-->
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുഭരണത്തിനെതിരെ അട്ടിമറി മുന്നേറ്റവുമായി യു.ഡി.എഫും എന്‍.ഡി.എ.യും. സുനാമിയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇടതുമുന്നണി. നഗരസഭയിലെ 76 സീറ്റുകളില്‍ എല്‍.ഡി.എഫ് 35 സീറ്റിലും യു.ഡി.എഫ് 28 സീറ്റിലും എന്‍.ഡി.എ. 13 സീറ്റുകളിലും വിജയിച്ചു. 2020ലെ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ എല്‍.ഡി.എഫ് 50 സീറ്റിലും യു.ഡി.എഫ് 18 സീറ്റിലും എന്‍.ഡി.എ. 07 സീറ്റുകളിലുമായിരുന്നു വിജയിച്ചത്. ഇത്തവണ എല്‍ഡി.എഫില്‍ സി.പി.എം. 32 സീറ്റുകള്‍ നേടിയപ്പോള്‍ സി.പി.ഐ. രണ്ടും എന്‍.സി.പി.എസ്‌് ഒരു സീറ്റും നേടി. യു.ഡി.എഫില്‍ 14 സീറ്റുകള്‍ കോണ്‍ഗ്രസും 12 സീറ്റുകള്‍ ലീഗും രണ്ട് സീറ്റുകള്‍ യു.ഡി.എഫ് സ്വതന്ത്രരും സ്വന്തമാക്കി.
നഗരത്തിലെ എല്‍.ഡി.എഫിന്റെ പല സീറ്റുകളും ബി.ജെ.പി. പിടിച്ചെടുത്തപ്പോള്‍ തീരദേശത്തെ സീറ്റുകള്‍ യു.ഡി.എഫും പിടിച്ചെടുത്തു. എല്‍.ഡി.എഫിലെ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് മീഞ്ചന്ത വാര്‍ഡില്‍ കോണ്‍ഗ്രസിലെ സിറ്റിങ് കൗണ്‍സിലര്‍ എസ്.കെ.അബൂബക്കറിനോട് വന്‍ പരാജയം ഏറ്റുവാങ്ങി. സ്‌്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.സി.അനില്‍കുമാര്‍ കൊമ്മേരിയിലും സി.രേഖ പുതിയറയില്‍ മൂന്നാം സ്‌ഥാനേേത്തക്ക് തള്ളപ്പെട്ടും തോല്‍വി അറിഞ്ഞു. എല്‍ഡി.എഫിനായി മത്സരിച്ച സിറ്റിങ് കൗണ്‍സിലര്‍മാരായ എം.എന്‍.പ്രവീണ്‍, എന്‍.ജയഷീല, കെ.റംലത്ത്, തോട്ടുങ്കല്‍ രജനി എന്നിവര്‍ പരാജയമറിഞ്ഞപ്പോള്‍ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസണ്‍ ഡോ.എസ്.ജയശ്രീ കോട്ടൂളിയിലും റിട്ട. ഡെപ്യൂട്ടി കലക്‌റ്റര്‍ അനിതകുമാരി മാത്തോട്ടത്തും വിജയിച്ചു. യു.ഡി.എഫിലെ സിറ്റിങ് കൗണ്‍സിലര്‍മാരായ കെ.സി.ശോഭിത, കവിത അരുണ്‍, ആശിഷാബി പാണ്ടികശാല, സൗഫിയ എന്നിവരും ബി.ജെ.പിയിലെ സിറ്റിങ് കൗണ്‍സിലര്‍മാരായ സരിത പറയേരി, ടി.റെനീഷ്, നവ്യഹരിദാസ്, എന്‍.ശിവപ്രസാദ് എന്നിവരും വിജയിച്ചു. കെ.പി.സി.സി.ജനറല്‍സെക്രട്ടറി പി.എം. നിയാസ് പാറോപ്പടി വാര്‍ഡിലും ബി.ജെ.പി. നേതാവ് രമ്യമുരളി നടുവട്ടം വാര്‍ഡിലും പരാജയപ്പെട്ടു. കൗണ്‍സിലര്‍മാര്‍ പരസ്‌പരം ഏറ്റുമുട്ടിയ മീഞ്ചന്ത, കൊമ്മേരി, തിരുവണ്ണൂര്‍ വാര്‍ഡുകളില്‍ യു.ഡി.എഫ് വിജയിച്ചു. മുന്‍ മേയര്‍ ടി.പി.ദാസന്റെ മകള്‍ മിലി തിരുത്ത്യാട് വാര്‍ഡില്‍ പരാജയപ്പെട്ടു.
