-->
കോട്ടയം: കൈയിലുണ്ടായിരുന്ന രണ്ടു പഞ്ചായത്തുകള്‍ കൈവിട്ടപ്പോള്‍, മൂന്നെണ്ണം കൈവെള്ളയിലാക്കി എന്‍.ഡി.എ. ജില്ലയില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകള്‍ ബി.ജെ.പി കൈവിട്ടെങ്കിലും കിടങ്ങൂരും അയ്‌മനവും പിടിച്ചടക്കിയ മുന്നണി പി.സി.ജോര്‍ജിന്റെ കരുത്തില്‍ പൂഞ്ഞാര്‍ തെക്കേക്കരയിലും വിജയിച്ചു.
കഴിഞ്ഞ തവണ ഏഴ് സീറ്റുകളുണ്ടായിരുന്ന അയ്‌മനത്ത് ഇക്കുറി ഒന്‍പതായി ഉയര്‍ത്തി. ഇതോടെ സി.പി.എമ്മിനു ഭരണം നഷ്‌ടമായി. സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നും യു.ഡി.എഫിന് ആറും വീതം സീറ്റുകളാണുള്ളത്. എല്‍.ഡി.എഫ് ഭരിച്ച പുതുപ്പള്ളി യു.ഡി.എഫ് നേടിയപ്പോള്‍ നാലു സീറ്റുകളോടെ ബി.ജെ.പി പ്രതിപക്ഷമായി.
ി.ജെ.പി ഏറ്റവും അധികം പ്രതീക്ഷ പങ്കുവച്ചിരുന്ന പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിക്കാനായത് പി.സി.ജോര്‍ജിന് ബി.ജെ.പിയില്‍ ലഭിക്കുന്ന അംഗീകാരം കൂടിയായി. ഇവിടെ ആകെയുള്ള 15 സീറ്റുകളില്‍ എട്ടും ബി.ജെ.പി നേടി. കഴിഞ്ഞ തവണ ജനപക്ഷത്തിന്റെ പിന്തുണയിലായിരുന്നു ഭരണമെങ്കിലും പിന്നീട് ജനപക്ഷം ബി.ജെ.പിയില്‍ ലയിച്ചു. ബി.ജെ.പി-8, എല്‍.ഡി.എഫ്-5, യു.ഡി.എഫ്-2 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്ന കിടങ്ങൂരില്‍ 16ല്‍ ഏഴ് സീറ്റുകളും നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. യു.ഡി.എഫിന് അഞ്ചും എല്‍.ഡി.എഫിന് നാലും സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.മുത്തോലി പഞ്ചായത്തിലെ പരാജയം പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നെങ്കിലും പള്ളിക്കത്തോട്ടിലെ തോല്‍വി പാര്‍ട്ടിയിലെ കലഹത്തിന് കാരണമാകും. ബി.ഡി.ജെ.എസിന് പിണക്കിയതും പാര്‍ട്ടിലെ പടലപ്പിണക്കവുമാണ് ഏറ്റവും കുറവ് സീറ്റുകളെന്ന ദയീനയ അവസ്‌ഥയിലേക്കെത്തിച്ചത്.ആദ്യമായി നാലു ബ്ലോക്കു പഞ്ചായത്തുകളിലും വിജയിച്ചു. വാഴൂര്‍, മാടപ്പള്ളി ബ്ലോക്കുകളില്‍ ഓരോ സീറ്റും ഈരാറ്റുപേട്ട ബ്ലോക്കില്‍ രണ്ട് സീറ്റും ബി.ജെ.പി നേടി.