-->
പാലാ: നാല് പതിറ്റാണ്ടിന്റെ കുത്തക തകര്‍ത്തെറിഞ്ഞ് യു.ഡി.എഫ് വീണ്ടും പാലാ നഗരസഭയുടെ അധികാര അമരത്തേക്ക്.
മുന്‍പ് കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫിലായിരുന്ന കാലത്ത് യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നുവെങ്കിലും ചെയര്‍മാന്‍ സ്‌ഥാനം എന്നും മാണി ഗ്രൂപ്പിനായിരുന്നു. വൈസ് ചെയര്‍മാന്‍ സ്‌ഥാനം കോണ്‍ഗ്രസിനും. ഇതായിരുന്നു പതിവ്.
കോണ്‍ഗ്രസിന്റെ ചെയര്‍മാനായി അവസാനം ഇരുന്നത് ബാബു മണര്‍കാടാണ്. 40 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഭരണത്തിലേക്ക് അടുക്കുന്നത്.
സ്വതന്ത്ര കൂട്ടായ്‌മയിലെ 3 കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, മകള്‍ ദിയബിനു, സഹോദരന്‍ ബിജു പുളിക്കകണ്ടം എന്നിവരുടേയും സ്വതന്ത്രയായി ജയിച്ച മായാ രാഹുലിന്റേയും നിര്‍ണായകമായ തീരുമാനങ്ങളോടെയാവും യു.ഡി.എഫ് അധികാരത്തിലേറുക.
ഏറ്റവും കൂടിയ
ഭൂരിപക്ഷം
റോയി ഫ്രാന്‍സിസിന്
പാലാ: നഗരസഭയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം 26-ാം വാര്‍ഡില്‍ പാര്‍ട്ടി ചിത്തില്‍ മത്സരിച്ച സി.പി.എം അംഗം റോയി ഫ്രാന്‍സിനാണ്. 366 വോട്ടിന്റെ ഭൂരിപക്ഷം. മുന്‍ കൗണ്‍സിലറും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കൂടിയാണ് ഇദ്ദേഹം.ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആറാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി മത്സരിച്ച സെബാസ്‌റ്റ്യന്‍ ജെ. പനയ്‌ക്കലിനാണ്. തൊട്ടടുത്ത് സ്വന്ത്രസ്‌ഥാനാര്‍ഥിയായി മത്സരിച്ച ബിജുവിനെക്കാള്‍ കേവലം രണ്ടു വോട്ടുകള്‍ മാത്രമേ ഇദ്ദേഹത്തിന് കൂടുതല്‍ ലഭിച്ചുള്ളു.
നറുക്കെടുപ്പ് തുണച്ചു;
ലിസിക്കുട്ടി ഇന്‍
പാലാ: നെറുക്കെടുപ്പ് തുണച്ചപ്പോള്‍ ലിസിക്കുട്ടി അകത്ത്. നഗരസഭാ 18-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ലിസിക്കുട്ടി മാത്യുവിനും സ്വതന്ത്രയായ എതിര്‍സ്‌ഥാനാര്‍ഥി ജിജിമോള്‍ തോമസിനും പോസ്‌റ്റല്‍ വോട്ടുകളും ലഭിച്ച വോട്ടുകളും ഒരേപോലെ.പോസ്‌റ്റല്‍ വോട്ട് 3 വീതവും ലഭിച്ച വോട്ടുകള്‍ 218 വീതവും.
വോട്ടുകളുടെ എണ്ണം ഒരേ പോലെ വന്നതോടെ ടോസിടാന്‍ വരണാധികാരി സത്യപാലന്‍ തീരുമാനിച്ചു. ലിസിക്കുട്ടിയെയാണ് ഭാഗ്യം തുണച്ചത്.
ഇതാദ്യമല്ല ഭാഗ്യദേവത ടോസിന്റെ രൂപത്തില്‍ ലിസിക്കുട്ടിയെ കടാക്ഷിക്കുന്നത്. മുന്‍ കൗണ്‍സിലിന്റെ കാലത്ത് ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി സ്‌ഥാനത്തേക്ക് നടന്ന മത്സരത്തില്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ലിസിക്കുട്ടിക്കും ഭരണപക്ഷത്തായിരുന്ന ജോസ് ചീരാംകുഴിക്കും ഒരേ വോട്ടുകള്‍ ലഭിച്ചു.
അവിടെയും ടോസ് തുണച്ച് ആരോഗ്യസ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണായത് ലിസിക്കുട്ടി തന്നെ.
ഒറിജിനലിനെ
താഴെനിര്‍ത്തി റിബല്‍
പാലാ: ഒറിജിനലിനെ താഴനിര്‍ത്തി റിബല്‍ സ്‌ഥാനാര്‍ഥി വിജയിച്ചു. നഗരസഭാ 19-ാം വാര്‍ഡില്‍ പ്രഫ. സതീഷ് ചൊള്ളാനിയായിരുന്നു യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥി.
മുന്‍ കൗണ്‍സിലര്‍ മായാ രാഹുല്‍ ഇവിടെ സ്വതന്ത്രയായി റിബലായി മത്സരിച്ചു. 23 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം മായയെ തുണച്ചു.