Wednesday, March 11, 2026 Last Updated 27 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.16 AM

ചാണ്ടി ഉമ്മന്‍ ഓടിക്കയറി; കൈവിട്ട പുതുപ്പള്ളി തിരിച്ചുപിടിച്ചു

കോട്ടയം: ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ ഓട്ടം വെറുതെയായില്ല. കഴിഞ്ഞ തവണ കൈവിട്ടുപോയ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ കൂരോപ്പട ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിനു മിന്നുന്ന വിജയം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അന്നു മുതല്‍ ചുരുക്കം ചില ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ പ്രചരണത്തിനു പോയതൊഴിച്ചാല്‍ എല്ലാ ദിവസവും രാത്രിയും പകലും മണ്ഡലത്തിലുടനീളം നിറഞ്ഞുനിന്ന്‌ ചാണ്ടി ഉമ്മന്‍ നയിച്ച തെരഞ്ഞെടുപ്പ്‌ പ്രചരണമാണു യു.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയത്തിനു കാരണമായത്‌.
കഴിഞ്ഞ തവണ എട്ടു പഞ്ചായത്തുകളില്‍ മീനടം മാത്രമാണു യു.ഡി.എഫിനു കിട്ടിയത്‌. അയര്‍ക്കുന്നത്തു ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ സ്വതന്ത്രയെ പ്രസിഡന്റാക്കിയാണു ഭരണം നടത്തിയത്‌. കൂരോപ്പടയില്‍ ബി.ഡി.ജെ.എസ്‌. സ്വതന്ത്രയായി മത്സരിച്ച മെമ്പര്‍ കൂറുമാറി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിനാല്‍ അവസാന വര്‍ഷമാണു യു.ഡി.എഫിനു ഭരണം കിട്ടിയത്‌. മറ്റ്‌ എല്ലാ പഞ്ചായത്തുകളും പുതുപ്പള്ളി മണ്ഡലത്തിലുള്‍പ്പെടുന്ന പാമ്പാടി, പള്ളം ബ്ലോക്കുകളുടെ ഭരണവും എല്‍.ഡിഎഫിനായിരുന്നു. എന്നാല്‍ ഇത്തവണ കൂരോപ്പട പഞ്ചായത്തിന്റെ ഭരണം രണ്ടു സീറ്റിനു നഷ്‌ടപ്പെട്ടു. മറ്റ്‌ ഏഴു പഞ്ചായത്തുകളിലും വലിയ നേട്ടമാണു യു.ഡി.എഫ്‌ കൊയ്‌തതു പാമ്പാടി,പള്ളം ബ്ലോക്കുകളും തിരിച്ചു പിടിച്ചു. മണ്ഡലത്തിന്റെ പരിധിയിലുള്ള നാലു ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലും യു.ഡി.എഫിനാണു വിജയം.

Ads by Google
Advertisement
Sunday 14 Dec 2025 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW