-->
പന്തളം: പന്തളം നഗരസഭ ബി .ജെ.പിക്ക് നഷ്‌ടമായി. 2018-ല്‍ പന്തളത്ത് ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന നാമജപ ഘോഷയാത്രയുടെ അലയൊലിയായിരുന്നു കഴിഞ്ഞ തവണ 18 അംഗങ്ങളെ നല്‍കികൊണ്ട് ബി.ജെ.പി പന്തളം നഗരസഭയില്‍ അധികാരത്തില്‍ വന്നത്. കഴിഞ്ഞ തവണ ബി.ജെ.പി. 18, എല്‍.ഡി.എഫ്. 9, യു.ഡി.എഫ് 5, സ്വ: 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇത്തവണ എല്‍.ഡി.എഫ്-14, യു.ഡി.എഫ്.-11 ബി.ജെ.പി- 9 എന്ന നിലയില്‍ എല്‍.ഡി.എഫ് നഗരസഭ പിടിക്കുകയായിരുന്നു.
പരസ്‌പര കലഹമായിരുന്നു കഴിഞ്ഞ ബി.ജെ.പി. ഭരണത്തിന് മങ്ങലേല്‍പ്പിച്ചത്. ചെയര്‍പഴ്‌സണ്‍ സുശീല സന്തോഷിനെ മാറ്റി അച്ചന്‍കുഞ്ഞ് ജോണിനെ ഒരു വര്‍ഷം ചെയര്‍മാനാക്കി പരീക്ഷിച്ചെങ്കിലും പടലപിണക്കത്തിന് ശമനമുണ്ടായില്ല.
കഴിഞ്ഞ തവണത്തെ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് ഇത്തവണ വിജയം കൈവരിച്ചുവെങ്കിലും, വൈസ് ചെയര്‍പേഴ്‌സണ്‍ യു. രമ്യ, മറ്റ് അംഗങ്ങളായ കെ. സിന, സൂര്യ എസ്. നായര്‍, സൗമ്യ സന്തോഷ്, ബെന്നി മാത്യു എന്നിവര്‍ പരാജയപ്പെട്ടത് ബി.ജെ.പിയ്‌ക്ക് തിരിച്ചടിയായി. കേന്ദ്രഭരണത്തിന്റെ തണല്‍ നഗരസഭയ്‌ക്ക് ലഭിക്കുന്നതിലൂടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും, പന്തളം ഒരു ക്ഷേത്ര നഗരിയായി ഉയര്‍ത്തുമെന്നുമുള്ള വാഗ്‌ദാനം നടപ്പിലാക്കുവാനും, ബി.ജെ.പി ജില്ലാ - സംസ്‌ഥാന ഘടകവുമായി വേണ്ട വിധം ആലോചന നടത്താനും കഴിഞ്ഞില്ല. പന്തളം ഉദ്യോഗസ്‌ഥ ഭരണത്തില്‍ കൂപ്പി കുത്തിയതും ബി.ജെ.പി യുടെ വിജയത്തിന് തടയിട്ടു.
എല്‍.ഡി.എഫിന് ഭുരിപക്ഷം ലഭിച്ചുവെങ്കിലും ചെയര്‍പേഴ്‌സണ്‍ ആയി പരിഗണിക്കപ്പെടേണ്ട സി പി എം ജില്ലാ കമ്മിറ്റി അംഗം ലസിത നായര്‍ പരാജയപ്പെട്ടത് തിരിച്ചടിയായി.
മത്സരിച്ചവരും വിജയികളും
ഡിവിഷന്‍ 1 -തോട്ടക്കോണം പടിഞ്ഞാറ്
രാഹുല്‍ തോട്ടത്തില്‍- ബിജെ.പി- 306
കെ. ആര്‍ വിജയകുമാര്‍- യു.ഡി.എഫ്- 456
സണ്ണി ബേബി- എല്‍.ഡി.എഫ്. കേരള കോണ്‍ഗ്രസ്(എം)- 15
വിജയിച്ചത്: കെ.ആര്‍. വിജയകുമാര്‍- യു.ഡി.എഫ്.-
ഭൂരിപക്ഷം- 150
ഡിവിഷന്‍ 2 -തോട്ടക്കോണം കിഴക്ക്
ചിത്ര പ്രകാശ്- ബി.ജെ.പി - 355
രേഖ എം.ആര്‍- എല്‍.ഡി.എഫ് - 94
സുനിത വേണ-ു യു.ഡി.എഫ്- 396
വിജയിച്ചത് സുനിത വേണു -യു.ഡി.എഫ്-
ഭൂരിപക്ഷം- 41
ഡിവിഷന്‍ 3- മുളമ്പുഴ
പ്രീത എസ് നായര്‍- എല്‍.ഡി.എഫ്- 258
ബിന്ദു വിജു- യു.ഡി.എഫ് 187
ശ്രീലേഖ കെ.ആര്‍- ബി.ജെ.പി- 260
വിജയിച്ചത് : ശ്രീലേഖ കെ.ആര്‍- ബി.ജെ.പി
ഭൂരിപക്ഷം- 2
ഡിവിഷന്‍ -4 മുളമ്പുഴ കിഴക്ക്
ബേബി ശ്രീകുമാര്‍- യു.ഡി.എഫ് - 242
വിദ്യ കെ.ജി- എല്‍.ഡി.എഫ് -365
സുധ രാജേഷ്- ബി.ജെ.പി- 171
വിജയിച്ചത് : വിദ്യ കെ.ജി- എല്‍.ഡി.എഫ്
ഭൂരിപക്ഷം- 123
ഡിവിഷന്‍ -5 മങ്ങാരം പടിഞ്ഞാറ്
മഹേഷ് സോമന്‍- എല്‍.ഡിഎഫ്- 182
മുരളീധരന്‍ എം.ജി- യു.ഡി.എഫ്- 85
സുമേഷ് കുമാര്‍- ബി.ജെ.പി- 348
വിജയിച്ചത് : സുമേഷ് കുമാര്‍- ബി.ജെ.പി
ഭൂരിപക്ഷം- 166
ഡിവിഷന്‍ -6 മങ്ങാരം കിഴക്ക്
പുഷ്‌പലത പി.കെ- ബി.ജെ.പി- 280
ശാന്തി സുരേഷ്- യു.ഡി.എഫ് 98
സിംന മേരി ഷാജി- എല്‍.ഡി.എഫ് 153
വിജയിച്ചത്: പുഷ്‌പലത പി.കെ
ഭൂരിപക്ഷം- 127
ഡിവിഷന്‍ -7 തോന്നല്ലൂര്‍ കിഴക്ക്
ജയശ്രീ കളീയ്‌ക്കല്‍- ബി.ജെ.പി- 461
തങ്കമണി - യു.ഡി.എഫ്- 58
മല്ലിക പി- എല്‍.ഡി.എഫ്- 268
വിജയിച്ചത് : ജയശ്രീ കളീയ്‌ക്കല്‍- ബി.ജെ.പി
ഭൂരിപക്ഷം- 193
ഡിവിഷന്‍ -8
തോന്നലൂര്‍ തെക്ക്
തസ്‌നി ഹുസൈന്‍- എസ്.ഡി.പി.ഐ- 181
ലക്ഷ്‌മി കൃഷ്‌ണന്‍- (ബി.ജെ.പി 182
ലസിത നായര്‍ -എല്‍.ഡി.എഫ് 138
ഹസീന എസ്- യു. ഡി. എഫ്- 196
വിജയിച്ചത് : ഹസീന എസ്- യു. ഡി. എഫ്
ഭൂരിപക്ഷം- 14
ഡിവിഷന്‍ 9- ഉളമയില്‍
അശ്വതി പി- ബി.ജെ.പി 20
മുബീന ഷാജി- എസ്.ഡി.പി.ഐ- 302
അഡ്വ. ഷിഫാ ലത്തീഫ് യു.ഡി.എഫ്- 225