വാര്‍ഡ് നമ്പര്‍, പേര്, വിജയി, പാര്‍ട്ടി, നേടിയ വോട്ട്, രണ്ടാമതെത്തിയ സ്‌ഥാനാര്‍ഥി നേടിയ വോട്ടുകള്‍ ക്രമത്തില്‍
01: എലത്തൂര്‍ -ലത കളങ്കോളി (കോണ്‍ഗ്രസ് യു.ഡി.എഫ്‌്്) 2308,എല്‍.ഡി.എഫ്1845, 02. ചെട്ടിക്കുളം -ഇ സുനില്‍കുമാര്‍ (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2049, യു.ഡി.എഫ്‌്്1134, 3. എരഞ്ഞിക്കല്‍ -വി.പി മനോജ് (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1988, യു.ഡി.എഫ്‌്1673, 04. പുത്തൂര്‍ -ആമിറ സിറാജ് (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 1943, യു.ഡി.എഫ്‌് 1180, 05. മൊകവൂര്‍ -എസ്.എം. തുഷാര (എന്‍.സി.പി.എസ്, എല്‍.ഡി.എഫ്) 1807, യു.ഡി.എഫ്‌് 1241, 06. കുണ്ടുപറമ്പ് - ടി.എസ്.ഷിംജിത്ത് (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 2379, എന്‍ഡി.എ 989, 07. കരുവിശ്ശേരി -എം.എം. ലത (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 2223, യു.ഡി.എഫ്‌് 1086, 08. മലാപ്പറമ്പ് -കെ.സി. ശോഭിത (കോണ്‍ഗ്രസ്, യു.ഡി.എഫ്‌്) 1844, എല്‍ഡി.എഫ് 1557, 09. തടമ്പാട്ടുതാഴം -ഒതയമംഗലത്ത് സദാശിവന്‍ ( സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1837, യു.ഡി.എഫ്‌് 1458, 10. വേങ്ങേരി -യു.രജനി (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 2140, എന്‍.ഡി.എ 1442, 11. പൂളക്കടവ് -പി.ബിജുലാല്‍ (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 2279, യു.ഡി.എഫ്‌് 2187, 12. പാറോപ്പടി -ഹരീഷ് പൊറ്റങ്ങാടി (ബി.ജെ.പി,എന്‍.ഡി.എ) 1548, യു.ഡി.എഫ്‌് 1288,
13. സിവില്‍ സ്‌റ്റേഷന്‍ -വിനീത സജീവ് (ബി.ജെ.പി,എന്‍.ഡി.എ) 1444, എല്‍.ഡി.എഫ്‌് 1433,
14. ചേവരമ്പലം -സരിത പറയേരി (ബി.ജെ.പി,എന്‍.ഡി.എ) 2144, എല്‍.ഡി.എഫ്‌്1080, 15. വെള്ളിമാട്‌കുന്ന് -സ്വപ്‌ന മനോജ് (കോണ്‍ഗ്രസ്, യു.ഡി.എഫ്‌്) 1784, എല്‍ഡി.എഫ്‌് 1770, 16. മൂഴിക്കല്‍ -സാജിത ഗഫൂര്‍ (ലീഗ്, യു.ഡി.എഫ്) 2186, എല്‍ഡി.എഫ് 2025, 17. ചെലവൂര്‍ -പി. ഉഷാദേവി (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1557, യുഡി.എഫ്‌് 1540, 18. മായനാട് -സിദ്ദീഖ് മായനാട് (ലീഗ്, യു.