-->
കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവില്‍ വന്ന കാലമുതല്‍ എല്‍.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായിരുന്നു. ഇത്തവണ ആ കോട്ടയും യു.ഡി.എഫ് തകര്‍ത്ത് അധികാരത്തിലേക്ക് എത്തുന്നു. 28 സീറ്റില്‍ 15 സീറ്റുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ 13 സീറ്റുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് നേടാനായത്. യു.ഡ.എഫില്‍ എട്ട് സീറ്റുകള്‍ കോണ്‍ഗ്രസും ആറ് സീറ്റുകള്‍ ലീഗും ഒരു സീറ്റ് ആര്‍.എം.പി.ഐ.യും സ്വന്തമാക്കി. എല്‍.ഡി.എഫില്‍ സി.പി.ഐ.എം. 11 സീറ്റുകളും സി.പി.ഐ രണ്ട് സീറ്റുകളും നേടി.
സി.പി.എം. നേതാക്കളായ കെ.കെ.ദിനേശന്‍, ഡോ.കെ.കെ.ഹനീഫ, അഡ്വ.പി.ശാരുതി, എ.കെ.മണി എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ മുനീര്‍ എരവത്ത്, മില്ലിമോഹന്‍ കൊട്ടാരത്തില്‍, ആര്‍. ഷഹിന്‍ എന്നിവരും ലീഗ് നേതാക്കളായ മിസ്‌ഹബ് കീഴരിയൂര്‍, പി.ജി.മുഹമ്മദ്, കെ.കെ.നവാസ് എന്നിവരും ജേതാക്കളായി. സി.പി.ഐ. നേതാക്കളായ കെ.കെ.ബാലന്‍, സി.പി.ഐ.എം. നേതാക്കളായ നാസര്‍ കൊളായി, പി.താജുദ്ദീന്‍, സയ്ിദ് യമുഹമ്മദ് സാദിഖ് എന്നിവര്‍ പരാജയമറിഞ്ഞു. ഡി.സി.സി ജനറല്‍സെക്രട്ടറി അബ്‌ദുറഹ്‌മാന്‍ എടക്കുനി ചാത്തമംഗലം ഡിവിഷനില്‍ പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്‌ഥാനം വനിത സംവരണം ആയതോടെ കോണ്‍ഗ്രസിലെ വനിതയാകും പ്രസിഡന്റാകുക.
കോഴിക്കോട്