-->
കോട്ടയം: നഗരസഭാ അധ്യക്ഷരും കൗണ്‍സിലര്‍മാരുമായിരുന്ന എം.പി. സന്തോഷ് കുമാറും ഭാര്യ ബിന്ദു സന്തോഷ് കുമാറും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് കുമാര്‍ ഇല്ലിക്കല്‍ വാര്‍ഡില്‍നിന്ന് 509 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ആകെ 937 വോട്ടുനേടി. ബിന്ദു പുളിനാക്കല്‍ വാര്‍ഡില്‍ നിന്ന് 521 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. ആകെ 865 വോട്ടാണ് ആകെ നേടിയത്. സന്തോഷ് കുമാര്‍ ആറാം തവണയും ബിന്ദു അഞ്ചാം തവണയുമാണ് ജയിക്കുന്നത്.
സന്തോഷ് കുമാര്‍ 2000 ലാണ് ആദ്യമായി മത്സര രംഗത്തെത്തുന്നത്. കല്ലുപുരക്കല്‍ വാര്‍ഡില്‍നിന്ന് വിജയിച്ച് ആ ഭരണസമിതിയില്‍ രണ്ടര വര്‍ഷക്കാലം വൈസ് ചെയര്‍മാനായി.
2012 ഡംസംബര്‍ അഞ്ചുമുതല്‍ രണ്ടു വര്‍ഷം മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. ബി.എ പൊളിറ്റിക്‌സുകാരിയായ ബിന്ദു വിവാഹശേഷമാണ് രാഷ്‌ട്രീയരംഗത്തേക്ക് ചുവടുവെച്ചത്. 2009 ല്‍ ഒരു വര്‍ഷം ചെയര്‍പേഴ്‌സനായി. 2017 നവംബര്‍ മുതല്‍ രണ്ടുവര്‍ഷം ഉപാധ്യക്ഷയായിരുന്നു.