മാണി 2, സ്വതന്ത്രര്‍ 3, എസ്. ഡി. പി. ഐ 3 എന്നിങ്ങനെയായിരുന്നു കക്ഷി നില.
പത്തനംതിട്ട നഗരസഭ-
കക്ഷിനില:
യൂ. ഡി. എഫ്: കോണ്‍ഗ്രസ് -16, ലീഗ്- 1
എല്‍. ഡി. എഫ്: സി. പി. എം -11, സി. പി. ഐ- 1,
എല്‍ .ഡി. എഫ്- സ്വതന്ത്ര- 1
ബി. ജെ. പി -1
എസ്. ഡി. പി. ഐ
(സ്വതന്ത്ര) -1
സ്വതന്ത്രന്‍- 1
വിജയികള്‍:
മുണ്ടുകൊട്ടയ്‌ക്കല്‍
പ്രിനു റ്റി മാത്യൂസ്- ജനതാദള്‍ (സെക്കുലര്‍)- 102
സജി .കെ സൈമണ്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 521
ഭൂരിപക്ഷം- 419
കൈരളിപുരം
വി. ആര്‍.ജോണ്‍സണ്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 622
ബിനു ശിവദാസ്- ഭാരതീയ ജനതാ പാര്‍ട്ടി- 25
സന്തോഷ് വര്‍ഗീസ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-223
ഭൂരിപക്ഷം- 399
കുലശേഖരപതി
അന്‍സര്‍ മുഹമ്മദ് - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 592
അര്‍ഷാദ് ഹുസൈന്‍-
ഐ.എന്‍.എല്‍ - 38
മുഹമ്മദ് റാഷിദ്-
എസ്.ഡി.പി.ഐ-230
ഭൂരിപക്ഷം- 362
അറബിക് കോളജ്
ഷാനി എസ്-
എസ്.ഡി.പി.ഐ- 131
ഷൈനി അഷ്‌റഫ്- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 390
ഹസീന സലിം- ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്- 243
ഭൂരിപക്ഷം- 147
കുമ്പഴ വടക്ക്
അരവിന്ദാക്ഷന്‍ നായര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 321
ജെറി അലക്‌സ്- കേരള കോണ്‍ഗ്രസ് (എം)- 202
മോന്‍സി സാമുവല്‍- സ്വതന്ത്രന്‍- 86
രജീഷ് കുമാര്‍ പി വി- ഭാരതീയ ജനതാ പാര്‍ട്ടി- 52
ഭൂരിപക്ഷം- 119
മയിലാടുപാറ താഴം
നിഷ അരുണ്‍- ഭാരതീയ
ജനതാ പാര്‍ട്ടി- 139
ബിജിമോള്‍ മാത്യു- കേരള കോണ്‍ഗ്രസ് (എം)- 518
മോനി വര്‍ഗീസ്-
കേരളാ കോണ്‍ഗ്രസ്- 205
ഭൂരിപക്ഷം- 313
മയിലാടുപാറ
അഖില്‍ മഠത്തിലേത്ത്-ഭാരതീയ ജനതാ പാര്‍ട്ടി- 270
പ്രേംകുമാര്‍ - സ്വതന്ത്രന്‍- 20
സുഗുണകുമാര്‍ പി ആര്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 240
അഡ്വ. സുനില്‍ എസ് ലാല്‍- ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ്- 166
ഭൂരിപക്ഷം- 30
പ്ലാവേലി
ജോജി സമുവേല്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(മാര്‍ക്‌സിസ്‌റ്റ്)- 421
ദിപു ഉമ്മന്‍- കേരള
കോണ്‍ഗ്രസ്- 359
രാജു നെടുവേലിമണ്ണില്‍-
സ്വതന്ത്രന്‍-90
ഭൂരിപക്ഷം- 62
കുമ്പഴ ഈസ്‌റ്റ്
അംബിക വേണു- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 663
പ്രീതകുമാരി- ഭാരതീയ
ജനതാ പാര്‍ട്ടി- 81
ബിജി ജോസഫ്-
സ്വതന്ത്രന്‍- 98
ഭൂരിപക്ഷം- 565
കുമ്പഴ സൗത്ത്
മനോജ് കുമാര്‍- ഭാരതീയ
ജനതാ പാര്‍ട്ടി- 204
എം.എന്‍. വിജയരാജ്-
കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്
ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 347
സജി അലക്‌സാണ്ടര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 161
ഭൂരിപക്ഷം- 143
കുമ്പഴ വെസ്‌റ്റ്
ആമിനാ ഹൈദരാലി-
സ്വതന്ത്രന്‍- 365
നെജിം രാജന്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 423
അഡ്വ. ഷിനാജ് എല്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 41
ഭൂരിപക്ഷം- 58
ചുട്ടിപ്പാറ ഈസ്‌റ്റ്
അബ്‌ദുല്‍സലാം- എസ്‌ഡിപിഐ- 265
അസിം എസ് ഹുസൈന്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 167
ഷൈജ ഷാജഹാന്‍-
പി.ഡി.പി- 17
സഗീര്‍- ഐ.യു.എം.എല്‍- 328
ഭൂരിപക്ഷം- 63
വലഞ്ചുഴി
അല്‍ഫി അജ്‌മല്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 215
അഡ്വ. ഗീത സുരേഷ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 416
ശ്രീകല സി- ഭാരതീയ ജനതാ പാര്‍ട്ടി- 175
ഭൂരിപക്ഷം- 201
കണ്ണങ്കര
നിഷ എം ജി- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-103
മിസ്‌ന ആരിഫ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 367
ഷീല- എസ്‌ഡിപിഐ- 18
ഷെഫീന എ- സ്വതന്ത്രന്‍-97
ഭൂരിപക്ഷം- 264
ടൗണ്‍ സ്‌ക്വയര്‍
ഫാത്തിമ എസ്- ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്- 343
ബീന എസ് - കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 28
റുബീന നാസര്‍-
എസ്.ഡി.പി.ഐ- 247
ഭൂരിപക്ഷം- 96
പേട്ട നോര്‍ത്ത്
കെ ജാസിന്‍ കുട്ടി- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 143
ജോബിന്‍ ആന്റണി തോമസ്- ഭാരതീയ ജനതാ പാര്‍ട്ടി- 6
ഫൈസല്‍ മീര-
സ്വതന്ത്രന്‍- 101
ബിബിന്‍ ബേബി-
സ്വതന്ത്രന്‍- 382
മിഥുന്‍ കുമാര്‍ ബി- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 88
ഭൂരിപക്ഷം- 239
കലക്‌ടറേറ്റ്
സികെ. അര്‍ജുനന്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 212
കണ്ണന്‍ എസ്- ഭാരതീയ
ജനതാ പാര്‍ട്ടി- 12
മുണ്ടുകോട്ടയ്‌ക്കല്‍ സുരേന്ദ്രന്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്
ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 208
ഭൂരിപക്ഷം- 4
കല്ലറക്കടവ്
രാജശേഖരന്‍- ഭാരതീയ
ജനതാ പാര്‍ട്ടി- 124
കെ.സുരേഷ്- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(മാര്‍ക്‌സിസ്‌റ്റ്)- 142
അഡ്വ. എ.സുരേഷ് കുമാര്‍-
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 370
ഭൂരിപക്ഷം- 228
അഴൂര്‍ വെസ്‌റ്റ്
ആശ മോഹന്‍രാജ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 472
മഞ്‌ജുഷാ നായര്‍ ബി- ഭാരതീയ ജനതാ പാര്‍ട്ടി- 67
സോഫിയ എബി- കേരള കോണ്‍ഗ്രസ് (എം)- 110
ഭൂരിപക്ഷം- 362
അഴൂര്‍
നാഗമ്മ- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 237
മഞ്‌ജു വി ജി- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-393
സൂര്യ എസ്- ഭാരതീയ
ജനതാ പാര്‍ട്ടി- 88
ഭൂരിപക്ഷം- 156
കൊടുന്തറ
കുഞ്ഞുമോള്‍- ഭാരതീയ
ജനതാ പാര്‍ട്ടി- 168
ബിന്ദു ബി നായര്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 102
ലിയോ അഖില്‍- ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്- 585
ഭൂരിപക്ഷം- 417
കോളജ്
കൊച്ചുറാണി ബി- സ്വതന്ത്രന്‍- 277
ബിന്ദു- ഭാരതീയ ജനതാ
പാര്‍ട്ടി- 62
മേഴ്‌സി വര്‍ഗീസ്- ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്- 199
ഭൂരിപക്ഷം- 78
കരിമ്പനാക്കുഴി
ഏബല്‍ മാത്യു- ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്- 340
രാഹുല്‍ വീ നായര്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 274
വിജയന്‍ കെ കെ- ഭാരതീയ
ജനതാ പാര്‍ട്ടി- 23
ഭൂരിപക്ഷം- 66
ചുരുളിക്കോട്
അജിന്‍ വര്‍ഗീസ്- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 303
അഡ്വ. അനില്‍ തോമസ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 237
ആനി സജി- സ്വതന്ത്രന്‍- 183
ഏബ്രഹാം പി എസ്- സ്വതന്ത്രന്‍- 1
മുരളീധരന്‍ കര്‍ത്ത-
ഭാരതീയ ജനതാ പാര്‍ട്ടി- 5
ഭൂരിപക്ഷം- 66
നോര്‍ത്ത് വൈ.എം.സി.എ
മിനി സാമുവേല്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 280
ശോഭ കെ മാത്യു- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 373
ഭൂരിപക്ഷം- 93
പട്ടംകുളം
അമ്മിണി ടീച്ചര്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(മാര്‍ക്‌സിസ്‌റ്റ്)- 273
ദിവ്യ രാജ്-
ഐയുഎംഎല്‍- 239
ഭൂരിപക്ഷം- 34
തൈക്കാവ്
ആഷ്‌ന അയൂബ്- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(മാര്‍ക്‌സിസ്‌റ്റ്)- 190
സിന്ധു അനില്‍- ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്- 405
ഭൂരിപക്ഷം- 215
അഞ്ചക്കാല
അനില അനില്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(മാര്‍ക്‌സിസ്‌റ്റ്)- 367
ജെസ്സി ജോസ്- ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്- 324
രാധിക എ- ഭാരതീയ
ജനതാ പാര്‍ട്ടി- 22
ഭൂരിപക്ഷം- 43
പൂവന്‍പാറ
അനിത- ഭാരതീയ ജനതാ
പാര്‍ട്ടി- 15
ജയലക്ഷ്‌മി റ്റി റ്റി- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(മാര്‍ക്‌സിസ്‌റ്റ്)- 281
സജിനി മോഹന്‍- ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്- 334
ഭൂരിപക്ഷം- 53
വെട്ടിപ്പുറം
ഷെറീന റഹീം-
സ്വതന്ത്രന്‍- 268
ഷൈനി ജോര്‍ജ്‌ജ്- ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്- 253
സുമ രവി- ഭാരതീയ
ജനതാ പാര്‍ട്ടി- 28
റ്റീനാ കെ ശാമുവേല്‍-
കേരള കോണ്‍ഗ്രസ് (എം)- 128
ഭൂരിപക്ഷം- 15
വഞ്ചിപൊയ്‌ക
അന്‍സില്‍ അഹമ്മദ്- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്
ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 465
തോമസ്- ആര്‍എസ്‌പി- 178
ഭൂരിപക്ഷം- 287
പെരിങ്ങമല
പി കെ അനീഷ്- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(മാര്‍ക്‌സിസ്‌റ്റ്)- 474
തോമസ് കുട്ടി പി കെ- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 196
ഷിബു- ഭാരതീയ ജനതാ
പാര്‍ട്ടി- 14
ഭൂരിപക്ഷം- 278
ശാരദാമഠം
ജോയമ്മ സൈമണ്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 320
ഡോ. ഫൗസീന തക്‌ബീര്‍-
സ്വതന്ത്രന്‍- 182
രജനി മത്തായി- കേരള
കോണ്‍ഗ്രസ് (എം)- 226
സ്വപ്‌ന- ബിഡിജെഎസ്-45
ഭൂരിപക്ഷം- 94