Friday, March 13, 2026 Last Updated 35 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.12 AM

നെടുമ്പാശേരി മേഖലയില്‍ മികച്ച വിജയം

നെടുമ്പാശ്ശേരി: നെടുമ്പാശേരി മേഖലയില്‍ മികച്ച വിജയം നേടി യുഡിഎഫ്‌ പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്തിലും നെടുമ്പാശേരി, ചെങ്ങമനാട്‌, കുന്നുകര, പാറക്കടവ്‌ പഞ്ചായത്തുകളിലും യുഡിഎഫ്‌ ഭരണം നേടി. ചെങ്ങമനാട്‌ പഞ്ചായത്തില്‍ ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയായി
പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വീണ്ടും യുഡിഎഫ്‌ പിടിച്ചെടുത്തു. ആകെയുള്ള 14 സീറ്റില്‍ 11 ലും യുഡിഎഫ്‌ സ്‌ഥാനാര്‍ഥികള്‍ ജയിച്ചു നെടുമ്പാശേരി പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ നിന്ന്‌ ഭരണം യുഡിഎഫ്‌ പിടിച്ചെടുത്തു ചെങ്ങമനാട്‌, കുന്നുകര, പാറക്കടവ്‌ പഞ്ചായത്തുകളില്‍ യുഡിഎഫ്‌ ഭരണം നില നിര്‍ത്തി.
ചെങ്ങമനാട്‌ പഞ്ചായത്തില്‍ ബിജെപി അംഗങ്ങളുടെ എണ്ണം ആറായി വര്‍ധിച്ചു ഇപ്പോള്‍ മുഖ്യ പ്രതിപക്ഷം ബിജെപി ആയി എല്‍ഡിഎഫിന്‌ ഇവിടെ അഞ്ചും യുഡിഎഫിന്‌ എട്ടും സീറ്റുകളാണ്‌ ഉളളത്‌ എസ്‌ഡിപിഐയ്‌ക്ക് കഴിഞ്ഞ ഭരണസമിതിയില്‍ ഒരംഗമുണ്ടായിരുന്നത്‌ ഇത്തവണ നഷ്‌ടമായി നെടുമ്പാശേരി പഞ്ചായത്തില്‍ 20 അംഗ ഭരണസമിതിയില്‍ 15 സീറ്റിലും യുഡിഎഫ്‌ ജയിച്ചു എല്‍ഡിഎഫ്‌ 5 സീറ്റിലൊതുങ്ങി പാറക്കടവ്‌ പഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട്‌ തുറന്നു ഇവിടെ യുഡിഎഫിന്‌ 11 സീറ്റുണ്ട്‌ എല്‍ഡിഎഫ്‌ 7 സീറ്റ്‌ നേടി ഒരു സ്വതന്ത്രയും വിജയിച്ചിട്ടുണ്ട്‌.
സംസ്‌ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും അഴിമതിയും ധൂര്‍ത്തുമാണ്‌ മേഖലയില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ സഹായകരമായതെന്ന്‌ അന്‍വര്‍ സാദത്ത്‌ എംഎല്‍എ പറഞ്ഞു എംഎല്‍എയുടെ നേതൃത്വത്തില്‍ അത്താണി ടൗണില്‍ വിജയാഹ്ലാദ പ്രകടനവും നടത്തി.

Ads by Google
Advertisement
Sunday 14 Dec 2025 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW