Thursday, March 12, 2026 Last Updated 37 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.12 AM

യു.ഡി.എഫിന്റെ 'തദ്ദേശത്തേരോട്ടം'

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫിന്‌ മിന്നുന്ന വിജയം. സമ്പൂര്‍ണ വിജയം എന്നാണ്‌ യു.ഡി.എഫ്‌. ക്യാമ്പ്‌ വിശേഷിപ്പിക്കുന്നത്‌. കോര്‍പറേഷന്‍, ജില്ല, ബ്‌ളോക്ക്‌, ഗ്രാമ, മുനിസിപ്പാലിറ്റി എന്നീ തദ്ദേശസ്‌ഥാപനങ്ങളില്‍ വ്യക്‌തമായ ആധിപത്യമാണ്‌ കണ്ടത്‌. 2020ല്‍ ജില്ലയില്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫ്‌ ഭരണം പിടിച്ചിരുന്നു. ഇക്കുറി യു.ഡി.എഫ്‌. അതു വന്‍ ലീഡോടെ പിടിച്ചെടുത്തു. വിമതന്‍മാരുണ്ടെങ്കില്‍ കൂടിയും യു.ഡി.എഫിന്‌ ലഭിച്ച വിജയം ഇടതു ക്യാമ്പുകളെ ഞെട്ടിക്കുന്നതായിരുന്നു.
യു.ഡി.എഫിന്‌ 47 സീറ്റ്‌ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്‌ 21 സീറ്റുകളാണ്‌ ലഭിച്ചത്‌. 2020 ല്‍ ഉണ്ടായിരുന്ന അഞ്ച്‌ സീറ്റില്‍ നിന്ന്‌ ആറ്‌ സീറ്റാക്കി ബി.ജെ.പി. സീറ്റ്‌ വര്‍ധിപ്പിച്ചത്‌ അവര്‍ക്ക്‌ നേട്ടമായി. യു.ഡി.എഫിന്റെ പ്രതിപക്ഷ നേതാവ്‌ ആന്റണി കുരീത്തറ പരാജയപ്പെട്ടു. അതേ സമയം എല്‍.ഡി.എഫിന്റെ മേയര്‍ സ്‌ഥാനാര്‍ഥികള്‍ തോറ്റു.
യു.ഡി.എഫില്‍ മേയര്‍ സ്‌ഥാനത്തേക്കുള്ള ചര്‍ച്ചകളും ആരംഭിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ്‌, ഷൈനി മാത്യൂ, വി.കെ. മിനിമോള്‍ എന്നിവരുടെ പേരുകളാണ്‌ സജീമായി ഉയര്‍ന്നുവന്നിട്ടുള്ളത്‌. ഇക്കാര്യത്തില്‍ യു.ഡി.എഫ്‌. പാര്‍ലമെന്ററി കാര്യ സമിതി യോഗം ചേര്‍ന്ന്‌ തീരുമാനിക്കും.
ജില്ലാ പഞ്ചായത്തില്‍ 25 സീറ്റില്‍ 23 സീറ്റ്‌ നേടിയാണ്‌ യു.ഡി.എഫ്‌ വിജയക്കൊടി പാറിച്ചത്‌. ബ്‌ളോക്ക്‌ പഞ്ചായത്തില്‍ 14 ല്‍ 13 ല്‍ യു.ഡി.എഫ്‌. നേടി. മുനിസിപ്പാലിറ്റികളില്‍ തൃപ്പൂണിത്തുറ ഒഴികെ എല്ലായിടത്തും യു.ഡി.എഫ്‌ വിജയിച്ചു. തൃപ്പൂണിത്തുറയില്‍ എന്‍.ഡി.എ. പിടിച്ചു. ഗ്രാമ പഞ്ചായത്തില്‍ 71 ഇടത്ത്‌ യു.ഡി.എഫ്‌ വിജയിച്ചു. ഏഴിടത്ത്‌ മാത്രമായി എല്‍.ഡി.എഫ്‌ വിജയം ചുരുങ്ങി. നാലു പഞ്ചായത്തുകള്‍ ട്വന്റി 20 പിടിച്ചു.
കിഴക്കമ്പലം, മഴുവന്നൂര്‍, തിരുവാണിയൂര്‍, ഐക്കരനാട്‌ എന്നിവിടങ്ങളിലാണ്‌ ട്വന്റി 20 നേട്ടംകൊയ്‌തത്‌. അവര്‍ക്ക്‌ ഭരണമുണ്ടായിരുന്ന രണ്ട്‌ പഞ്ചായത്തുകള്‍ നഷ്‌ടവുമായി.

Ads by Google
Advertisement
Sunday 14 Dec 2025 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW