Thursday, March 12, 2026 Last Updated 57 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.13 AM

രാജനഗരിയില്‍ ഇനി കാവിക്കൊടി പാറും; എന്‍.ഡി.എ മുന്നണിക്ക്‌ സ്വപ്‌ന വിജയം

uploads/news/2025/12/815889/2.jpg

തൃപ്പൂണിത്തു: നഗരസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി മുന്നണിക്കു വന്‍ വിജയം. നഗരസഭയുടെ ചരിത്രത്തിലൊലാദ്യമായി എന്‍.ഡി.എ 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കേവല ഭൂരിപക്ഷമായ 27 സീറ്റുകള്‍ക്ക്‌ 6 സീറ്റുകള്‍ കുറവാണെങ്കിലും നഗരസഭാ ഭരണം ബി.ജെ.പി കയ്യാളുമെന്ന്‌ ഉറപ്പായി.
ഭരണ കക്ഷിയായ സി.പൈപ്‌.എം നയിക്കുന്ന ഇടതുമുന്നണിക്ക്‌ 20 സീറ്റും കോണ്‍ഗ്രസ്‌ നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിക്ക്‌ 12 സീറ്റുകളും ലഭിച്ചു. സി.പി.എമ്മിന്‌ നഗരസഭയില്‍ ഭരണം ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ വേണ്ടി വരും എന്ന അവസ്‌ഥയാണ്‌. ബി.ജെ.പി യും കോണ്‍ഗ്രസ്സും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും സീറ്റുകള്‍ കൂടുതല്‍ നേടിയപ്പോള്‍ സി.പി.എമ്മിന്‌ സീറ്റുകള്‍ കുറഞ്ഞത്‌ പാര്‍ട്ടിക്ക്‌ വലിയ തിരിച്ചടിയായി.

Ads by Google
Advertisement
Sunday 14 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW