-->
കുറ്റ്യാടി: കുറ്റ്യാടി പരിസര മലയോര പ്രദേശങ്ങളില്‍ നിലവിലുള്ള ഒരു പഞ്ചായത്ത് ഇടത് പക്ഷത്തിന്ന് നഷ്‌ട്ടപെട്ടപ്പോള്‍ ഘടകകക്ഷികളില്‍ സി.പി.ഐ മാത്രം പിടിച്ചു നിന്നു.
കുന്നുമ്മല്‍ ബ്ലോക്ക് ഡിവിഷനിലെ മൊകേരിയില്‍ നിന്നും റീജ അനിലും, കുന്നുമ്മല്‍ പഞ്ചായത്തിലേക്ക് റീന സുരേഷും ജയിച്ചു കയറി. സി.പി.ഐ നേതാവായിരുന്ന നാട്ടുകാരനായ രാജു തോട്ടും ചിറ ബി.ജെ.പിയിലേക്ക് പോയതോടെ കാവിലുംപാറ പഞ്ചായത്തിലെ ആറാം വാര്‍ഡ് സിപി.ഐക്ക് നഷ്‌ട്ടപെട്ടു. നരിപ്പറ്റയിലും, കുന്നുമ്മലിലുമായി ഒതുങ്ങി.
മരുതോങ്കര പഞ്ചായത്തിലും എല്‍.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചെങ്കിലും എല്‍.ഡി.എഫിന്റെ പല വാര്‍ഡുകളും യു.ഡി.എഫ് പിടിച്ചെടുത്തു. എന്‍.സി.പി ഒന്നില്‍ ഒതുങ്ങി. ആര്‍.ജെ.ഡി ജനതാദള്‍ (എസ്), കോണ്‍ഗ്രസ് (എസ്) ഐ.എന്‍.എല്‍ തുടങ്ങിയ ഇടത് പക്ഷ മുന്നണിയിലെ ഘടകകള്‍ ഇത്തവണ ചിത്രത്തില്‍ ഇല്ലാതായി. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് എല്ലാ പഞ്ചായത്തുകളിലും മികച്ച വിജയം കരസ്‌ഥമാക്കി.
കുന്നുമ്മല്‍ പഞ്ചായത്ത്: ആകെ സീറ്റ് 15, സി.പി.എം 7, സി.പി.ഐ 1, എന്‍.സി.പി 1, കോണ്‍ഗ്രസ് 4,,മുസ്ലിം ലീഗ് 2. കുറ്റ്യാടി പഞ്ചായത്ത്: ആകെ സീറ്റ് 15, സി.പി.എം 8, കോണ്‍ഗ്രസ് 4, മുസ്ലിം ലീഗ് 3. കായക്കൊടി പഞ്ചായത്ത്: ആകെ സീറ്റ് 17, സി.പി.എം 8, കോണ്‍ഗ്രസ് 3, ലീഗ് 6. നരിപ്പറ്റ പഞ്ചായത്ത്: ആകെ സീറ്റ് 18, സി.പി.എം 11,
സി.പി.ഐ 1, കോണ്‍ഗ്രസ് 2, മുസ്ലിം ലീഗ് 3, ലീഗ് വിമതന്‍ 1. കാവിലുംപാറ പഞ്ചായത്ത്: ആകെ സീറ്റ് 17, സി.പി.എം 9, കേരള കോണ്‍ഗ്രസ് 1, കോണ്‍ഗ്രസ് 5, ലീഗ് 2.
വേളം പഞ്ചായത്ത്: ആകെ സീറ്റ് 18, സി.പി.എം 3, സി.പി.ഐ 1, കോണ്‍ഗ്രസ് 4, മുസ്ലിം ലീഗ് 10. മരുതോങ്കര പഞ്ചായത്ത്: ആകെ സീറ്റ് 15, സി.പി.എം 9, കോണ്‍ഗ്രസ് 3,
മുസ്ലിം ലീഗ് 3. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്: ആകെ സീറ്റ് 14, സി.പി.എം 7, സി.പി.ഐ 1, കോണ്‍ഗ്രസ് 4, മുസ്ലിം ലീഗ് 2.