Wednesday, March 11, 2026 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.11 AM

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ മലയോരത്ത്‌ യു.ഡി.എഫ്‌ ആധിപത്യം

uploads/news/2025/12/815883/2.jpg

പേരാമ്പ്ര: ശക്‌തമായ പ്രചാരങ്ങള്‍ക്ക്‌ ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ മലയോരത്ത്‌ യു.ഡി.എഫ്‌ ആധിപത്യം. പരമ്പരാഗത എല്‍.ഡി.എഫ്‌ കോട്ടകള്‍ തകര്‍ത്താണ്‌ യു.ഡി.എഫ്‌ മികച്ച മുന്നേറ്റം കാഴ്‌ചവെച്ചത്‌.
പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലെ 7 ഗ്രാമപഞ്ചായത്തുകളില്‍ 5 ല്‍ യു.ഡി.എഫും 2 പഞ്ചായത്തില്‍ എല്‍.ഡി.എഫും വിജയിച്ചു. 2005 മുതല്‍ എല്‍.ഡി.എഫ്‌ ഭരണത്തിലായിരുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഇത്തവണ യു.ഡി.എഫ്‌ ശക്‌തമായ വിജയമുറപ്പിച്ചു. യു.ഡി.എഫ്‌ 12 സീറ്റും 8 സീറ്റ്‌ എല്‍.ഡി.എഫും നേടി. ഇവിടെ ബി.ജെ.പി ഒരു സീറ്റ്‌ നേടി. പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലെ 7 ഗ്രാമപഞ്ചായത്തുകളില്‍ 5 ല്‍ യു.ഡി.എഫും 2 പഞ്ചായത്തില്‍ എല്‍.ഡി.എഫും വിജയമുറപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷമായി എല്‍.ഡി.എഫ്‌ ഭരണത്തിലിരുന്ന കൂത്താളി ഗ്രാമപഞ്ചായത്ത്‌ യു.ഡി.എഫ്‌ പി ടിച്ചെടുത്തു.
12 സീറ്റ്‌ യു.ഡി.എഫും 2 സീറ്റ്‌ എല്‍.ഡി.എഫും നേടി. കഴിഞ്ഞ തവണ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി നാലാം വാര്‍ഡില്‍ വിജയിച്ച പി.എം ബിന്ദു ഇത്തവണ യു.ഡി.എഫ്‌ സ്വതന്ത്രനായി മത്സരിച്ച്‌ വിജയം നേടി. മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്ന കെ.കെ ബിന്ദു എട്ടാം വാര്‍ഡില്‍ പരാജയപ്പെട്ടു. ബിന്ദു 30 വോട്ടിനും മുന്‍പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ അനൂപ്‌ കുമാര്‍ ഒന്‍പതാം വാര്‍ഡില്‍ 10 വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ടു. ഇവിടെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി എന്‍.എം മണി വിജയിച്ചു. കനത്ത പോരാട്ടം നടന്ന 200 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ്‌ വിജയിച്ച ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ഉമ്മര്‍ തണ്ടോറ 2 11 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വാര്‍ഡ്‌ ഉറപ്പിച്ചു. ആറാം വാര്‍ഡില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ 3 വോട്ടിന്‌ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ രവീന്ദ്രന്‍ കേളോത്ത്‌ എല്‍.ഡി.എഫ്‌ കോട്ട തിരിച്ചുപിടിച്ചു. 20 വര്‍ഷമായി എല്‍.ഡി.എഫ്‌ ഭരിക്കുന്ന ചക്കിട്ടപാറപഞ്ചായത്ത്‌ യു.ഡി.എഫ്‌ കീഴടക്കി. നൊച്ചാട്‌ ഗ്രാമപഞ്ചായത്തില്‍ 12 സീറ്റ്‌ നേടി എല്‍.ഡി.എഫ്‌ ഭരണം നിലനിര്‍ത്തി. യു.ഡി.എഫ്‌ 6 സീറ്റ്‌ നേടി. കഴിഞ്ഞ തവണ എല്‍.ഡി.എഫ്‌ പിടിച്ചെടുത്ത ചങ്ങരോത്ത്‌ ഗ്രാമപഞ്ചായത്ത്‌ 20 ല്‍ 19 നേടി വിജയക്കൊടി നാട്ടി. കഴിഞ്ഞ തവണ പ്രസിഡണ്ടായിരുന്ന സി.പി.എമ്മിലെ ഉണ്ണി വേങ്ങേരി 270 വോട്ടുകള്‍ക്ക്‌ തൊട്ടടുത്ത എതിരാളി യു.ഡി.എഫിനോട്‌ പരാജയപ്പെട്ടു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ 12 സീറ്റ്‌ നേടി യു.ഡി.എഫ്‌ ഭരണം നിലനിര്‍ത്തി. എല്‍.ഡി.എഫിന്‌ അഞ്ച്‌ സീറ്റ്‌ ലഭിച്ചു. 15 വര്‍ഷമായി ഭരണത്തിലുണ്ടായിരുന്ന പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ 7 വീതം സീറ്റ്‌ നേടി. നേരത്തെയുണ്ടായിരുന്ന മേഖലകള്‍ നഷ്‌ടപ്പെട്ടത്‌ എല്‍.ഡി.എഫിന്‌ ക്ഷീണമായി. കഴിഞ്ഞ 15 വര്‍ഷമായി എല്‍.ഡി.എഫ്‌ ആണ്‌ ഭരണ നേതൃത്വം വഹിച്ചത്‌.
കായണ്ണ ഗ്രാമപഞ്ചായത്തില്‍ 10 സീറ്റ്‌ നേടി എല്‍.ഡി.എഫ്‌ ഭരണം നിലനിര്‍ത്തി. 4 സീറ്റ്‌ യു.ഡി.എഫിന്‌ ലഭിച്ചു.

Ads by Google
Advertisement
Sunday 14 Dec 2025 10.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW