Wednesday, March 11, 2026 Last Updated 33 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.13 AM

മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫ്‌. തരംഗം; തൃപ്പൂണിത്തുറയില്‍ എന്‍.ഡി.എ.

uploads/news/2025/12/815890/1.jpg

കൊച്ചി: ജില്ലയില്‍ ആകെയുള്ള 13 മുനിസിപ്പാലിറ്റികളിലും 12 ലും മിന്നും വിജയം യു.ഡി.എഫിന്‌. ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പറവൂര്‍, മരട്‌, തൃക്കാക്കര, പിറവം, കളമശേരി, ഏലൂര്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ്‌ വിജയിച്ചു. തൂപ്പൂണിത്തുറയില്‍ എന്‍.ഡി.എയ്‌ക്കാണ്‌ നേട്ടം. തൃപ്പൂണിത്തുറയില്‍ 20 സീറ്റ്‌ എല്‍.ഡി.എഫ്‌ നേടി. എന്‍.ഡി.എയ്‌കക്‌് 21 സീറ്റും 12 സീറ്റ്‌ യു.ഡി.എഫിനും കിട്ടി.
മരടില്‍ 19 സീറ്റ്‌ യു.ഡി.എഫിന്‌ ലഭിച്ചു. എല്‍.ഡി.എഫിന്‌ 7 എണ്ണം. കൂത്താട്ടുകുളത്ത്‌ 16 സീറ്റില്‍ യു.ഡി.എഫും രണ്ടു സീറ്റ്‌ സ്വതന്ത്രര്‍ക്കും ലഭിച്ചു. തൃക്കാക്കരയില്‍ 26 സീറ്റ്‌ യു.ഡി.എഫിനും 15 സീറ്റ്‌ എല്‍.ഡി.എഫിനും മറ്റുള്ളവര്‍ക്ക്‌ 7 സീറ്റും കിട്ടി. പിറവത്ത്‌ യു.ഡി.എഫിന്‌ 21 സീറ്റും എല്‍.ഡി.എഫിന്‌ ഒരു സീറ്റും മറ്റുള്ളവര്‍ക്ക്‌ 5 സീറ്റും ലഭിച്ചു.
ആലുവയില്‍ യു.ഡി.എഫ്‌. 16, എല്‍.ഡി.എഫ്‌ 2, എന്‍.ഡി.എ. 4, മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണ്‌ സീറ്റ്‌ നില. മൂവാറ്റുപുഴയില്‍ യു.ഡി.എഫിന്‌ 17 സീറ്റും എല്‍.ഡി.എഫിന്‌ 7 സീറ്റും സ്വതന്ത്രര്‍ക്ക്‌ 6സീറ്റും ലഭിച്ചു. നോര്‍ത്ത്‌ പറവൂരില്‍ 15 സീറ്റ്‌ യു.ഡി.എഫിനും 9 സീറ്റ്‌ എല്‍.ഡി.എഫിനും മൂന്നെണ്ണം എന്‍.ഡി.എയ്‌ക്കും മൂന്നു സീറ്റ്‌ സ്വതന്ത്രര്‍ക്കും ലഭിച്ചു. പെരുമ്പാവൂരില്‍ യു.ഡി.എഫ്‌ 14, എല്‍.ഡി.എഫ്‌. 8, എന്‍.ഡി.എ. 2,സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ്‌ സീറ്റ്‌ നില.
ബ്ലോക്കു പഞ്ചായത്തുകളിലും
ഗ്രാമ പഞ്ചായത്തുകളിലും
യു.ഡി.എഫ്‌.