ഡി.എഫ്‌്) 2074, എല്‍.ഡി.എഫ്‌് 1753, 19. മെഡിക്കല്‍ കോളജ് സൗത്ത്-സി.കവിത (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1316, എന്‍.ഡി.എ 1129, 20. മെഡിക്കല്‍ കോളജ് -ഷീതു ശിവേഷ് (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1613, യു.ഡി.എഫ് 1348, 21. ചേവായൂര്‍- വിശ്വനാഥന്‍ പുതുശ്ശേരി (കോണ്‍ഗ്രസ്, യു.ഡി.എഫ്) 1530, എല്‍ഡി.എഫ്‌്1164,
22. കോവൂര്‍- ജിജി രമേശന്‍ (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1725, എന്‍.ഡിഎ 1421, 23. നെല്ലിക്കോട് -പി കെ. ജിജീഷ് (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1395, എന്‍.ഡി.എ 1207, 24. കുടില്‍ത്തോട് -എം. സനൂപ് (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്), 1984, എന്‍ഡി.എ 1398, 25. കോട്ടൂളി -ഡോ. എസ.് ജയശ്രീ (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1602, എന്‍ഡി.എ.1331), 26. പറയഞ്ചേരി -പ്രഭിത രാജീവ് (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1514 എന്‍ഡി.എ. 1183, 27. പുതിയറ -ബിന്ദു ഉദയകുമാര്‍ (ബി.ജെ.പി., എന്‍ഡി.എ) 952, യു.ഡി.എഫ്‌്്943, 28. കുതിരവട്ടം -ഇന്ദിരാ കൃഷ്‌ണന്‍ (ബി.ജെ.പി., എന്‍ഡി.എ) 2240, എല്‍ഡി.എഫ്‌്് 1852, 29. പൊറ്റമ്മല്‍ -ടി. റെനീഷ് (ബി.ജെ.പി., എന്‍ഡി.എ) 1425, എല്‍ഡി.എഫ്‌് 1257, 30. കൊമ്മേരി -കവിത അരുണ്‍ (യു.ഡി.എഫ് സ്വത.) 2822, എല്‍ഡി.എഫ്‌് 1972, 31. കുറ്റിയില്‍ത്താാഴം -സുജാത കൂടത്തിങ്കല്‍ (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1292, യു.ഡി.എഫ്‌് 815, 32. മേത്തോട്ട്‌ത്താഴം -എം.പി. വിനീത (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 1387, എന്‍.ഡി.എ 1234), 33. പൊക്കുന്ന് -എന്‍.എം. ഷിംന (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2294, യു.ഡി.എഫ്‌് 2052, 34. കിണാശ്ശേരി -സക്കീര്‍ കിണാശ്ശേരി (ലീഗ്, യു.ഡി.എഫ്) 3665, എല്‍ഡി.എഫ് സ്വത. 1005),35. മാങ്കാവ് -മനക്കല്‍ ശശി (കോണ്‍ഗ്രസ് യു.ഡി.എഫ്‌്) 2260, എല്‍.ഡി.എഫ്‌്് 833, 36. ആഴ്‌ചവട്ടം -ഷഫറീന ആബിദ്(കോണ്‍ഗ്രസ് യു.ഡി.