സാബിറ - എല്‍.ഡി.എഫ് 333
വിജയിച്ചത് : സാബിറ - എല്‍.ഡി.എഫ്
ഭൂരിപക്ഷം-31
ഡിവിഷന്‍ 10 കടയ്‌ക്കാട്
അമ്പിളി ജെ- എസ്.ഡി.പി.ഐ- 133
പ്രിയത ഭരതന്‍ - എല്‍.ഡി.എഫ് - 306
അഡ്വ. യാമി സേതുകുമാര്‍- യു.ഡി.എഫ്- 370
രാജമ്മ- ബി.ജെ.പി - 6
വിജയിച്ചത് :അഡ്വ. യാമി സേതുകുമാര്‍-
ഭൂരിപക്ഷം- 64
ഡിവിഷന്‍ 11 കടയ്‌ക്കാട് കിഴക്ക്
എ. നൗഷാദ് റാവുത്തര്‍- യു.ഡി.എഫ് 324
ഇ. ഫസല്‍- എല്‍.ഡി.എഫ് - 265
ശ്രീലേഖ ആര്‍- ബി.ജെ.പി - 136
വിജയിച്ചത് :എ. നൗഷാദ് റാവുത്തര്‍- യു.ഡി.എഫ് 324
ഭൂരിപക്ഷം-59
ഡിവിഷന്‍ 12
കൂരമ്പാല വടക്ക്
കുഞ്ഞുമ്മന്‍ സാമുവേല്‍- യു.ഡി.എഫ് - 199
കൃഷ്‌ണകുമാര്‍ ജി- ബി.ജെ.പി- 297
ലീലാമ്മ റെജി- സ്വതന്ത്രന്‍- 35
സന്തോഷ് സി- എല്‍.ഡി.എഫ് -368
വിജയിച്ചത് : സന്തോഷ് സി- എല്‍.ഡി.എഫ്
ഭൂരിപക്ഷം- 71
ഡിവിഷന്‍ 13 കൂരമ്പാല തെക്ക്
അനിത ഉദയന്‍- യു.ഡി.എഫ്.- 136
ജോജോ തോമസ്- എല്‍.ഡി.എഫ് 303
ശ്രീകുമാര്‍ വി- ബി.ജെ.പി- 343
വിജയിച്ചത് : ശ്രീകുമാര്‍ വി- ബി.ജെ.പി
ഭൂരിപക്ഷം- 40
ഡിവിഷന്‍ 14 കൂരമ്പാല ടൗണ്‍
ബിജു ജി ഡാനിയേല്‍- സ്വതന്ത്രന്‍- 58
മനോജ് കുരമ്പാല- യു ഡി. എഫ് - 403
രൂപേഷ്- ബി.ജെ.പി - 251
വിജയിച്ചത് : മനോജ് കുരമ്പാല- യു ഡി. എഫ്
ഭൂരിപക്ഷം- 152
ഡിവിഷന്‍ 15 കൂരമ്പാല പടിഞ്ഞാറ്
ജോളി- സ്വതന്ത്രന്‍- 2
പ്രസന്നകുമാരി- എല്‍. ഡി. എഫ് - 312
ഷീബ സജു- യു ഡി. എഫ്- 216
സതിയമ്മ എസ്- ബി.ജെ.പി- 233
വിജയിച്ചത്: പ്രസന്നകുമാരി-എല്‍. ഡി. എഫ.്
ഭൂരിപക്ഷം- 89
ഡിവിഷന്‍ 16 ആതിരമല കിഴക്ക്
പ്രകാശ് പ്ലാവിളയില്‍- യു ഡി എഫ്- 234
രജനീഷ് കുരമ്പാല- ( ബി.ജെ.പി 198
രാധാകൃഷ്‌ണപിള്ള- സ്വതന്ത്രന്‍- 4
വിനോദ് കുമാര്‍- എല്‍.ഡി.എഫ്- 321
വിജയിച്ചത് :വിനോദ് കുമാര്‍- എല്‍.ഡി.എഫ്
ഭൂരിപക്ഷം- 87
ഡിവിഷന്‍ 17 ആതിരമല പടിഞ്ഞാറ്
ഗായത്രി ജി- എല്‍. ഡി. എഫ്- 209
ബന്‍സി ബേബി- യു.ഡി.എഫ് - 447
രശ്‌മി എസ്- ബി.ജെ.പി. 199
വിജയിച്ചത് : ബന്‍സി ബേബി- യു.ഡി.എഫ്
ഭൂരിപക്ഷം- 238
ഡിവിഷന്‍ 18 ഇടയാടി തെക്ക്
കൈലാസം ഉണ്ണികൃഷ്‌ണന്‍- യു ഡി. എഫ് 395
ഗോകുല്‍ ഈരിയ്‌ക്കലയ്യത്ത്- ബി.ജെ. പി -59
രാജേഷ്‌കുമാര്‍ ജി- എല്‍.ഡി.എഫ്-372
വിജയിച്ചത് : കൈലാസം ഉണ്ണികൃഷ്‌ണന്‍- യു ഡി. എഫ്
ഭൂരിപക്ഷം- 23
ഡിവിഷന്‍ 19 ഇടയാടി
കിരണ്‍ കുരമ്പാല- യു.ഡി.എഫ്- 228
ബിന്ദുകുമാരി പി.കെ- ബി.ജെ.പി 261
വിമല്‍ പ്രസാദ്- എല്‍.ഡി.എഫ് - 363
വിജയിച്ചത് : വിമല്‍ പ്രസാദ്- എല്‍.ഡി.എഫ്
ഭൂരിപക്ഷം- 102
ഡിവിഷന്‍ 20 - തവളംകുളം
സീന കെ- ബി.ജെ.പി- 276
സുനി സജു- യു.ഡി.എഫ്- 344
സ്‌മിത സത്യന്‍- എല്‍.ഡി.എഫ്- 134
വിജയിച്ചത് :സുനി സജു- യു.ഡി.എഫ്
ഭൂരിപക്ഷം- 68
ഡിവിഷന്‍ 21 തവളംകുളം തെക്ക്
കെ.കെ ജോസ്- യു.ഡി.എഫ് 157
ബന്നി മാത്യു- ബി.ജെ.പി - 95
കെ. മണിക്കുട്ടന്‍- എല്‍.ഡി.എഫ് - 243
രാജേഷ് ആര്‍- സ്വതന്ത്രന്‍- 137
ശ്രീകാന്ത് കെ- സ്വതന്ത്രന്‍- 126
വിജയിച്ചത് :കെ. മണിക്കുട്ടന്‍- എല്‍.ഡി.എഫ്
ഭൂരിപക്ഷം- 86
ഡിവിഷന്‍ 22 ചിറമുടി
ചാക്കോ എസ്- യു.ഡി.എഫ്- 142
ബി. പ്രദീപ്- എല്‍.ഡി.എഫ്- 329
സൂര്യ എസ് നായര്‍- ബി.ജെ.പി- 281
വിജയിച്ചത് : ബി. പ്രദീപ്- എല്‍.ഡി.എഫ്-
ഭൂരിപക്ഷം- 48
ഡിവിഷന്‍ 23 ചിറമുടി വടക്ക്
ബിജു കെ- ബി.ജെ.പി 293
എ. രാജന്‍ റാവുത്തര്‍- സ്വതന്ത്രന്‍- 72
ശ്രീജയ സ്യമന്തകം- യു.ഡി.എഫ്- 81
റസാക്ക് റൂബി- എല്‍.ഡി.എഫ് സ്വതന്ത്രന്‍- 152
വിജയിച്ചത് : ബിജു കെ- ബി.ജെ.പി
ഭൂരിപക്ഷം- 141
ഡിവിഷന്‍ 24 പൂഴിക്കാട്
അമ്പിളി എസ്- എല്‍.ഡി.എഫ്- 292
ആനി ജോണ്‍- യു.ഡി.എഫ് -298
ധന്യ എസ് - ബി.ജെ.പി- 183
വിജയിച്ചത് :ആനി ജോണ്‍- യു.ഡി.എഫ്
ഭൂരിപക്ഷം- 6
ഡിവിഷന്‍ 25 മെഡിക്കല്‍ മിഷന്‍
പന്തളം മഹേഷ്- യു.ഡി.എഫ്- 496
രമ്യ യു- ബി.ജെ.പി- 293
ശ്രീരാജ്- എല്‍ ഡി എഫ്- 49
വിജയിച്ചത് : പന്തളം മഹേഷ്- യു.ഡി.എഫ്-
ഭൂരിപക്ഷം- 203
ഡിവിഷന്‍ 26 പന്തളം ടൗണ്‍
ഡോ. അജിത് ആര്‍ പിള്ള- എല്‍.ഡി.എഫ്- 84
കെ.ആര്‍ രവി- ബി.ജെ.പി- 271
രാജേന്ദ്രന്‍ വലിയവിളയില്‍- സ്വതന്ത്രന്‍- 1