കൊച്ചി: ജില്ലയില്‍ ബ്ലോക്കു പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിും യു.ഡി.എഫ്‌. നേടിയത്‌ മിന്നും വിജയം. ആകെയുള്ള 82 ഗ്രാമ പഞ്ചായത്തുകളില്‍ 71 എണ്ണമാണ്‌ യു.ഡി.എഫിന്‌ ലഭിച്ചത്‌. ഏഴെണ്ണമാണ്‌ എല്‍.ഡി.എഫിനു ലഭിച്ചത്‌. ട്വന്റി 20 നാലിടത്ത്‌ വിജയിച്ചു.
ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകളില്‍ ആകെയുള്ള 14 ല്‍ 13 എണ്ണത്തില്‍ വിജയിച്ചാണ്‌ യു.ഡി.എഫ്‌. നേട്ടം കൊയ്‌തത്‌. വൈപ്പിന്‍ ബ്‌ളോക്കില്‍ എല്‍.ഡി.എഫിനാണ്‌ വിജയം. മറ്റെല്ലയിടത്തും യു.ഡി.എഫ്‌. വിജയിച്ചു. വൈപ്പിനില്‍ 8 സീറ്റ്‌ എല്‍.ഡി.എഫ്‌, 6 സീറ്റ്‌ യു.ഡി.എഫ്‌. എന്നിങ്ങനെയാണ്‌ സീറ്റ്‌ നില. മുളന്തുരുത്തി ബ്ലോക്കില്‍ 12 സീറ്റുകള്‍ യു.ഡി.എഫിനും രണ്ടു സീറ്റ്‌ എല്‍.ഡി.എഫിനുമാണ്‌.
പാമ്പാക്കുട ബ്ലോക്കില്‍ 11 സീറ്റ്‌ യു.ഡി.എഫിനും രണ്ട്‌ എണ്ണം എല്‍.ഡി.എഫിനും കിട്ടി. മൂവാറ്റുപുഴ അക്ഷരാര്‍ഥത്തില്‍ യു.ഡി.എഫിനു മാത്രമായി. 13 സീറ്റില്‍ ജയം. ഒരു സീറ്റില്‍ സ്വതന്ത്രന്‍ വിജയിച്ചു. വടവുവോട്‌ ബ്ലോക്കില്‍ അഞ്ചുവീതം സീറ്റുകള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും കിട്ടി. 4 സീറ്റ്‌ സ്വതന്ത്രര്‍ക്കാണ്‌. ഇടപ്പള്ളി ബ്‌ളോക്ക്‌ പഞ്ചായത്തില്‍ 11 സീറ്റ്‌ യു.ഡി.എഫിനും ഒരു സീറ്റ്‌ എല്‍.ഡി.എഫിനും രണ്ടു സീറ്റ്‌ സ്വതന്ത്രര്‍ക്കും ലഭിച്ചു. പറവൂര്‍ ബ്ലോക്കില്‍ യു.ഡി.എഫിന്‌ 9 സീറ്റും എല്‍.ഡി.എഫിനു 5 സീറ്റും ലഭിച്ചു. കോതമംഗലം ബ്ലോക്കില്‍ 13 സീറ്റില്‍ യു.ഡി.എഫും മൂന്ന്‌ സീറ്റ്‌ എല്‍.ഡി.എഫിനും കിട്ടി.
വാഴക്കുളം ബ്‌ളോക്ക്‌ പഞ്ചായത്തില്‍ 13 സീറ്റ്‌ യു.ഡി.എഫും നാലു സീറ്റ്‌ സ്വതന്ത്രര്‍ക്കുമാണ്‌. ആലങ്ങാട്‌ ബ്‌ളോക്കില്‍ 11 സീറ്റ്‌ യു.ഡി.എഫിനും മൂന്നു സീറ്റ്‌ എല്‍.ഡി.എഫിനും വിജയം ലഭിച്ചു. പാറക്കടവ്‌ ബ്‌ളോക്കില്‍ 11 സീറ്റ്‌ യു.ഡി.എഫിനും 3 സീറ്റ്‌ എല്‍.ഡി.എഫിനും ലഭിച്ചു. കൂവപ്പടി ബ്ലോക്കില്‍ 11 സീറ്റാണ്‌ യു.ഡി.എഫ്‌. നേടിയത്‌. ഇടതുപക്ഷം മൂന്നില്‍ ഒതുങ്ങി.പള്ളുരുത്തി ബ്ലോക്കില്‍ ആകെയുള്ള 15 സീറ്റും യു.ഡി.എഫ്‌. നേടി. ഇവിടെ പ്രതിപക്ഷമില്ല. അങ്കമാലി ബ്ലോക്കിലെ 15 സീറ്റും യു.ഡി.എഫ്‌ കരസ്‌ഥമാക്കി.

Ads by Google
Advertisement
Sunday 14 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW