Wednesday, March 11, 2026 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.16 AM

രണ്ടിലയ്‌ക്കു വാട്ടം, എല്‍.ഡി.എഫിനു കോട്ടം

കോട്ടയം: രണ്ടിലത്തണലില്‍ കഴിഞ്ഞ യു.ഡി.എഫ്‌ കോട്ടയയായ ജില്ലയില്‍ ഇടിച്ചുകയറിയ ഇടതുമുന്നണിക്ക്‌ ഇത്തവണ കാലിടറി. ജില്ലാ പഞ്ചായത്തും നഗരസഭകളും കൈവിട്ടു പോയപ്പോള്‍ നാമമാത്രമായ ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകള്‍കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിയും വന്നു. കഴിഞ്ഞതവണ ഭരിച്ച ചില പഞ്ചായത്തുകളില്‍ പ്രധാന പ്രതിപക്ഷം പോലുമാകാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞില്ല.
2020ല്‍ 14 ഡിവിഷനുകളില്‍ ആധിപത്യത്തോടെ ജില്ലാ പഞ്ചായത്തും 51 പഞ്ചായത്തുകളും 10 ബ്‌ളോക്ക്‌ പഞ്ചായത്തുകളും രണ്ട്‌ നഗരസഭകളും പടിച്ചടക്കിയാണ്‌ ഇടതുമുന്നണി ജോസ്‌ കെ.മാണിയുടെ എല്‍.ഡി.എഫ്‌ പ്രവേശനം ആഘോഷിച്ചത്‌.
എന്നാല്‍, ഇത്തവണ തൃക്കൊടിത്താനവും കുമരകവും തലയാഴവും ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ ഉറച്ച ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകള്‍ കൈവിട്ടു പോയി.
കുറവിലങ്ങാടും കടുത്തുരുത്തിയും ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ ഡിവിഷനുകളിലും പരാജയം ഏറ്റുവാങ്ങി. സി.പി.ഐക്ക്‌ വൈക്കം കൊണ്ട്‌ മാത്രം തൃപ്‌തിപ്പെടേണ്ടി വന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്‌ സിറ്റിങ്ങ്‌ വാര്‍ഡില്‍ അവസാന നിമിഷം പരാജയപ്പെടേണ്ടി വന്നു.നാലു പതിറ്റാണ്ടിന്‌ ശേഷം കേരളാ കോണ്‍ഗ്രസ്‌ എമ്മിന്‌ പാലാ നഗരസഭ നഷ്‌ടമായി. നിലവിലെ അവസ്‌ഥയില്‍ 22 പഞ്ചായത്തുകളും ഏഴ്‌ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളും രണ്ടുബ്‌ളോക്ക്‌ പഞ്ചായത്തുകളും മാത്രം. പുതുപ്പള്ളിയും പാമ്പാടിയും ഉള്‍പ്പെടെ കഴിഞ്ഞ തവണ പിടിച്ചെടുത്ത്‌ ഞെട്ടിച്ചെങ്കില്‍ പുതുപ്പള്ളി പഞ്ചായത്തില്‍ ബി.ജെ.പിക്കും പിന്നിലായി.പാര്‍ട്ടി കോട്ടയെന്ന്‌ വിളിപ്പേരുള്ള അയ്‌മനവും തൃക്കൊടിത്താനം പഞ്ചായത്തുകളും നഷ്‌ടപ്പെട്ടു. അഴിമതിയടക്കം മുന്നോട്ടു വച്ച്‌ കോട്ടയം നഗരസഭ പിടിക്കാമെന്ന്‌ കരുതിയെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റുകള്‍ പോലും നേടാനും കഴിഞ്ഞില്ല.

Ads by Google
Advertisement
Sunday 14 Dec 2025 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW