-->
പത്തനംതിട്ട: ജില്ലയില്‍ യു.ഡി.എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം സംസ്‌ഥാനത്ത് നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിലെ നെറികേടുകള്‍ക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്‌ഥത, വിലക്കയറ്റം, നികുതി വര്‍ദ്ധന എന്നിവ മൂലം ജനങ്ങള്‍ പൊതിമുട്ടിയിരിക്കുകയാണ്.
ശബരിമലയില്‍ സി.പി.എം നേതാക്കള്‍ ഉന്നതരുടെ അറിവോടെ നടത്തിയ സ്വര്‍ണ്ണക്കൊള്ള വിശ്വാസികളുടെ മനസില്‍ സര്‍ക്കാരിനും സി.പി.എമ്മിനും എതിരായ ശക്‌തമായ ഭരണവിരുദ്ധ വികാരം ഉണ്ടാക്കി. ഇതിനെതിരെ ജില്ലയിലെ വോട്ടര്‍മാര്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌ത് യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതായും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഇടതുപക്ഷ ഭരണത്തില്‍ ഉണ്ടായിരുന്ന ജില്ലാ പഞ്ചായത്തിലെ ഏതാനും സീറ്റുകള്‍ ഒഴികെയുള്ളവയിലും പന്തളം ഒഴികെയുള്ള മൂന്ന് നഗരസഭകളിലും ബഹുഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലേറാന്‍ യു.ഡി.എഫിന് കഴിഞ്ഞതായി ഡി.സി.സി പ്രസിഡന്റ്‌് പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്‌ഥാപന തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ജില്ലയിലെ വന്‍ മുന്നേറ്റം വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 5 നിയമസഭ നിയോജകമണ്ഡലങ്ങളിലും ഉണ്ടാകാന്‍ പോകുന്ന വിജയത്തിന്റെ തുടക്കമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
വാര്‍ഡ്, മണ്ഡലം, തലങ്ങളില്‍ കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിച്ച് ഒരുവര്‍ഷം മുന്‍പ് കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലമാണ് ജില്ലയിലുണ്ടായ ബഹുഭൂരിപക്ഷ വിജയമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥികളെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജില്ലയിലെ വോട്ടര്‍മാര്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും ഡി.സി.സി നന്ദി രേഖപ്പെടുത്തുന്നതായി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.