-->
പത്തനംതിട്ട: സ്വാമി അയ്യപ്പന് കാവലായി ഇനി സിപിഎമ്മിലെ ഉത്തമന്‍.അതും നിയോഗം നറുക്കെടുപ്പിലൂടെ. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡില്‍ നറുക്കെടുപ്പിലൂടെ വിജയം നേടിയതിലൂടെയാണ് എല്‍.ഡി.എഫിലെ പി.എസ് ഉത്തമന്‍ ഇനി മലകയറുന്നത്. സംസ്‌ഥാനത്തെങ്ങും ശബരിമല സ്വര്‍ണ്ണ കൊള്ളയാണ് തെരഞ്ഞെടുപ്പ് വിഷയം ആയതെങ്കിലും ഇവിടെ ഇത് നേട്ടമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ഇവരില്‍ നിന്നും സി. പി. എം വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ശബരിമല ക്ഷേത്രം സ്‌ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എല്‍.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത്. ഇവിടെ എല്‍.ഡി.എഫ് , യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടാണ് ലഭിച്ചത്.ഇതേ തുടര്‍ന്നാണ് ടോസില്‍ എല്‍.ഡി.എഫ് സ്‌ഥാനാര്‍ത്ഥി വിജയിച്ചത് . ഉത്തമനും കോണ്‍ഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ടുകള്‍ വീതമാണ് ലഭിച്ചപ്പോള്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി രാജേഷിന് 232 വോട്ടുകളാണ് നേടാനായത്.പഞ്ചായത്തു് ഭരണവും എട്ടു സീറ്റുകളിലെ വിജയത്തോടെ എല്‍.ഡി.എഫ് നേടി. യു.ഡി.എഫ് നാലും എന്‍.ഡി.എക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.