എഫ്)1997, എല്‍.ഡി.എഫ്‌് 1132, 37. കല്ലായി -കാളക്കണ്ടി ബൈജു (കോണ്‍ഗ്രസ് യു.ഡി.എഫ്) 2058, എല്‍ഡി.എഫ്‌്് 1216, 38. പന്നിയങ്കര -നമ്പിടി നാരായണന്‍ (ബി.ജെ.പി, എന്‍ഡി.എ) 1905, യു.ഡി.എഫ്‌് 1728, 39. മീഞ്ചന്ത -എസ്.കെ. അബൂബക്കര്‍ (കോണ്‍ഗ്രസ് യു.ഡി.എഫ്‌്) 2432, എല്‍ഡി.എഫ്‌്് 2161, 40. തിരുവണ്ണൂര്‍ -ആയിഷാബി പാണ്ടികശാല (ലീഗ്,യു.ഡി.എഫ്‌്)2227, എല്‍ഡി.എഫ്‌്് 2162, 41. അരീക്കാട് -നോര്‍ത്ത് മുല്ലവീട്ടില്‍ ജാഹിഷ് (കോണ്‍ഗ്രസ് യു.ഡി.എഫ്‌്്)2097, എല്‍ഡി.എഫ്‌്് 1892, 42. അരീക്കാട് -എസ്.വി. സയ്ിദ് മുഹമ്മദ് ഷമീല്‍ (യയു.ഡി.എഫ് സ്വത.) 2135, എല്‍ഡി.എഫ്‌്് 1988, 43. നല്ലളം -വി.പി. ഇബ്രാഹിം (ലീഗ്, യു.ഡി.എഫ് 2827, എല്‍ഡി.എഫ്‌്്2063, 44. കൊളത്തര -ആദം മാലിക്ക് (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 3056, യു.ഡി.എഫ്‌് 1821, 45. കുണ്ടായിത്തോട് -എം.പി. മുനീര്‍ (ലീഗ്, യു.ഡി.എഫ്‌്) 2021, എല്‍ഡി.എഫ്‌് 1579, 46. ചെറുവണ്ണൂര്‍ ഈസ്‌റ്റ് -സി.സന്ദേശ് (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2619, യു.ഡി.എഫ്‌് 1979, 47. ചെറുവണ്ണൂര്‍ വെസ്‌റ്റ് -എം.പി.ഷഹര്‍ബാര്‍ (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 1789, യു.ഡി.എഫ്‌് 1767,48. ബേപ്പൂര്‍ പോര്‍ട്ട് -കെ. രാജീവ് (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2188, എന്‍ഡി.എ 1958, 49. ബേപ്പൂര്‍ -ഷിനു പിണ്ണാണത്ത് (ബി.ജെ.പി., എന്‍ഡി.എ) 2520, എല്‍.ഡി.എഫ്‌്് 2507, 50. മാറാട് -നിമ്മി പ്രശാന്ത് (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 3461, എന്‍ഡി.എ 2573, 51. നടുവട്ടം -കൊല്ലരത്ത് സുരേശന്‍ (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 1976, എന്‍.ഡി.എ 1070, 52. നടുവട്ടം ഈസ്‌റ്റ് -കെ.പി.തസ്ലീന (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2227, യു.ഡി.എഫ്‌് 1405, 53. അരക്കിണര്‍ -പി.പി. ബീരാന്‍ കോയ (സി.പി.ഐ.എം.,എല്‍.ഡി.എഫ്‌്) 2465,യു.ഡി.എഫ്‌്് 2446, 54. മാത്തോട്ടം -ഇ. അനിതകുമാരി (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2420, യു.ഡി.