അഡ്വ. കെ.എസ് ശിവകുമാര്‍- യു.ഡി.എഫ്- 190
വിജയിച്ചത് :കെ.ആര്‍ രവി- ബി.ജെ.പി-
ഭൂരിപക്ഷം- 81
ഡിവിഷന്‍ 27 പന്തളം ടൗണ്‍ പടിഞ്ഞാറ്
ഗീത പി നായര്‍- യു ഡി. എഫ്- 241
രശ്‌മി രാജീവ്- ബി.ജെ.പി- 265
റജീന സലീം- എല്‍.ഡി.എഫ്- 203
വിജയിച്ചത് :രശ്‌മി രാജീവ്- ബി.ജെ.പി
ഭൂരിപക്ഷം- 24
ഡിവിഷന്‍ 28 മുട്ടാര്‍
അനീഷ പി.എസ്- എസ്‌ഡിപിഐ- 169
ഗംഗ - ബി.ജെ.പി - 105
വത്സലാകുമാരി കെ.എല്‍- യു.ഡി.എഫ് - 203
ഷിബിന ബഷീര്‍- എല്‍.ഡി.എഫ് - 204
വിജയിച്ചത്: ഷിബിന ബഷീര്‍- എല്‍.ഡി.എഫ്
ഭൂരിപക്ഷം- 1
ഡിവിഷന്‍ 29 പൂഴിക്കാട് പടിഞ്ഞാറ്
എസ്. അജയകുമാര്‍- എല്‍.ഡി.എഫ്- 256
അനുമോദ്- ബി.ജെ.പി - 238
സിബി കോശി കുരണ്ടിപ്പള്ളില്‍- യു.ഡി.എഫ്. - 182
സുജി ബേബി- സ്വതന്ത്രന്‍- 42
വിജയിച്ചത്: എസ്. അജയകുമാര്‍- എല്‍.ഡി.എഫ്
ഭൂരിപക്ഷം- 18
ഡിവിഷന്‍ 30 ആയുര്‍വേദ കോളജ്
കുഞ്ഞുമോള്‍ എ- സ്വതന്ത്രന്‍- 88
കൃഷ്‌ണകുമാരി - എല്‍.ഡി.എഫ്)- 295
ബിന്ദു ജെ- ബി.ജെ.പി- 138
രത്നമണി സുരേന്ദ്രന്‍-യു.ഡി.എഫ്- 181
വിജയിച്ചത് : കൃഷ്‌ണകുമാരി ( എല്‍.ഡി.എഫ്)
ഭൂരിപക്ഷം- 114
ഡിവിഷന്‍ 31 മുട്ടാര്‍ പടിഞ്ഞാറ്
മോഹനദാസ്- എല്‍.ഡി.എഫ്- 276
രാഹുല്‍ രാജ്- യു.ഡി.എഫ് 268
സൗമ്യ സന്തോഷ്- ബി.ജെ.പി 160
വിജയിച്ചത് : മോഹനദാസ്
ഭൂരിപക്ഷം- 8
ഡിവിഷന്‍ 32 ചേരിക്കല്‍ കിഴക്ക്
അരുണ്‍- എല്‍.ഡി.എഫ് - 394
ചിത്ര എസ് ഗോപാലന്‍- ബി.ജെ.പി 14
മഞ്‌ജു വിശ്വനാഥ്- യു.ഡി.എഫ് 238
ശ്രീജിന്‍ പീയാര്‍- സ്വതന്ത്രന്‍- 44
വിജയിച്ചത് :അരുണ്‍- എല്‍.ഡി.എഫ്
ഭൂരിപക്ഷം- 156
ഡിവിഷന്‍ 33 ചേരിക്കല്‍ പടിഞ്ഞാറ്
ദീപ- എല്‍. ഡി. എഫ് 436
സതി മനോഹര്‍- ബി.ജെ.പി) 186
സുധാ അച്യുതന്‍- യു.ഡി.എഫ് 223
വിജയിച്ചത് : ദീപ- എല്‍. ഡി. എഫ്
ഭൂരിപക്ഷം- 213
ഡിവിഷന്‍ 34 മുടിയൂര്‍കോണം
പി.കെ ശ്രീലത- എല്‍.ഡി.എഫ് - 298
സുധാ മധു- യു.ഡി.എഫ്- 224
സുശീലാ സന്തോഷ്- ബി.ജെ.പി- 405
ദീപ- എല്‍.ഡി.എഫ്
വിജയിച്ചത്: സുശീലാ സന്തോഷ്- ബി.ജെ.പി.
ഭൂരിപക്ഷം- 107