എഫ്‌്് 1958), 55. പയ്യാനക്കല്‍ -മണ്ണടത്ത് പറമ്പ് സൈബുന്നീസ (ലീഗ്, യു.ഡി.എഫ്‌്)1695, എല്‍ഡി.എഫ്‌് 1661, 56. നദി നഗര്‍ -ഫസ്‌ന ഷംസുദ്ദീന്‍ (ലീഗ്, യു.ഡി.എഫ്‌്) 2223, എല്‍ഡി.എഫ്‌്് 2216, 57. ചക്കുംകടവ് -സ്‌മിത ഷല്‍ജി (കോണ്‍, യു.ഡി.എഫ്‌് 2429, എല്‍ഡി.എഫ്‌് 2226, 58. മുഖദാര്‍ -ടി.പി.എം. ജിഷാന്‍ (ലീഗ്, യു.ഡി.എഫ്‌്)5565, എല്‍ഡി.എഫ്‌്്2484,
59. കുറ്റിച്ചിറ -അഡ്വ. ഫാത്തിമ തഹലീയ (ലീഗ്, യു.ഡി.എഫ്‌്്) 3740, എല്‍ഡി.എഫ്‌്്് 1467, 60. ചാലപ്പുറം -കെ.പി.അനില്‍കുമാര്‍ (ബി.ജെപി., എന്‍ഡി.എ) 734, എല്‍ഡി.എഫ്‌്601, 61. പാളയം -അഡ്വ. സാറ ജാഫര്‍ (സി.പി.ഐ, എല്‍ഡി.എഫ്‌്്)1273, യു.ഡി.എഫ് 1200, 62. മാവൂര്‍ റോഡ് -ശ്രീജ സി നായര്‍ (ബി.ജെ.പി., എന്‍ഡി.എ) 733, യു.ഡി.എഫ്‌് 554, 63. മൂന്നാലിങ്കല്‍ -സഫറി വെള്ളയില്‍ (ലീഗ്,യു.ഡി.എഫ്‌്) 1351, (ബി.ജെപി1055, 64. തിരുത്തിയാട് -ജിഷ ശബരീഷ് (ബി.ജെപി, എന്‍ഡി.എ)1171, എല്‍ഡി.എഫ്‌്് 1050, 65. എരഞ്ഞിപ്പാലം -സി.പി. സലീം (കോണ്‍, യു.ഡി,.എഫ്‌്്) 997, എല്‍ഡി.എഫ്‌്് 883, 66. നടക്കാവ് -അഗ്നിവേശ് എസ.് ചെറോത്ത് (കോണ്‍, യു.ഡി,.എഫ്‌്) 860, എന്‍ഡി.എ് 682, 67. വെള്ളയില്‍ -സൗഫിയ (ലീഗ്, യു.ഡി.എഫ്) 2183,എല്‍ഡി.എഫ്‌്് 988,
68. തോപ്പയില്‍ -ലൈല ബൈജു (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2354,യു.ഡി.എഫ്‌്് 1750, 69. ചക്കോരത്തുകുളം -എന്‍. ശിവപ്രസാദ് (ബി.ജെപി, എന്‍ഡി.എ)1463, എല്‍ഡി.എഫ്‌് 1255, 70. കാരപ്പറമ്പ് -നവ്യ ഹരിദാസ് (ബി.ജെപി,എന്‍ഡി.എ) 1197, എല്‍ഡി.എഫ്‌് 758, 71. ഈസ്‌റ്റ് ഹില്‍ -ശ്രീജ സുരേഷ് (കോണ്‍ഗ്രസ്, യു.ഡി.എഫ്, 1209, ബി.ജെ.പി1124,
72. അത്താണിക്കല്‍ -ആഷിക (സി.പി.ഐ, എല്‍.ഡി.എഫ്‌്്ഉഎ) 1427, ബി.ജെപി 1161, 73. വെസ്‌റ്റ് ഹില്‍ -കെ. സരിത (കോണ്‍, യു.ഡി.എഫ്)1896, (എല്‍ഡി.എഫ് 1891, 74. എടക്കാട് -ഷൈനി (സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2208, യു.ഡി.എഫ്‌് 1474, 75. പുതിയങ്ങാടി -പി പ്രസീന (സി.പി.ഐ.എം.,എല്‍.ഡി.എഫ്)1932, യു.ഡി.എഫ് 1870, 76. പുതിയാപ്പ -നിഷിത ശിവന്‍(സി.പി.ഐ.എം.,എല്‍.ഡി.എഫ്) 2922, ബി.ജെപി 2607.